Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ ആസ്റ്ററോയ്ഡ് ആക്രമണത്തിൽ ലോകം ഇരുട്ടിലായത് രണ്ടുവർഷം; ഭൂമിയിലെ ജീവജാലങ്ങളിൽ നാലിൽമൂന്നും നശിച്ചു; ഡിനോസറുകൾക്കൊപ്പം വംശനാശം സംഭവിച്ചത് അനേകം ജീവനുകൾക്ക്; 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുനടന്ന ലോകാവസാനത്തിന്റെ വേരുകൾ തേടുമ്പോൾ

ആ ആസ്റ്ററോയ്ഡ് ആക്രമണത്തിൽ ലോകം ഇരുട്ടിലായത് രണ്ടുവർഷം; ഭൂമിയിലെ ജീവജാലങ്ങളിൽ നാലിൽമൂന്നും നശിച്ചു; ഡിനോസറുകൾക്കൊപ്പം വംശനാശം സംഭവിച്ചത് അനേകം ജീവനുകൾക്ക്; 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുനടന്ന ലോകാവസാനത്തിന്റെ വേരുകൾ തേടുമ്പോൾ

ഫ്‌ളോറൻസ് എന്ന ക്ഷുദ്രഗ്രഹം സെപ്റ്റംബർ ഒന്നിന് ഭൂമിക്കരികിലൂടെ കടന്നുപോവുകയാണ്. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 18 മടങ്ങ് അകലെക്കൂടിയാണ് ഫ്‌ളോറൻസ് പോകുന്നതെങ്കിലും, ആപൽക്കരമാണ് ആ യാത്രയെന്ന് നാസയിലെ ഗവേഷകർ പറയുന്നു. ഒന്നു പിടിവിട്ട് ആ ആസ്റ്ററോയ്ഡ് ഭൂമിയിലേക്ക് പതിച്ചാലോ? സർവനാശമാകും ഫലം.

66 ദശലക്ഷം വർഷം മുമ്പുണ്ടായ മറ്റൊരു കൂട്ടിയിടിയുടെ കഥ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭൂമിയിലന്നുണ്ടായിരുന്ന ജീവജാലങ്ങളിൽ 75 ശതമാനവും തുടച്ചുനീക്കപ്പെട്ടത് ആ കൂട്ടിയിടിയിലാണ്. പടുകൂറ്റൻ ഡിനോസറുകൾക്കൊപ്പം ഒട്ടേറെ ചെറുജീവികളും അപ്രത്യക്ഷരായി. അന്നത്തെ മഹാസ്‌ഫോടനത്തിന്റെ കമ്പ്യൂട്ടർ ചിത്രങ്ങൾ തയ്യാറാക്കിയ ശാസ്ത്രജ്ഞർ, സമാനമായൊരു സംഭവം ഇനിയുണ്ടായാൽ എന്താകുമെന്ന് പരിശോധിക്കുകയാണ്.

നാസയുടെയു കൊളറാഡോ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ, നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റിസർച്ചാണ് ഈ പഠനം നടത്തുന്നത്. 66 ദശലക്ഷം വർഷം മുമ്പുണ്ടായതിന് സമാനമായ സംഭവം ഇനിയാവർത്തിച്ചാൽ, ഭൂമി രണ്ടുവർഷത്തോളം ഇരുട്ടിലാണ്ടുപോകുമെന്ന് ഗവേഷകർ പറയുന്നു. കൂട്ടിയിടിയിലുണ്ടാകുന്ന പൊടിപടലങ്ങളാണ് ഭൂമിയെ ഇരുട്ടിലാക്കുക.

മെക്‌സിക്കോ മുനമ്പുൾപ്പെടുന്ന യൂക്കാത്തൻ പെനിൻസുലയിലാണ് അന്ന് കൂട്ടിയിടിയുണ്ടായത്. പടുകൂറ്റൻ ക്ഷുദ്രഗ്രഹം ഭൂമിയിൽ പതിക്കുകയായിരുന്നു. അണുബോംബ് സ്‌ഫോടനത്തെക്കാൾ വലിയ സ്‌ഫോടനമാണ് അതുണ്ടാക്കിയത്.. ഭൂകമ്പങ്ങളും സുനാമികളും അഗ്നിപർവത സ്‌ഫോടനങ്ങളും അതിനൊപ്പമുണ്ടായി. ഭൂമിയെ മേൽകീഴ് മറിച്ച ആ സ്‌ഫോടനത്തിൽ ജീവജാലങ്ങളപ്പാടെ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ടു.

സമാനമായൊരു സ്‌ഫോടനമാണ് ഗവേഷകർ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. അന്ന് ഭൂമിയിലുണ്ടായിരുന്ന നാലിൽമൂന്ന് ജീവികളും ഇല്ലാതായി. ചിലവ സ്‌ഫോടനത്തെ അതിജീവിച്ചു. സമുദ്രത്തിൽ ജീവിച്ചിരുന്നവയോ, വെള്ളത്തിനടിയിൽ പിടിച്ചുനിൽക്കാൻ സാധിച്ചവയോ മാത്രമാണ് സ്‌ഫോടനത്തെ അതിജീവിച്ചതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ചാൾസ് ബാഡീൻ പറഞ്ഞു.

സ്‌ഫോടനത്തെത്തുടർന്നാണ് ഭൂമിയിൽ ജീവജാലങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടതെന്ന തരത്തിലുള്ള പഠനം ഈ മാർച്ചിൽ പുറത്തുവന്നിരുന്നു. ഒട്ടേറെ ജീവിവർഗങ്ങൾ ഇല്ലാതായപ്പോൾ പുതിയ ജീവികൾ ഉടലെടുത്തു. എന്നാൽ, ഭൂമിയിലെ ജീവനുകൾ ഉടലെടുക്കാൻ പിന്നെയും കാലങ്ങളെടുത്തുവെന്നാണ് ഇപ്പോഴത്തെ പഠനം തെളിയിക്കുന്നത്. സ്‌ഫോടനത്തിൽ ഒന്നരലക്ഷം ടൺ പൊടിപടലം ഭൂമിയിൽ വ്യാപിച്ചു. അതുണ്ടാക്കിയ ഇരുട്ടിൽനിന്ന് മോചനം നേടാൻതന്നെ രണ്ടുവർഷത്തോളമെടുത്തു.

അഞ്ച് വലിയ ദുരന്തങ്ങളാണ് ഭൂമിയിലിതേവരെ ഉണ്ടായിട്ടുള്ളതെന്നാണ് കരുതുന്നത്. 440 ദശലക്ഷം വർഷം മുമ്പുണ്ടായ മഹാവിസ്‌ഫോടനത്തിൽ ഭൂമിയിലെ 85 ശതമാനത്തോളം ജീവികൾ അപ്രത്യക്ഷമായി. 375-359 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുണ്ടായ മറ്റൊരു ലോകാവസാനത്തിൽ ലോകത്തെ മത്സ്യവർഗങ്ങളപ്പാടെ ഇല്ലാതായി. ഭൂമിയിലെ പരിസ്ഥിതിയുടെ താളം അപ്പാടെ തകർത്ത മറ്റൊരു സംഭവം (ഗ്രേറ്റ് ഡൈയിങ്) 252 ദശലക്ഷം വർഷം മുമ്പുണ്ടായി. അന്നുണ്ടായിരുന്ന ജീവിവർഗങ്ങളിൽ 97 ശതമാനവും അതോടെ ഇല്ലാതായി.

201 ദശലക്ഷം വർഷം മുമ്പുണ്ടായ എൻഡ്-ട്രിയാസിക് ലോകാവസാനത്തിൽ കരയിലുണ്ടായിരുന്ന വലിയ സസ്തനികളിലേറെയും ഇല്ലാതായി. പിന്നീടാണ് 66 ദശലക്ഷം വർഷം മുമ്പ് ക്ഷുദ്രഗ്രഹം പതിക്കുന്നത്. ഇതിലൂടെ ദിനോസറുകളടക്കമുള്ളവയും വംശനാശം വന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP