Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ഷീരപഥവും ആൻഡ്രോമെഡയുമല്ലാതെ മൂന്നാമത് ഒരു നക്ഷത്ര സമൂഹമുണ്ടായിരുന്നു; കണ്ടെത്തലിന് പിന്നിൽ ഇന്ത്യൻ കത്തോലിക്ക വൈദികനും ജ്യോതിശാസ്ത്രജ്ഞനുമായ ഫാ.റിച്ചാർഡ് ഡിസൂസ; തുടർന്നും മറ്റ് നക്ഷത്ര സമൂഹങ്ങളെ കണ്ടെത്താനുള്ള സാധ്യത കൂടുതലെന്ന് ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

പനാജി: ക്ഷീര പഥവും ആൻഡ്രോമെഡയുമല്ലാതെ മറ്റൊരു നക്ഷത്ര സമൂഹവുമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്ര ലോകം. ഇന്ത്യൻ കത്തോലിക്ക വൈദികനും ജ്യോതിശാസ്ത്രജ്ഞനുമായ ഫാ.റിച്ചാർഡ് ഡിസൂസയാണ് കണ്ടെത്തലിന് പിന്നിൽ. ആൻഡ്രോമെഡയും ക്ഷീരപഥവും കഴിഞ്ഞാൽ മൂന്നാമത്തെ നക്ഷത്ര സമൂഹമായിരുന്നു ഇതെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിനെ നക്ഷത്ര സമൂഹമായ ആൻഡ്രോമെഡ നശിപ്പിച്ചു കളഞ്ഞെന്ന രീതിയിലാണ് പഠനങ്ങൾ പുറത്ത് വരുന്നത്.

ഗാലക്‌സികൾക്ക് എങ്ങനെ പരിണാമം സംഭവിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന നിർണായകമായ കണ്ടെത്തലാണ് ഇത്. സൗരയൂധം ഉൾപ്പെടുന്ന നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തിന് (Milky Way) ഉണ്ടായിരുന്നതും നഷ്ടപെട്ടുപോയതുമായ ഒരു സഹോദര ഗാലക്‌സിയെ ചുറ്റിപ്പറ്റിയാണ് അദ്ദേഹത്തിന്റെ പുതിയ പഠനങ്ങൾ വെളിച്ചം വീശുന്നത്.

ഏകദേശം രണ്ടു ബില്യൻ വർഷങ്ങൾക്ക് മുൻപ് ക്ഷീരപഥത്തിന് അടുത്തുള്ള ഗാലക്‌സിയായ ആൻഡ്രോമെടാ ഈ സഹോദര ഗാലക്‌സിയെ വിഴുങ്ങുകയായിരുന്നു. ഈ പഠനം എങ്ങനെ ഗാലക്‌സികൾ പരിണമിക്കുന്നു എന്നുള്ള നിലവിലെ പഠനങ്ങളിൽ മാറ്റം വരുത്തും എന്നാണ് ലോകം കരുതുന്നത്. ജൂലായ് 23-ന് നേച്ചർ ആസ്‌ട്രോണമി എന്ന ഓൺലൈൻ ആനുകാലിക പ്രസിദ്ധീകരണത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1920 ൽ ബെൽജിയം കത്തോലിക്കാ വൈദീകനായിരുന്ന ജോർജ് ലമൈത്രേക്ക് ശേഷം ആദ്യമായാണ് ഒരു കത്തോലിക്കാ വൈദീകൻ ഇത്തരം നിർണായകമായ ഒരു പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഫാ. ജോർജ് ലമൈത്രേ ആണ് പിൽക്കാലത്ത് ബിഗ് ബാങ് സിദ്ധാന്തം (Big Bang Theory) ആയി അറിയപ്പെട്ട പഠനങ്ങൾ ആദ്യമായി ലോകത്തിനു മുന്നിൽ വച്ചത്. പ്രപഞ്ചം സദാ വികസിച്ചു കൊണ്ടിരിക്കുന്നു എന്ന അദ്ദേഹത്തിന്റെ പഠനം ആദ്യം എതിർത്തവരിൽ പ്രധാനി സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു.

റവ.ഡോ.റിച്ചാർഡ് ഡിസൂസ, ഗോവ സ്വദേശിയാണ്. മുംബൈ സെന്റ് സേവിയേഴ്സ് കോളേജിൽ ബിരുദപഠനാം പൂർത്തിയാക്കി ഒടുവിൽ മ്യുണിച്ചിലെ ലുഡ്വിഗ് മാക്‌സിമില്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2016-ൽ ഡോക്ടറൽ ബിരുദവും നേടി. ഇപ്പോൾ വത്തിക്കാൻ ഒബ്സർവേറ്ററിയിൽ ജോലി ചെയുന്നതോടൊപ്പം പോസ്റ്റ്-ഡോക്ടറൽ പഠന ഗവേഷണത്തിലുമാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP