Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യനെ വഹിച്ചുകൊണ്ട് ഇന്ത്യയുടെ സ്‌പേസ് ഷിപ്പ് ഉടൻ; ബഹിരാകാശ ദൗത്യ പ്രഖ്യാപനം ഉടനെന്നും സൂചന; അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യൻ ഹ്യൂമൻ സ്‌പേസ് പ്രോഗ്രാം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ കേന്ദ്ര സർക്കാർ; മൊത്തം ചെലവ് പതിനായിരം കോടി

മനുഷ്യനെ വഹിച്ചുകൊണ്ട് ഇന്ത്യയുടെ സ്‌പേസ് ഷിപ്പ് ഉടൻ; ബഹിരാകാശ ദൗത്യ പ്രഖ്യാപനം ഉടനെന്നും സൂചന; അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യൻ ഹ്യൂമൻ സ്‌പേസ് പ്രോഗ്രാം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ കേന്ദ്ര സർക്കാർ; മൊത്തം ചെലവ് പതിനായിരം കോടി

തിരുവനന്തപുരം: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സൂചന. ഐഎസ്ആർഒയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യൻ ഹ്യൂമൻ സ്‌പേസ് പ്രോഗ്രാം യാഥാർഥ്യമാക്കാൻ കഴിയുമെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.

ബഹിരാകാശ യാത്രികരുടെ സുരക്ഷയ്ക്കായുള്ള ക്രൂ എസ്‌കേപ് സംവിധാനം ഐഎസ്ആർഒ കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചതോടെയാണു ദൗത്യപ്രഖ്യാപനം വൈകില്ലെന്ന് ഉറപ്പായത്. ഇതുവരെയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഐഎസ്ആർഒ ഉടൻ കേന്ദ്ര സർക്കാരിനു സമർപ്പിക്കും. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങൾ 2004 മുതൽ ഐഎസ്ആർഒ ആരംഭിച്ചിരുന്നു.

ഹ്യൂമൻ സ്‌പേസ് പ്രോഗ്രാം യാഥാർഥ്യമാക്കാൻ ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും തയ്യാറെടുപ്പുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

ദൗത്യത്തിനു ജിഎസ്എൽവി മാർക്ക്2, മാർക്ക്3 എന്നിവയിൽ ഏത് ഉപയോഗിക്കണം എന്നതടക്കമുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകൂ. ഏകദേശം 10,000 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP