Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൊവ്വയുടെ നിഴലിൽ ബാറ്ററി ചാർജിങ്ങ് തടസ്സപ്പെട്ട മംഗൾയാന്റെ ഭ്രമണ പദം സാഹസികമായി ഉയർത്തി ശാസ്ത്രജ്ഞർ നീട്ടിയെടുത്തത് മൂന്ന് വഷത്തെ ആയുസ്സ്; ലോകത്തെ അദ്ഭുതപ്പെടുത്തിയ ഇന്ത്യയുടെ മംഗൾയാൻ ചൊവ്വ ഗവേഷണ ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമായി മാറുന്നു

ചൊവ്വയുടെ നിഴലിൽ ബാറ്ററി ചാർജിങ്ങ് തടസ്സപ്പെട്ട മംഗൾയാന്റെ ഭ്രമണ പദം സാഹസികമായി ഉയർത്തി ശാസ്ത്രജ്ഞർ നീട്ടിയെടുത്തത് മൂന്ന് വഷത്തെ ആയുസ്സ്; ലോകത്തെ അദ്ഭുതപ്പെടുത്തിയ ഇന്ത്യയുടെ മംഗൾയാൻ ചൊവ്വ ഗവേഷണ ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമായി മാറുന്നു

മംഗളൂരു: ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗൾയാന്റെ പ്രവർത്തനം നിലയ്ക്കുന്നത് ഒഴിവാക്കാൻ ഭ്രമണപഥം മാറ്റി. ഇതോടെ ഉപഗ്രഹത്തിന്റെ ആയുസ്സ് മൂന്നുവർഷം നീട്ടിക്കിട്ടി. ജനുവരി 17-ന് രാത്രിയാണ് മംഗൾയാനെ പുതിയ ഭ്രമണപഥത്തിലേക്ക് ഉയർത്തിയത്. ഐ.എസ്.ആർ.ഒ.യുടെ ബെംഗളൂരു പീനിയായിലുള്ള ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ എട്ട് ശാസ്ത്രജ്ഞരാണ് ദൗത്യം വിജയമാക്കിയത്.

മംഗൾയാനെ പ്രവർത്തനസജ്ജമാക്കുന്ന ബാറ്ററി ചാർജ് ചെയ്യുന്നത് സോളാർ പാനലുകൾ ഉപയോഗിച്ചാണ്. ഉപഗ്രഹം ചൊവ്വയുടെ നിഴലിലായതോടെ ഇത് തടസ്സപ്പെട്ടു. എട്ടുമണിക്കൂറാണ് ഇത് നിഴലിൽ കഴിയുന്നത്. ഇതോടെ ചാർജ് ലഭിക്കാതെ ഉപഗ്രഹത്തിന്റെ പ്രവർത്തനം അപകടത്തിലായി. ഇത് മറികടക്കാനാണ് ഭ്രമണപഥം ഉയർത്തിയത്. ഉപഗ്രഹത്തിലെ എട്ട് ചെറിയ ത്രസ്റ്റർ റോക്കറ്റുകൾ ഒരേസമയം പ്രവർത്തിപ്പിച്ചായിരുന്നു ഇത്.

431 സെക്കൻഡ് ഈ റോക്കറ്റുകൾ ജ്വലിപ്പിച്ചപ്പോൾ മംഗൾയാൻ പുതിയ ഭ്രമണപഥത്തിലേക്ക് നീങ്ങി നിലയുറപ്പിച്ചെന്ന് ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞൻ പറഞ്ഞു. ഇതോടെ സെപ്റ്റംബർവരെ ഉപഗ്രഹം ചൊവ്വയുടെ നിഴലിൽ വരില്ല. പിന്നീട് നിഴൽപ്രദേശത്ത് വരുമെങ്കിലും ചെറിയസമയം മാത്രമായിരിക്കും. ബാറ്ററി ചാർജിങ്ങിനെ ഇത് ബാധിക്കില്ലെന്നും അവർ കണക്കുകൂട്ടുന്നു.

ത്രസ്റ്റർ റോക്കറ്റിൽ ഇനി 13 കിലോ ഇന്ധനംകൂടി ബാക്കിയുണ്ട്. 17 കിലോ ഇന്ധനം ഭ്രമണപഥം ഉയർത്തുന്നതിന് ഉപയോഗിച്ചു. ഇന്ധനം കുറഞ്ഞതിൽ ആശങ്കവേണ്ടെന്നും മൂന്നുവർഷത്തെ ആവശ്യങ്ങൾക്ക് ഇത് തികയുമെന്നുമാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
ആറുമാസം ചൊവ്വയെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് 450 കോടിരൂപ ചെലവിൽ വിക്ഷേപിച്ച മംഗൾയാൻ 2014 സെപ്റ്റംബറിലാണ് ചൊവ്വയെ വലംവച്ചുതുടങ്ങിയത്.

രണ്ടുവർഷമായി ഉപഗ്രഹത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഇപ്പോഴും വിവരങ്ങളും ചിത്രങ്ങളും അയക്കുന്നുണ്ട്. പുതിയ ഭ്രമണപഥത്തിലേക്ക് നീക്കിയതോടെ 2020 വരെയെങ്കിലും പ്രവർത്തനക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാസ്ത്രജ്ഞർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP