Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നമ്മുടെ അനന്തരാവകാശികൾ ജീവിക്കുന്നത് 1200 പ്രകാശവർഷം അകലെയുള്ള ഈ പുതിയ ഭൂമിയിലാണോ? ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള പുതിയ ഗ്രഹത്തിൽ കടലും ഉണ്ടെന്ന് ശാസ്ത്രജ്ഞർ

നമ്മുടെ അനന്തരാവകാശികൾ ജീവിക്കുന്നത് 1200 പ്രകാശവർഷം അകലെയുള്ള ഈ പുതിയ ഭൂമിയിലാണോ? ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള പുതിയ ഗ്രഹത്തിൽ കടലും ഉണ്ടെന്ന് ശാസ്ത്രജ്ഞർ

നൂറ്റാണ്ടുകൾക്കപ്പുറം നമ്മുടെയൊക്കെ അനന്തരാവകാശികൾ ജീവിക്കാൻ പോകുന്നത് 1200 പ്രകാശവർഷം അകലെയുള്ള ഈ ഗ്രഹത്തിലാകുമോ?. കടൽ പോലുമുണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്ന കെപ്ലർ 62എഫ് ഗ്രഹത്തിന്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ശാസ്ത്രകുതുകികൾ.

ഭൂമിയെക്കാൾ 40 ശതമാനത്തോളം വലിപ്പമുള്ള ഗ്രഹമാണിത്. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നതിന് സമാനമായ രീതിയിൽ, ഏറെക്കുറെ സുരക്ഷിതമായ അതേ അകലത്തിൽ കെപ്ലർ 62എഫും അതിന്റെ സൂര്യനെ വലംവെക്കുന്നു. ജീവൻ നിലനിൽക്കാനാവശ്യമായ സാഹചര്യങ്ങളെല്ലാം ഈ ഗ്രഹത്തിലുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.

ഈ ഗ്രഹത്തിൽ ജലസാന്നിധ്യമുണ്ടെന്നും മനുഷ്യജീവൻ നിലനിർത്താനാവശ്യമായ അന്തരീക്ഷമുണ്ടാകുമെന്നും ശാസ്ത്രലോകം കരുതുന്നു. നാസയുടെ കെപ്ലർ ടെലിസ്‌കോപ്പ് 2013-ലാണ് ഈ ഗ്രഹം കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്ത് ആദ്യം കണ്ടെത്തിയ അഞ്ച് ഗ്രഹങ്ങളിലൊന്നായിരുന്നു ഇത്.

ഇതേവരെ 2300 ഗ്രഹങ്ങളെയാണ് സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുള്ളത്. ഇനിയുമേറെ കണ്ടെത്താനുള സാധ്യതയുമുണ്ട്. ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിൽനിന്ന് സുരക്ഷിത അകലത്തിലുള്ള ഗ്രഹങ്ങൾ വളരെക്കുറച്ചാണ് കണ്ടെത്തിയിട്ടുള്ളത്. അതിലാന്നാണ് കെപ്ലർ 62എഫ്.

ടെലിസ്‌കോപ്പിൽ പകർത്തിയ ചിത്രങ്ങളുടെ കമ്പ്യൂട്ടർ അപഗ്രഥനത്തിലൂടെയാണ് ഇവിടെ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഒന്നിലേറെ അന്തരീക്ഷ ഘടനകൾ ഇവിടെയുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. അമോവ ഷീൽഡ്‌സ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP