Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കയ്‌ക്കൊപ്പം വളരാൻ നമ്മുടെ ഇന്ത്യയും; 2018-ൽ വീണ്ടും ചൊവ്വയിൽ പോകുന്നത് ചുവന്ന ഗ്രഹത്തിലെ മണ്ണു കുഴിച്ചുനോക്കാൻ

അമേരിക്കയ്‌ക്കൊപ്പം വളരാൻ നമ്മുടെ ഇന്ത്യയും; 2018-ൽ വീണ്ടും ചൊവ്വയിൽ പോകുന്നത് ചുവന്ന ഗ്രഹത്തിലെ മണ്ണു കുഴിച്ചുനോക്കാൻ

ദ്യശ്രമത്തിൽതന്നെ ചൊവ്വ പര്യവേഷണ ദൗത്യം വിജയമായതോടെ, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മംഗൾയാൻ നൽകുന്ന ആത്മവിശ്വാസത്തിന്റെ കരുത്തിൽ 2018-ൽ വീണ്ടും മറ്റൊരു ചൊവ്വ പര്യവേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം.

മംഗൾയാൻ ചൊവ്വയെ ദൂരെനിന്ന് വീക്ഷിക്കുക മാത്രമാണെങ്കിൽ, അടുത്ത യജ്ഞത്തിൽ ചൊവ്വയിൽ ഇറങ്ങുന്ന പേടകത്തെ അയക്കാനാണ് ഐഎസ്ആർഒയുടെ ശ്രമം. ചുവന്ന ഗ്രഹത്തിൽ ഇറങ്ങാൻ കഴിയുന്ന ലാൻഡറും കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ശേഷിയുള്ള റോവറുമാകും ഇനി ഇന്ത്യ ചൊവ്വയിലേക്ക് അയക്കുകയെന്ന് ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എസ്. ശിവ കുമാർ പറഞ്ഞു.

ആദ്യശ്രമത്തിൽത്തന്നെ ചൊവ്വയിലേക്ക് പേടകമയക്കുന്നതിൽ വിജയം കണ്ട ആദ്യ രാജ്യമാണ് ഇന്ത്യ. ചെലവുകുറഞ്ഞ രീതിയിൽ മംഗൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയുടെ വിജയം ലോകത്തെ ബഹിരാകാശ ശാസ്ത്രജ്ഞരെയാകെ വിസ്മയിപ്പിക്കുന്നതായിരുന്നു. 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച മംഗൾയാൻ കഴിഞ്ഞ സെപ്റ്റംബർ 24-നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

ചന്ദ്രനിലേക്ക് രണ്ടാമത്തെ പേടകമയ്ക്കുന്ന തിരക്കിലാണ് ഐ.എസ്.ആർ.ഒ ഇപ്പോൾ. ചാന്ദ്രയാൻ-2 പദ്ധതിക്കുശേഷമാകും മാഴ്‌സ്-2 പദ്ധതിക്ക് തുടക്കമിടുക. ചൊവ്വ പര്യവേഷണത്തിനായി ഐഎസ്ആർഒ സ്വന്തം ലാൻഡറും റോവറും വികസിപ്പിക്കുമെന്ന് ബാംഗ്ലൂരിൽ ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനിയറിങ്ങിന്റെ മൂന്നുദിവസത്തെ എൻജിനിയേഴ്‌സ് കോൺക്ലേവിൽ സംസാരിക്കവെ ശിവകുമാർ പറഞ്ഞു.

ചൊവ്വയിലേക്കുള്ള പേടകങ്ങൾ രണ്ടുവർഷത്തിലൊരിക്കൽ മാത്രമേ അയക്കാൻ സാധിക്കൂ. 2018-ൽ വരുന്ന ഒഴിവാണ് ഐഎസ്ആർഒ ഉന്നംവെക്കുന്നത്. ലാൻഡറും റോവറും വഹിക്കാവുന്ന പൂർണ സജ്ജമായ റോക്കറ്റാണ് അപ്പോഴേക്ക് വികസിപ്പിക്കുക. സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിനിലൂടെ ജിഎസ്എൽവി റോക്കറ്റുകൾ വികസിപ്പിച്ച ഐഎസ്ആർഒയ്ക്ക് ഇതും സാധിക്കുമെന്നുതന്നെയാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP