Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകം ജൂലയ് 31ന് കുതിച്ചുയരും; മനുഷ്യൻ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്ക

സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകം ജൂലയ് 31ന് കുതിച്ചുയരും; മനുഷ്യൻ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്ക

വാഷിങ്ടൺ: മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്കയുടെ ബഹിരാകാശ കേന്ദ്രമായ നാസ. ജൂലൈ 31നാണ് നാസയുടെ പേടകം സൂര്യന്റെ പുറം പാളി ലക്ഷ്യമിട്ട് പറക്കുക. സൂര്യന്റെ പുറംപാളിയായ കൊറോണയെ പറ്റിയായിരിക്കും പാർക്കർ സോളാർ പ്രോബ് ദൗത്യം പറന്നുയരുക.

ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. ഡെൽറ്റ -4 എന്ന ശക്തിയേറിയ റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുക. ഇന്നേവരെ മനുഷ്യനിർമ്മിതമായ ഏതൊരു വസ്തുവിനേക്കാളും സൂര്യനോട് ഏറ്റവുമടുത്തായിരിക്കും പാർക്കർ സോളാർ പ്രോബ് ഭ്രമണം ചെയ്യുക.

സൂര്യന്റെ ഉപരിതലത്തിൽ നിന്ന് 98 ലക്ഷം കിലോമീറ്റർ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. സൂര്യന്റെ ഇത്രയും അടുത്ത് എത്തുന്ന പേടകം സൂര്യന്റെ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ലോഹക്കൂട്ടുകളാൽ നിർമ്മിച്ചവയായിരുക്കും. ഇത് സൂര്യന്റെ ചൂടിനെ പ്രതിരോധിക്കും.

ഏഴ് വർഷമായിരിക്കും ഈ ദൗത്യത്തിന്റെ കാലാവധി. സൂര്യന്റെ പുറം പാളിയെക്കുറിച്ച് പഠിക്കാനും കാലങ്ങളായി നക്ഷത്രങ്ങളുടെ ഭൗതിക നിയമങ്ങളെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഒരുപാട് സംശയങ്ങൾക്ക് ഉത്തരം തേടാനും കൂടിയാണ് ദൗത്യം.

അതി ശക്തമായ ചൂടും സൂര്യനിൽ നിന്നുള്ള വികിരണങ്ങളെയും നേരിട്ട് സൗരവാതങ്ങളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ പേടകത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഗ്രഹങ്ങളിലെ കാലാവസ്ഥയെ സൗരവാതങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്താൻ സാധിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP