Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഈ വെള്ളിയാഴ്ച; ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ ചന്ദ്രൻ ഒന്നരമണിക്കൂർ നേരം ചെമ്പട്ടണിയും; അപൂർവ ദിവസം കാത്ത് ലോകം

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഈ വെള്ളിയാഴ്ച; ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ ചന്ദ്രൻ ഒന്നരമണിക്കൂർ നേരം ചെമ്പട്ടണിയും; അപൂർവ ദിവസം കാത്ത് ലോകം

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ലോകം. വരുന്ന വെള്ളിയാഴ്ചയാണ് ലോകമെങ്ങും ദൃശ്യമാകുന്ന സുദീർഘമായ ചന്ദ്രഗ്രഹണം സംഭവിക്കുക. രണ്ടുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ ഗ്രഹണത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യനും ചന്ദ്രനും മധ്യേകൂടി ഭൂമി കടന്നുപോകുമ്പോൾ, ചുവന്നുതുടുത്ത ബ്ലഡ് മൂൺ ആയാകും ചന്ദ്രൻ പ്രത്യക്ഷപ്പെടുക.

പൂർണചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രനെയാണ് ബ്ലഡ് മൂൺ എന്നുപറയുന്നത്. ഈ പ്രതിഭാസമാകും വെള്ളിയാഴ്ച ദൃശ്യമാകുക. ഗ്രഹണസമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറച്ചാലും സൂര്യപ്രകാശം ഭൂമിയിൽനിന്ന് പ്രതിഫലിക്കുന്നതിലുണ്ടാകുന്ന പ്രത്യേകത കൊണ്ട് ചന്ദ്രന്റെ ചുവന്നുതുടുത്ത രൂപം ദൃശ്യമാകും. വയലറ്റ്, നീല തുടങ്ങിയ നിറങ്ങൾ പ്രതിഫലിക്കാതെ, ചുവപ്പുനിറം മാത്രം ചന്ദ്രനിൽനിന്ന് പ്രതിഫലിക്കുന്നതുകൊണ്ടാണ് ചന്ദ്രൻ ചുവന്നുതുടുത്തു നി്ൽക്കുന്നത്.

103 മിനിറ്റ് ദൈർഘ്യമുള്ളതാകും ഇത്തവണത്തെ ഗ്രഹണമെന്നാണ് കണക്കാക്കുന്നത്. സാധ്യമായ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തെക്കാൾ നാല് മിനിറ്റ് മാത്രം കുറവാണിത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് ഗ്രഹണം കാണാൻ സാധിക്കുക. ബ്രിട്ടനിലുള്ളവർക്ക് 84 മിനിറ്റോളം ഗ്രഹണം കാണാനായേക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

കിഴക്കൻ ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിലാകും ഗ്രഹണം പൂർണമായ രീതിയിൽ ദൃശ്യമാകുക. പൂർണചന്ദ്രഗ്രഹണം ഈ മേഖലയിലുള്ളവർക്ക് മുഴുവൻ സമയവും ദൃശ്യമാകും. ബ്രിട്ടനിൽ വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് തുടങ്ങി 10.13-നാകും ഗ്രഹണം അവസാനിക്കുക. തുടർന്ന് പന്ത്രണ്ടരവരെ ഭാഗീക ചന്ദ്രഗ്രഹണവും ദൃശ്യമാകും. രാത്രി 8.50 ഓടെ ബ്ലഡ് മൂൺ പ്രതിഭാസം കാണാനായേക്കുമെന്നും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP