Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നരക്കിലോമീറ്റർ മണ്ണിനടിയിൽ 20 കിലോമീറ്റർ നീളത്തിൽ വെള്ളമുള്ള തടാകം കണ്ടെത്തി; ചൊവ്വയിൽ ജീവനുണ്ടെന്നും മനുഷ്യന് താമസം തുടങ്ങാമെന്നും തീർത്തുപറഞ്ഞ് ശാസ്ത്രജ്ഞർ; അന്യഗ്രഹ ജീവികൾ സത്യമാണെങ്കിൽ ലോകം മാറി മറിയും

ഒന്നരക്കിലോമീറ്റർ മണ്ണിനടിയിൽ 20 കിലോമീറ്റർ നീളത്തിൽ വെള്ളമുള്ള തടാകം കണ്ടെത്തി; ചൊവ്വയിൽ ജീവനുണ്ടെന്നും മനുഷ്യന് താമസം തുടങ്ങാമെന്നും തീർത്തുപറഞ്ഞ് ശാസ്ത്രജ്ഞർ; അന്യഗ്രഹ ജീവികൾ സത്യമാണെങ്കിൽ ലോകം മാറി മറിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് ആവാസവ്യവസ്ഥയുണ്ടോ എന്നതു കണ്ടെത്താനാണ് ശാസ്ത്രലോകം കിണഞ്ഞുശ്രമിക്കുന്നത്. ചൊവ്വയിൽ മനുഷ്യനു ജീവിക്കാനാകുമോ എന്നതും അന്യഗ്രഹ ജീവികളെന്നത് യഥാർഥമാണോ എന്നും കണ്ടെത്താനുള്ള ശ്രമത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഈ അന്വേഷണങ്ങൾ ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്ന നിർണായക ഘട്ടത്തിലെത്തി നിൽക്കുകയാണ് ശാസ്ത്രലോകം. ചൊവ്വയിൽ ഉപരിതലത്തിന് ഒന്നരക്കിലോമീറ്ററർ താഴെ 20 കിലോമീറ്ററോളം നീളത്തിൽ കണ്ടെത്തിയ തടാകം ചൊവ്വയിൽ ജലസാന്നിധ്യവും അതുവഴി ജീവനും കണ്ടെത്താനുള്ള ശ്രമത്തിലെ നാഴികക്കല്ലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ചൊവ്വയുടെ മഞ്ഞുനിറഞ്ഞ ദക്ഷിണ ധ്രുവത്തിൽ നടത്തിയ നിരീക്ഷണങ്ങളിലാണ് ഈ തടാകം കണ്ടെത്തിയത്. റഡാറുപയോഗിച്ചുള്ള പരിശോധനയിലാണ് മൈനസ് 68 ഡിഗ്രി സെൽഷ്യസിലുള്ള പ്രദേശത്ത് ഉപരിതലത്തിനുതാഴെ ദ്രവാവസ്ഥയിൽ തടാകം കണ്ടെത്തിയത്. ചൊവ്വയിൽ ജലത്തെ ദ്രവാവസ്ഥയിൽ കണ്ടെത്തുന്നത് ആദ്യമായാണ്. ചൊവ്വയിൽ വെള്ളമുണ്ടെന്നതിന്റെ ആദ്യ തെളിവുകൂടിയാണിതെന്നും ശാസ്ത്ര്ജ്ഞർ പറയുന്നു. ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന അന്വേഷണത്തിന് ഇത് കൂടുതൽ വേഗം നൽകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

നാസയും യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയും ഇറ്റാലിയൻ സ്‌പെയ്‌സ് ഏജൻസിയും ചേർന്നുള്ള മാഴ്‌സ് എക്സ്‌പ്രസ് മിഷനാണ് ഈ തടാകം കണ്ടെത്തിയത്. 2003-ൽ കസാഖ്‌സ്താനിൽനിന്ന് വിക്ഷേപിച്ച ഉപഗ്രഹം ഏഴുമാസംകൊണ്ടാണ് ചൊവ്വയ്ക്കരികിലെത്തിയത്. സെക്കൻഡിൽ 10 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹം റഡാറുപയോഗിച്ച് ജലസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അരനൂറ്റാണ്ടുകാലമെങ്കിലും മാഴ്‌സ് എക്സ്‌പ്രസ് ചൊവ്വയെ ഭ്രമണം ചെയ്ത് കൂടുതൽ കണ്ടെത്തലുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഴ്‌സ് എക്സ്‌പ്രസ് അയച്ച വിശദാംശങ്ങളിൽനിന്നും തടാകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് റോമിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്‌ട്രോഫിസിക്‌സിലെ ഗവേഷകരാണ്. ഈ തടാകത്തിൽനിന്ന് ദ്രവാവസ്ഥയിലുള്ള വെള്ളം ശേഖരിക്കുന്നതിന് സജ്ജമായ രീതിയിലാകും ഭാവിയിലുള്ള ചൊവ്വാ ദൗത്യങ്ങൾ തയ്യാറാക്കുകയെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ എയറോസ്‌പെയ്‌സ് എൻജിനീയർ വാർവിക്ക് ഹോംസ് പറഞ്ഞു. നിലവിലുള്ള പര്യവേഷണ മാർഗങ്ങളൊന്നും ചൊവ്വയുടെ ഉപരിതലത്തിൽ ഇത്രയേറെ ആഴത്തിൽ കുഴിച്ച് ജലം ശേഖരിക്കാൻ പര്യാപ്തമല്ല.

മൂന്നരവർഷത്തോളമെടുത്താണ് ഗവേഷകർ ഈ ജലസാന്നിധ്യം ഉറപ്പുവരുത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. റോബർട്ടോ ഒറോസിയും അദ്ദേഹത്തിന്റെ കീഴിലുള്ള ഗവേഷകരും മാഴ്‌സ് എക്സ്‌പ്രസ് അയച്ച റഡാർ ചിത്രങ്ങൾ അപഗ്രഥിച്ച് ജലസാന്നിധ്യം ഉറപ്പാക്കുകയായിരുന്നു. 29 സെറ്റ് ചിത്രങ്ങളാണ് ഇതിനായി പരിശോധിച്ചത്. ജീവന്റെ സാന്നിധ്യം കണ്ടെത്താൻ ഏറ്റവു സാധ്യതയുള്ള മേഖലയാണ് ഇപ്പോൾ ചൊവ്വയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് ഒറോസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP