Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റൊരു ഗ്രഹമല്ല സൗരയൂഥം തന്നെയുണ്ടെന്ന് കണ്ടെത്തി നാസ! ഭൂമിയെപ്പോലുള്ള അനേകം ഗ്രഹങ്ങൾ ഉൾപ്പെട്ട ആവാസ വ്യവസ്ഥയിൽ ജീവനും ഉണ്ടായേക്കും; കടുകുമണിയോളം വരുന്ന ഭൂമിയിലെ മനുഷ്യർ എന്തറിയുന്നു?

മറ്റൊരു ഗ്രഹമല്ല സൗരയൂഥം തന്നെയുണ്ടെന്ന് കണ്ടെത്തി നാസ! ഭൂമിയെപ്പോലുള്ള അനേകം ഗ്രഹങ്ങൾ ഉൾപ്പെട്ട ആവാസ വ്യവസ്ഥയിൽ ജീവനും ഉണ്ടായേക്കും; കടുകുമണിയോളം വരുന്ന ഭൂമിയിലെ മനുഷ്യർ എന്തറിയുന്നു?

ന്യൂയോർക്ക്: സൂര്യനും ഭൂമിയുമുൾപ്പെട്ട സൗരയൂഥത്തിന് സമാനമായ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തിയെന്ന് നാസ. കെപ്ലർ 90 എന്നറിയപ്പെടുന്ന ഈ സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹത്തെ നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ്‌കോപ്പാണ് കണ്ടെത്തിയത്. സൗരയൂഥത്തിന് സമാനമായി സൂര്യനും എട്ട് ഗ്രഹങ്ങളുമടങ്ങുന്ന സമൂഹത്തെയാണ് നാസ ഇതോടെ കണ്ടെത്തിയത്. കെപ്ലർ 90യുടെ കണ്ടെത്തൽ പുതിയതല്ലെങ്കിലും, എട്ടാമത്തെ ഗ്രഹമായ കെപ്ലർ 90ഐ കൂടി കണ്ടെത്തിയതോടെ, മറ്റൊരു സൗരയൂഥം എന്ന സംശയം ബലപ്പെട്ടു.

ഗൂഗിളും നാസയും ചേർന്നുള്ള സംയുക്ത പദ്ധതിയിലൂടെയാണ് എഐ സോഫ്റ്റ്‌വേറിലൂടെ ഈ കണ്ടെത്ൽ നടത്തിയത്. സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ആവാസ വ്യവസ്ഥയുണ്ടായേക്കുമെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. കാരണം സൗരയൂഥത്തിന് സമാനമാണ് കെപ്ലർ 90-ലെയും ഗ്രഹങ്ങളുടെ സ്വഭാവങ്ങൾ. ചെറിയ ഗ്രഹങ്ങൾ നക്ഷത്രത്തോട് ചേർന്നും വലിയവ അകന്നുമാണ് ഭ്രമണം ചെയ്യുന്നത്. പുതിയതായി കണ്ടെത്തിയ കെപ്ലർ 90ഐ ഗ്രഹം 14.4 ദിവസം കൂടുമ്പോഴാണ് നക്ഷത്രത്തെ വലംവെക്കുന്നത്.

ഭൂമിയെക്കാൾ 30 ശതമാനം ഇരട്ടിവലിപ്പമുള്ള ഗ്രഹത്തെയാണ് പുതിയതായി കണ്ടെത്തിയിട്ടുള്ളത്. 800 ഡിഗ്രി ഫാരൻഹീറ്റാണ് ഇതിന്റെ ഉപരിതലത്തിലെ താപനില. ഇത്തരമൊരു ഉയർന്ന താപനിലയിൽ ജീവന്റെ കണികപോലും ഉണ്ടാവില്ല. പാറകൾനിറഞ്ഞ ഈ ഗ്രഹവും കെപ്ലർ 90ഐ സൗരയൂഥവും ഭൂമിയിൽനിന്ന് 2545 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.

സൗരയൂഥത്തിന് സമാനമായ രീതിയിൽ നക്ഷത്രവും ഗ്രഹങ്ങളും ഉൾപ്പെട്ട മറ്റൊരു കൂട്ടത്തെ ആദ്യമായാണ് കണ്ടെത്തുന്നത് എന്നതാണ് ഈ കണ്ടെത്തലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗൂഗിളിന്റെ എഐ സംവിധാനമുപയോഗിച്ചാണ് ഈ കണ്ടെത്തൽ നാസ നടത്തിയിട്ടുള്ളത്. 96 ശതമാനം വരെ കൃത്യതയുള്ളതാണ് ഈ കണ്ടെത്തലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ടെക്‌സസ് സർവകലാശാലയിലെ നാസ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആൻഡ്രു വാൻഡർബർഗ് പറയുന്നു.

നമ്മുടെ സൗരയൂഥത്തിന് സമാനമാണ് കാര്യങ്ങളെന്നതിനാൽ, കെപ്ലർ 90യിൽ ജീവനുണ്ടാകുമോ എന്ന സാധ്യതയും ശാസ്ത്രജ്ഞർ തേടുന്നുണ്ട്. ഭൂമിയെപ്പോലെ സൂര്യനിൽനിന്ന് നിശ്ചിത അകലത്തിലുള്ള ഗ്രഹം കെപ്ലർ 90യിലും ഉണ്ടാകും. ആ ഗ്രഹത്തെ കണ്ടെത്തുകയും പഠിക്കുകയുമാണ് നാസയുടെ അടുത്ത ലക്ഷ്യം. എന്നാൽ, സൗരയൂഥത്തിൽനിന്ന് വ്യത്യസ്തമായി മറ്റെല്ലാ ഗ്രഹങ്ങളും നക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥതി ചെയ്യുന്നതെന്നതിനാൽ, ജീവന്റെ സാന്നിധ്യമുണ്ടാവുക പ്രയാസമായിരിക്കുമെന്ന വാദവും ശാസ്ത്രലോകത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP