Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സായിപ്പന്മാർ നമ്മുടെ വഴിയെ എത്തിത്തുടങ്ങി; മംഗൾയാന്റെ ചൊവ്വയിലെ ആദ്യ മാസത്തിന് ഗൂഗിളിന്റെ കൈയൊപ്പ്

സായിപ്പന്മാർ നമ്മുടെ വഴിയെ എത്തിത്തുടങ്ങി; മംഗൾയാന്റെ ചൊവ്വയിലെ ആദ്യ മാസത്തിന് ഗൂഗിളിന്റെ കൈയൊപ്പ്

മംഗൾയാൻ പദ്ധതി ആരംഭിച്ചപ്പോൾ അതൊരിക്കലും ചൊവ്വയിൽ എത്താൻ പോകുന്നില്ലെന്ന് പറഞ്ഞ് പരിഹസിച്ച സായിപ്പന്മാർ അത് ലക്ഷ്യത്തിലെത്തിയപ്പോൾ കൈയടിക്കാതെ മൗനം പാലിക്കുകായിരുന്നു ആദ്യം ചെയ്തത്. പിന്നീട് പയ്യെപ്പയ്യെ ഇന്ത്യയുടെ ഈ ബഹിരാകാശ നേട്ടത്തെ അംഗീകരിക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. ഇപ്പോളിതാ ടെക്‌നോളജി ഭീമനായ ഗൂഗിളും മംഗൾയാനെ അംഗീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. മംഗൾയാൻ ചൊവ്വയിൽ ഒരു മാസം പൂർത്തിയാക്കിയത് പ്രമാണിച്ച് ഗൂഗിൾ ഇന്ന് പ്രത്യേക ഡൂഡിളാണ് പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ 24നായിരുന്നു മംഗൾയാൻ ചൊവ്വയിലെത്തിച്ചേർന്നത്.

സാധാരണ വാർഷികങ്ങൾക്കും മറ്റ് വിശേഷ അവസരങ്ങളിലുമാണ് ഗൂഗിൾ ഇത്തരത്തിൽ പ്രത്യേക ഡൂഡിളുകൾ പുറത്തിറക്കാറുള്ളത്. എന്നാൽ ബഹിരാകാശ നേട്ടങ്ങളോടനുബന്ധിച്ച് ഡൂഡിൾ ഇറക്കുന്നത് അപൂർവ സംഭവമാണ്. ഇത് ഇന്ത്യയിൽ മാത്രമെ ദൃശ്യാകൂ.

ചൊവ്വയിലേക്കുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യത്തെ ഏഷ്യൻ രാജ്യമായി ഇന്ത്യ മാറിയത് ആഘോഷിക്കുകയാണ് ഗൂഗിൾ ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തം. മംഗൾയാന്റെ വിജയത്തോടെ ഇന്ത്യ ലോകത്തിലെ നാലാമത്തെ ബഹിരാകാശ ശക്തിയായിത്തീരുകയും ചെയ്തു. യുഎസ്, യൂറോപ്പ്, റഷ്യ എന്നിവയാണ് ഈ രംഗത്ത് നേട്ടം കൊയ്ത മറ്റുള്ള ശക്തികൾ.

വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചൊവ്വാ ദൗത്യ വിജയിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഇന്ത്യയുടെ നേട്ടത്തിന് തിളക്കം വർധിപ്പിക്കുന്നുണ്ട്. 74 ദശലക്ഷം ഡോളറേ ഇതിന് ചെലവായുള്ളൂ. എന്നാൽ അടുത്തിടെ നാസ അയച്ച ചൊവ്വാ ദൗത്യമായ മാവെന് 671 ദശലക്ഷം ഡോളർ ചെലവായിരുന്നു. മംഗൾയാൻ എത്തുന്നതിന് വെറും മൂന്ന് ദിവസം മുമ്പാണ് മാവെൻ ചൊവ്വയിലെത്തിയത്. ഒരു ഹോളിവുഡ് സിനിമ നിർമ്മിക്കാൻ ചുരുങ്ങിയത് 100 ദശലക്ഷം ഡോളർ വേണ്ടുന്ന കാലത്താണ് ഇത്രയും ചുരുങ്ങിയ ചെലവിൽ ഇന്ത്യ മംഗൾയാനെ ചൊവ്വയിലെത്തിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP