Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മൾ കാണാൻ പോകുന്ന ലോകത്ത് ഇനി പത്തുമാസം നൊന്തുപെറ്റ അമ്മമാരുണ്ടാവില്ലേ? ഒരു പുരുഷന്റെ ബീജവും മറ്റൊരു പുരുഷന്റെ തൊലിപ്പുറത്തെ കോശവും ചേർന്നാൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാവുമെന്ന് കണ്ടെത്തി ലോകം

നമ്മൾ കാണാൻ പോകുന്ന ലോകത്ത് ഇനി പത്തുമാസം നൊന്തുപെറ്റ അമ്മമാരുണ്ടാവില്ലേ? ഒരു പുരുഷന്റെ ബീജവും മറ്റൊരു പുരുഷന്റെ തൊലിപ്പുറത്തെ കോശവും ചേർന്നാൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാവുമെന്ന് കണ്ടെത്തി ലോകം

പ്രത്യുത്പാദനം എന്നത് സ്ത്രീകളുടെ കുത്തകയായിരുന്ന കാലം അസ്തമിക്കുകയാണോ? അമ്മമാർ എന്ന സങ്കൽപം പോലും ഇല്ലാതാക്കി, ഒരു പുരുഷന്റെ ബീജവും മറ്റൊരു പുരുഷന്റെ തൊലിപ്പുറത്തെ കോശവും ചേർത്ത് ഭ്രൂണമുണ്ടാക്കാമെന്ന തരത്തിലേക്ക് പരീക്ഷണങ്ങൾ വളരുകയാണ്. എന്നാൽ ഇത് ശാസ്ത്രജ്ഞരുടെ ഭാവനമാത്രമാണെന്ന വാദവും ശക്തമാണ്.

പുരുഷന്റെ ബീജവും തൊലിപ്പുറത്തെ കോശവും ചേർത്താൽ ഭ്രൂണമുണ്ടാക്കാമെന്ന് ബാത്ത് സർവകലാശാലയിലെ ഗവേഷകർ കഴിഞ്ഞവർഷം ഒടുവിൽ കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ കണ്ടെത്ത്# അനുസരിച്ച് ഹാർവാർഡ് ആൻഡ് ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഈ രംഗത്ത് കുറേക്കൂടി മുന്നോട്ടുപോയി. അമ്മയില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ ഈ ഗവേഷകർ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.

സ്വവർഗപ്രേമികളായ പുരുഷന്മാർക്ക് സ്വന്തം കുഞ്ഞിനെ സൃഷ്ടിക്കാൻ ഈ വഴി അവസരം തരുമെന്ന് ഗവേഷകർ പറയുന്നു. കാൻസർ ചികിത്സയുടെയും മറ്റും ഭാഗമായി വന്ധ്യത വന്ന സ്ത്രീകൾക്കും ഇത് പുതിയ വഴിതുറക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ബീജസങ്കലനം നടക്കാതെതന്നെ ഭ്രൂണത്തെ സൃഷ്ടിക്കുകയെന്ന രീതിയാണ് ഇൻ വിട്രോ ഗെയിംറ്റോജെനെസിസ് എന്ന പ്രക്രീയയിൽ നടക്കുന്നത്.

ബാത്ത് സർവകലാശാലയിലെ ഗവേഷകർ എലികളിൽ ഈ രീതി വിജയകരമായി പരീക്ഷിച്ചിരുന്നു. ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിക്കുന്നതി പകരം ത്വക്കിലെ കോശങ്ങളും ബീജവുമായി സംയോജിപ്പിച്ചും ഭ്രൂണത്തെ സൃഷ്ടിക്കാമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. തങ്ങളുടെ ഗവേഷണഫലങ്ങളെക്കുറിച്ച് ബ്രൗൺ സർവകലാശാലയിലെ ഡോ. ഏലി അദാഷി, ഹാർവാർഡ് ലോ സ്‌കൂളിലെ ഗ്ലെൻ കോഹൻ, ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഡോ. ജോർജ് ഡാലി എന്നിവർ സയൻസ് ട്രാൻസ്ലേഷണൽ മെഡിസിനിൽ എഴുതിയിരുന്നു.

പരീക്ഷണങ്ങൾ ഏറെ മുന്നേറിയെന്നാണ് 2005 മുതൽ ഇത്തരം പരീക്ഷണങ്ങളിൽ മുഴുകിയിട്ടുള്ള ഡോ. അദാഷി അഭിപ്രായപ്പെടുന്നത്. ഐവിജി വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമായി മാറുമെന്നും ഗവേഷകർ കരുതുന്നു. എന്നാൽ, പുരുഷന്മാരിൽ നിന്നുമാത്രമുള്ള പ്രത്യുത്പാദനം പ്രകൃതി വിരുദ്ധമാണന്ന തരത്തിലുള്ള എതിർവാദങ്ങളും ഇപ്പോൾത്തന്നെ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP