Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ വഴി പണം അയക്കാനുള്ള യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം 25 കോടിയായി; ഇടപാടിന്റെ പരിധി രണ്ടു ലക്ഷമാക്കി പുതിയ പതിപ്പ് ഉടൻ; പേ ടിഎമ്മിനേയും മൊബീ ക്വിക്കിനേയും തോൽപിക്കാൻ ബില്ലുകൾ അടയ്ക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ

മൊബൈൽ വഴി പണം അയക്കാനുള്ള യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം 25 കോടിയായി; ഇടപാടിന്റെ പരിധി രണ്ടു ലക്ഷമാക്കി പുതിയ പതിപ്പ് ഉടൻ; പേ ടിഎമ്മിനേയും മൊബീ ക്വിക്കിനേയും തോൽപിക്കാൻ ബില്ലുകൾ അടയ്ക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ

ന്യൂഡൽഹി: മൊബൈൽ വഴി പണം അയക്കാനുള്ള ആപ്‌ളിക്കേഷനായ യുപിഐയുടെ പുതിയ പതിപ്പ് ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്. നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ വഴിയുള്ള ഇടപാടിന്റെ പരിധി ഒറ്റയടിക്ക് രണ്ടുലക്ഷം രൂപയാക്കി ഉയർത്തുമെന്നും ഇതുൾപ്പെടെ പുതുമകളുമായി യു.പി.ഐ. (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്സ്) 2.0 പതിപ്പ് പുറത്തിറങ്ങുമെന്നും ആണ് ലഭ്യമാകുന്ന വിവരം.

രണ്ട് ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ മൊബൈൽ വഴി തത്സമയം പണമിടപാട് നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ യു.പി.ഐ. നൽകുന്നത്. ഇതിനൊപ്പം രണ്ടാം പതിപ്പിൽ ഉപഭോക്താവിന് വ്യാപാര സ്ഥാപനങ്ങളിൽ ബില്ലടയ്ക്കാനുള്ള സൗകര്യം വരെ ലഭിച്ചേക്കും. പേടിഎം, മൊബീ ക്വിക്ക് പോലുള്ള ഇ-വാലറ്റുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാകും പുതിയ പതിപ്പെന്നാണ് സൂചന.

ഗുണഭോക്താവിന്റെ ഇൻബോക്സിലേക്ക് ഇൻവോയ്സ് അയയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. യുപിഐയിലേക്ക് കൂടുതൽ പേർ ആകൃഷ്ടരാകുന്നതായും ഇടപാടുകാരുടെ എണ്ണം കുത്തനെ ഉയരുന്നതായും കണ്ടെത്തിയതോടെ ആണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. ഈ വർഷം ജൂണിൽ മാത്രം ഇടപാടുകാരുടെ എണ്ം 30 ശതമാനം കൂടി. ഇടപാടുകളുടെ എണ്ണം മെയ്‌ മാസത്തെക്കാൾ 30 ശതമാനം വർധിച്ച് 25 കോടിയിലെത്തി. ഇടപാടുകളുടെ മൂല്യം 22 ശതമാനം ഉയർന്ന് 33,288 കോടി രൂപയുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP