Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഏറ്റവും കുഞ്ഞൻ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തത് തമിഴ്‌നാട്ടിലെ പതിനെട്ടുകാരൻ; കലാംസാറ്റ് എന്നു പേരിട്ട സാറ്റലൈറ്റ് നാസയിലൂടെ പറന്നുയരാൻ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും കുഞ്ഞൻ സാറ്റലൈറ്റ് വികസിപ്പിച്ചെടുത്തത് തമിഴ്‌നാട്ടിലെ പതിനെട്ടുകാരൻ; കലാംസാറ്റ് എന്നു പേരിട്ട സാറ്റലൈറ്റ് നാസയിലൂടെ പറന്നുയരാൻ ഒരുങ്ങുന്നു

ചെന്നൈ: ലോകത്തെ ഏറ്റവും കുഞ്ഞൻ സാറ്റലൈറ്റ് വികസിപ്പിച്ചത് തമിഴ്‌നാട്ടിലെ പതിനെട്ടുകാരൻ. പല്ലപ്പട്ടി സ്വദേശിയായ റിഫാത് ഷാറൂക്ക് ആണ് ലോകത്തെ ഏറ്റവും കുഞ്ഞൻ സാറ്റലൈറ്റ് ഡിസൈൻ ചെയ്തതിന് പിന്നിൽ. ജൂൺ 21 ന് നാസ ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റ് വിക്ഷേപിക്കുമ്പോൾ റിതാഫ് ഷാറൂക്ക് തലഉയർത്തി ഇന്ത്യയുടെ അഭിമാനമായി മാറും.

കലാംസാറ്റ് എന്നു പേരിട്ടിട്ടുള്ള കുഞ്ഞൻ സാറ്റലൈറ്റ് വിർജീനിയയിലെ വാലപ്സ് ഐലന്റ്സിൽ നിന്നുമായിരിക്കും വിക്ഷേപിക്കുക. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള കലാംസാറ്റ് നാസയുടെ 'ക്യൂബ്സ് ഇൻ സ്പേസ്' എന്ന മത്സരത്തിൽ വിജയിച്ചാണു വിക്ഷേപണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ സാങ്കേതികവിദ്യകളെ ബഹിരാകാശത്തിലെത്തിക്കാൻ ഉദ്ദേശിച്ചുള്ള മത്സരമാണത്.

സബ്-ഓർബിറ്റൽ ഫ്ളൈറ്റ് ആണു കലാംസാറ്റ്. 240 മിനിറ്റുകൾ മാത്രമേ ഇതിന്റെ ആയുസ്സുണ്ടാകൂ. ബഹിരാകാശത്തിലെ മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ 12 മിനിറ്റുകൾ മാത്രമേ ഈ കുഞ്ഞൻ സാറ്റലൈറ്റ് പ്രവർത്തിക്കുകയുള്ളൂ. 3ഡി പ്രിന്റിങ് ഉപയോഗിച്ചു നിർമ്മിച്ച കാർബൺ ഫൈബർ സാറ്റലൈറ്റ് അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതിന്റെ പ്രദർശനം മാത്രമാണു നാസ ഉദ്ദേശിക്കുന്നുള്ളൂ.

'ഞങ്ങൾ ഇതു ഡിസൈൻ ചെയ്തത് ആരംഭം മുതലാണ്. പുതിയ ഓൺ ബോർഡ് കമ്പ്യൂട്ടറും എട്ടു സെൻസറുകളും നിർമ്മിച്ചു. ഭൂമിയുടെ കറക്കം, ത്വരിതം, കാന്തികവലയം എന്നിവ മനസ്സിലാക്കാനാണിത്. 64 ഗ്രാം മാത്രം ഭാരമുള്ള ഈ നാലു മീറ്റർ ക്യൂബിനെ ബഹിരാകാശത്തിൽ പറത്തുന്നതിനുള്ള ഡിസൈൻ ആയിരുന്നു ഏറ്റവും പ്രയാസം,' ഷാറൂക്ക് പറയുന്നു. സ്പേസ് കിഡ്സ് ഇന്ത്യ എന്ന സംഘടനയാണു ഷാറൂക്കിന്റെ പരീക്ഷണങ്ഹൾക്ക് ഫണ്ട് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP