Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി; അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡം മൗറീഷ്യസ് ദ്വീപിനിടയിലെ കടലിൽ; ഇരുപതുകോടി വർഷം മുൻപു കാണാതായ ഭൂഖണ്ഡത്തെ കണ്ടെത്തിയെന്ന് ഗവേഷകർ

മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി; അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡം മൗറീഷ്യസ് ദ്വീപിനിടയിലെ കടലിൽ; ഇരുപതുകോടി വർഷം മുൻപു കാണാതായ ഭൂഖണ്ഡത്തെ കണ്ടെത്തിയെന്ന് ഗവേഷകർ

ജൊഹാനസ്ബർഗ് : വൻകരകൾ പൊട്ടിപ്പിളർന്നു സമുദ്രത്തിനു വഴിമാറിയതിനിടെ എപ്പോഴോ കാണാതായ പുരാതന ഭൂഖണ്ഡം കടലിന്റെ അടിയിലുണ്ടെന്നു വിലയിരുത്തൽ

ഇരുപതുകോടി വർഷം മുൻപു വിഭജിക്കാൻ തുടങ്ങിയ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ തുണ്ടുകളിലൊന്നിന്റെ സാന്നിധ്യമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ മൊറീഷ്യസ് ദ്വീപിനടിയിൽ കണ്ടെത്തിയതായി സംശയിക്കുന്നത്. ഇതു സംബന്ധിച്ച ഗവേഷണം തുടരുകയാണ്. മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡത്തിന്റെ ചെറുഭാഗമാണ് ഇപ്പോൾ മൊറീഷ്യസിനടിയിൽ കഴിയുന്നത്.

താരതമ്യേന പഴക്കം കുറവായ ലാവകൊണ്ടു മൂടിയ പുരാതന ഭൂവൽക്കഭാഗം കണ്ടെത്തിയതാണു ഗവേഷകർക്കു പ്രചോദനമായത്. ലാവ മൂടിയ പാറകളിലെ സിർകോൺ എന്ന ധാതുവിനെക്കുറിച്ചു പഠനം നടത്തിയപ്പോൾ മൊറീഷ്യസ് ദ്വീപിനെക്കാൾ പ്രായമുള്ളവയാണിതെന്ന് അവർ സ്ഥിരീകരിച്ചു. മൊറീഷ്യസിന്റെ പ്രായത്തിനു നിരക്കാത്ത പഴക്കമേറിയ ധാതു മറ്റെവിടെനിന്നെങ്കിലും കാറ്റടിച്ചും മറ്റും എത്തിപ്പെട്ടതായിക്കൂടേയെന്ന വാദവും സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP