Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതുനിമിഷവും ഇടിക്കാൻ പറ്റിയ കൂറ്റൻ ക്ഷുദ്രഗ്രഹം ഭൂമിക്ക് ചുറ്റും കറങ്ങുന്നതായി നാസ; നിരവധി തവണ ഒഴിഞ്ഞുപോയ ആഘാതം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം

ഏതുനിമിഷവും ഇടിക്കാൻ പറ്റിയ കൂറ്റൻ ക്ഷുദ്രഗ്രഹം ഭൂമിക്ക് ചുറ്റും കറങ്ങുന്നതായി നാസ; നിരവധി തവണ ഒഴിഞ്ഞുപോയ ആഘാതം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം

ഭൂമിയുടെ ഭ്രമണപഥത്തിൽ കയറിയും അതിനുപുറത്തുമായി കറങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളേറെയാണ്. ഇതിലൊന്ന് ഏതുനിമിഷവും ഭൂമിയിൽവന്നിടിക്കാവുന്ന തരത്തിൽ കറങ്ങുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ മുന്നറിയിപ്പ് നൽകുന്നു. പല തവണ ഒഴിഞ്ഞുപോയ അപകടം ഏതുനിമിഷവും ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞർ ഭയക്കുന്നു.

200 മീറ്റർ വീതിയും 400 മീറ്റർ നീളവുമുള്ള കൂറ്റൻ പാറക്കല്ലാണ് ഈ ക്ഷുദ്രഗ്രഹം. 2015ബിഎൻ509 എന്നാണ് ഇതിന് ശാസ്ത്രകാരന്മാർ പേരിട്ടിരിക്കുന്നത്. മണിക്കൂറിൽ 70,000 കിലോമീറ്ററിലേറെ വേഗത്തിലാമ് ഇത് ഭൂമിയെ കടന്നുപോകുന്നത്. ഭൂമിയും ചന്ദ്രനുമായുള്ള അകലത്തിന്റെ 14 മടങ്ങോളം അടുത്തുവരെ ക്ഷുദ്രഗ്രഹം ഒരുതവണ എത്തിയതായും ഗവേഷകർ കണ്ടെത്തി.

അറെസിബോ ഒബ്‌സർവേറ്ററിയാണ് ഈ ക്ഷുദ്രഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഈ ക്ഷുദ്രഗ്രഹത്തെ വളരെ കരുതലോടെ കരുതിയിരിക്കണമെന്ന് പ്യൂർട്ടോറിക്കോയിലെ സ്‌പെയ്‌സ് റിസർച്ച് അസോസിയേഷനിലെ ഡോ.എഡ്ഗാർഡ് റിവേറെ വലെന്റൈൻ അഭിപ്രായപ്പെടുന്നു. അറെസിബോ ഒബ്‌സർവേറ്ററി ഈ ക്ഷുദ്രഗ്രഹത്തിന്റെ ചലനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.

ഭൂമിയോട് അടുത്ത് കടന്നുപോകുന്ന ഇത്തരം ക്ഷുദ്രഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനായി പ്ലാനറ്ററി ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന് കഴിഞ്ഞവർഷം നാസ തുടക്കം കുറിച്ചിരുന്നു. ഓരോവർഷവും ഇത്തരത്തിലുള്ള പുതിയ 1500-ഓളം ക്ഷുദ്രഗ്രഹങ്ങളെയാണ് കമ്‌ടെത്തുന്നത്. ഒരു കിലോമീറ്ററിലേറെ വലിപ്പമുള്ള നിയർ എർത്ത് ഒബ്ജക്ടുകളിൽ 90 ശതമാനത്തിലേറെയും കണ്ടെത്തിയ നാസയുടെ വിവിധ ദൂരദർശിനികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP