Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെപ്റ്റംബർ ഒന്നിന് ഭൂമിക്ക് സമീപം കടന്നുപോകുന്ന ആസ്‌റ്റെറോയിഡിന്റെ വ്യാസം 2.7 മൈൽ; ദിശ തെറ്റി ഭൂമിയെതൊട്ടാൽ എല്ലാം തവിടുപൊടി; 125 കൊല്ലത്തിനുശേഷം ഭൂമിക്ക് ഇത്രയടുത്ത് എത്തുന്നത് ആദ്യം

സെപ്റ്റംബർ ഒന്നിന് ഭൂമിക്ക് സമീപം കടന്നുപോകുന്ന ആസ്‌റ്റെറോയിഡിന്റെ വ്യാസം 2.7 മൈൽ; ദിശ തെറ്റി ഭൂമിയെതൊട്ടാൽ എല്ലാം തവിടുപൊടി; 125 കൊല്ലത്തിനുശേഷം ഭൂമിക്ക് ഇത്രയടുത്ത് എത്തുന്നത് ആദ്യം

ലോകാവസാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ആശങ്കപ്പെടാൻ ഒരുദിവസംകൂടി. സെപ്റ്റംബർ ഒന്നിന് 2.7 മൈൽ വ്യാസമുള്ള പടുകൂറ്റൻ ക്ഷുദ്രഗ്രഹം ഭൂമിക്ക് അരികിലൂടെ കടന്നുപോകും. അബദ്ധവശാലെങ്ങാനും ഇത് ഭൂമിയിൽപതിച്ചാൽ അത് വലിയ ദുരന്തത്തിനാകും ഇടവരുത്തുക. എന്നാൽ, അതിനുള്ള സാധ്യത തീർത്തും വിരളമാണെന്ന് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു.

ഫ്‌ളോറൻസ് എന്ന് വിളിപ്പേരുള്ള ക്ഷുദ്രഗ്രഹം ഭൂമിയിൽനിന്ന് 44 ലക്ഷം മൈൽ അകലത്തിലൂടെയാണ് കടന്നുപോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ 18 മടങ്ങുവരുമിത്. ഭൂമിക്കരികിലൂടെ കടന്നുപോകുന്ന വസ്തുക്കളെക്കുറിച്ച് നാസ പഠനം തുടങ്ങിയശേഷം ഇത്രയടുത്തുകൂടി കടന്നുപോകുന്ന ആദ്യ ക്ഷുദ്രഗ്രഹമാണിത്. 1890-നുശേഷം ഒരുവസ്തുവും ഇത്രയടുത്തുകൂടി കടന്നുപോയിട്ടില്ല. 2500 വരെ ഇനി മറ്റൊരു ക്ഷുദ്രഗ്രഹം ഇത്രയടുത്ത് എത്തുകയുമില്ല.

1981-ലാണ് ഫ്‌ളോറൻസിനെ നാസയിലെ ശാസ്ത്രജ്ഞർ ആദ്യം കണ്ടെത്തിയത്. മുമ്പും പല ക്ഷുദ്രഗ്രഹങ്ങളും ഭൂമിയുടെ അരികിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇത്ര വലിപ്പമുള്ള ഒന്ന് ഇതാദ്യമാണ്. ഓഗസ്റ്റ് ഒടുവിൽമുതൽ സെപ്റ്റംബർ ആദ്യ ആഴ്ചവരെ ചെറിയ ടെലിസ്‌കോപ്പുകളിലൂടെ ഇതിനെ കാണാനാവുമെന്നും നാസയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

ഉൽക്കകൾപോലുള്ള ബഹിരാകാശ വസ്തുക്കൾ പതിച്ച് ഭൂമിയിൽ മഹാദുരന്തമുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പോലും സമ്മതിക്കുന്നുണ്ടെങ്കിലും അതെന്ന് സംഭവിക്കുമെന്ന് പറയാൻ അവർക്കാകുന്നില്ല. അതുകൊണ്ടാണ് ഓരോ ക്ഷുദ്രഗ്രഹങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കാൻ നാസ തീരുമാനിച്ചത്. അത്തരത്തിൽ ഭൂമിയോട് അടുത്തുനിൽക്കുന്ന വസ്്്തുക്കളെക്കുറിച്ച് പഠിക്കാൻ തുടങ്ങിയശേഷം, ഭൂമിക്കരികിലേക്ക് എത്തുന്ന ഏറ്റവും വലിയ വസ്തുവാണ് ഫ്‌ളോറൻസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP