Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ലോകം ഇതുപോലെ ഇനി പരമാവധി 10,000 വർഷം കൂടി മാത്രം; ന്യൂയോർക്കും ലണ്ടനും മുംബൈയും കൊൽക്കത്തയും എന്തിനേറെ നമ്മുടെ കൊച്ചിയും ആദ്യം കടലിൽ മുങ്ങുന്ന നഗരങ്ങളിൽ; ലോകാവസാനത്തിന്റെ ശാസ്ത്രീയവശങ്ങൾ ഇങ്ങനെ

ഈ ലോകം ഇതുപോലെ ഇനി പരമാവധി 10,000 വർഷം  കൂടി മാത്രം; ന്യൂയോർക്കും ലണ്ടനും മുംബൈയും കൊൽക്കത്തയും എന്തിനേറെ നമ്മുടെ കൊച്ചിയും ആദ്യം കടലിൽ മുങ്ങുന്ന നഗരങ്ങളിൽ; ലോകാവസാനത്തിന്റെ ശാസ്ത്രീയവശങ്ങൾ ഇങ്ങനെ

പ്രകൃതിശക്തികളെ നിയന്ത്രിച്ച് ഭൂമിക്ക് മേൽ ഒരു പരിധി വരെ അധീശത്വം സ്ഥാപിച്ചുവെന്ന് മനുഷ്യൻ ഇടയ്‌ക്കൊക്കെ അഹങ്കരിക്കാറുണ്ട്. എന്നാൽ അത് വെറും മിഥ്യാധാരണയാണെന്ന് മനുഷ്യനെ ഓർമിപ്പിക്കാനെന്ന വണ്ണം ചിലപ്പോഴൊക്കെ കടുത്ത പ്രകൃതി ദുരന്തങ്ങളുണ്ടാവുകയും ആയിരങ്ങൾ മരിക്കുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകാറുമുണ്ട്. എന്നാൽ മനുഷ്യന്റെ പരിധി വിട്ട പ്രവർത്തനങ്ങൾ മൂലമുള്ള മഹാദുരന്തങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ലോകാവസാനവും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഏതാണ്ട് 10,000 വർഷം കൂടിയേ ഈ ലോകം ഇതു പോലെ നിലകൊള്ളുകയുള്ളൂവെന്നാണ് പുതിയ കണ്ടെത്തൽ.

പിന്നീട് ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ പലതും കടലിൽ മുങ്ങുമെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞന്മാർ നൽകുന്നത്. ന്യൂയോർക്കും ലണ്ടനും മുംബൈയും കൊൽക്കത്തയും എന്തിനേറെ നമ്മുടെ കൊച്ചിയും ആദ്യം കടലിൽ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിലുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്തരത്തിലാണ് ലോകാവസാനത്തിന്റെ ശാസ്ത്രീയവശങ്ങൾ ഗവേഷകർ വിശദീകരിച്ചിരിക്കുന്നത്.

മനുഷ്യൻ പരിധിവിട്ട പ്രവർത്തനങ്ങൾ മൂലം കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാവുകയും തൽഫലമായി 10,000 വർഷങ്ങൾക്കകം ഇവിടെ ഇത്തരത്തിലുള്ള മഹദുരിതങ്ങളുണ്ടാകുമെന്ന ആശങ്ക ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ആഗോളതാപനം പരിധിവിട്ടുയരരുന്നതിനെ തുടർന്ന് ലോക ജനസംഖ്യയിൽ 20 ശതമാനവും തീരദേശങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറച്ചിട്ടില്ലെങ്കിൽ മേൽപ്പറഞ്ഞ മഹാനഗരങ്ങളെല്ലാം കടലിനടിയിലാകാൻ അധികകാലം വേണ്ടി വരില്ലെന്നാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ഐസ്ഷീറ്റുരുകിയാണ് കടലിൽ ഇത്തരത്തിൽ പരിധിവിട്ട് ജലമുയർന്ന് ഇത് നഗരങ്ങളെ പ്രളയത്തിലകപ്പെടുത്തുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കകം ദൃശ്യമാകുമെന്നാണ് അടുത്തിടെ നാച്വർ ക്ലൈമറ്റ് ചേഞ്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം മുന്നറിയിപ്പേകുന്നത്. 2000ത്തിനും 2300നും ഇടയിലുള്ള കാലഘട്ടത്തിൽ കാർബൺ പുറന്തള്ളൽ 1280 ബില്യൺ ടണ്ണിൽ നിന്നും 5120 ബില്യൺ ടണ്ണിലേക്ക് വർധിക്കുമെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

പ്രസ്തുത പഠനത്തിന്റെ ഭാഗമായി ഗവേഷകർ കഴിഞ്ഞ 20,000 വർഷങ്ങളിലെ ഡാറ്റകളെ അവലോകനം ചെയ്തിരുന്നു. തുടർന്ന് ആഗോള ഊഷ്മാവ്, കടലിന്റെ ലെവൽ, ഐസിന്റെ അവസ്ഥ തുടങ്ങിയവ അടുത്ത 10,000 വർഷങ്ങളിൽ എങ്ങനെയാണ് മാറ്റങ്ങൾക്ക് വിധേയമാവുകയെന്ന് പ്രവചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ, സൈൻ ഫ്രാസെർ യൂണിവേഴ്‌സിററിയിലെയും ഗവേഷകനായ മൈക്കൽ എബിയാണ് ഇത് സംബന്ധിച്ച സങ്കീർണമായ മോഡലിങ് യത്‌നത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. കാർബൺ പുറന്തള്ളൽ വർധിച്ച് വരുന്നതിനെ തുടർന്നുള്ള പ്രത്യാഘാതം സമീപഭാവിയിൽ രൂക്ഷമാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. വെള്ളം ചൂടാക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ബർണർ ഓഫ് ചെയ്താലും വെള്ളത്തിലെ ചൂട് നിലനിൽക്കുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെയും സംഭവിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഇതിന് സമാനവും എന്നാൽ ഇതിനേക്കാൾ സങ്കീർണവുമായ അവസ്ഥയാണ് കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഗവേഷകസംഘം വിശദീകരിക്കുന്നു.

നിലവിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്‌സൈഡിലെ കാർബണിന്റെ അളവ് വർഷത്തിൽ 10 ബില്യൺ ടണ്ണാണ്. ഈ അളവ് വർഷം തോറും 2.5 ശതമാനമായി ഉയർന്ന് കൊണ്ടിരിക്കുകയുമാണ്. 1990കളിലുണ്ടായ വർധനവിനേക്കാൾ ഇരട്ടിയാണിത്. മനുഷ്യർ നിലവിൽ 580 ബില്യൺ ടൺ കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2000ത്തിനും 2300നും ഇടയിൽ 1280 ബില്യൺ ടണിൽ നിന്നും 5120 ടണ്ണിലേക്ക് കാർബൺ ബഹിർഗമനം ഉയരുന്നതോടെ സ്ഥിതിഗതികൾ കൂടുതലാവുമെന്നും ഗവേഷകർ ഭയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് കടലും അന്തരീക്ഷവും ചൂടാകുന്നതിനാൽ തൽഫലമായി ഐസ് പാളികൾ ഉരുകുകയും തുടർന്ന് കടലിൽ ജലം കയറി കടുത്ത പ്രളയദുരിതങ്ങൾ ഉണ്ടാകുമെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലുള്ള താപവർധനവിനെ തുടർന്ന് വെസ്റ്റ് അന്റാർട്ടിക് ഐസ് ഷീറ്റ് കൂടുതലായി ഉരുകാൻ തുടങ്ങിയാൽ അത് സമുദ്രത്തിലെ ജലനിരപ്പുയർത്തുകയും തീരദേശ പട്ടണങ്ങളെ മുക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഐസ്ഷീറ്റുരുകുന്നതിന്റെ ഫലമായി കടലിന്റെ നിരപ്പ് 10അടിയോളമുയരുന്നതിനെ തുടർന്നാണ് ഈ സർവനാശം വിതയ്ക്കുന്ന പ്രളയം സമീപഭാവിയിൽ സമാഗതമാകാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP