Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൊബൈൽ ഫോണിൽ റേഡിയേഷൻ മൂലം കാൻസർ വരുമെന്ന് ആരാണ് പറഞ്ഞത്? നീണ്ട പഠനത്തിനുശേഷം മെഡിക്കൽ സയൻസ് പറയുന്നത് ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന്

മൊബൈൽ ഫോണിൽ റേഡിയേഷൻ മൂലം കാൻസർ വരുമെന്ന് ആരാണ് പറഞ്ഞത്? നീണ്ട പഠനത്തിനുശേഷം മെഡിക്കൽ സയൻസ് പറയുന്നത് ഇതൊരു വ്യാജ പ്രചരണം മാത്രമാണെന്ന്

മൊബൈൽ ഫോണുകൾ വന്നകാലംമുതലുള്ള ആശങ്കയാണ് അതുണ്ടാക്കുന്ന റേഡിയേഷൻ ക്യാൻസറിനുകാരണമാകുമെന്ന വിശ്വാസം. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഹാനികരമാണെന്നും ഏറെനേരം ഫോണുപയോഗിക്കുന്നത് തലച്ചോറിൽ ക്യാൻസർ വരുത്തുമെന്നുമായിരുന്നു ആശങ്ക. എന്നാൽ, സ്‌പെയിനിൽ നടന്ന പഠനം ഇത്തരം ആശങ്കകളൊക്കെ അസ്ഥാനത്താണെന്ന് സൂചിപ്പിക്കുന്നു. മൊബൈൽ ഫോണുകളും മൈക്രോവേവുകളും റേഡിയേഷൻ ഉണ്ടാക്കുന്നുവെന്നതിന് യാതൊരു തെളിവുകളുമില്ലെന്ന് ഗവേഷകർ പറയുന്നു.

മൊബൈൽ ഫോണുകൾ ഉണ്ടാക്കുന്ന ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് റേഡിയേഷന് കാരണമാകുന്നുവെന്നായിരുന്നു കരുതിയിരുന്നത്. ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് കാൻസറിന് കാരണമാകുമെന്ന് 2011-ൽ കാൻസർ റിസേർച്ച് ഇന്റർനാഷണൽ ഏജൻസിയും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ കണ്ടെത്തൽ പാടേ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ബാഴ്‌സലോണയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്താണ് സർവേ നടത്തിയത്. 

ഏഴുരാജ്യങ്ങളിലെ 9,000 പേർക്കിടയിലാണ് പഠനം നടത്തിയത്. ഇതിൽ 5000-ലേറെപ്പേർക്ക് ബ്രെയിൻ ട്യൂമർ ഉണ്ടായിരുന്നു. ഇവരുടെ രോഗവും ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡും തമ്മിലുള്ള ബന്ധമാണ് ഗവേഷകർ പഠിച്ചത്. ചിലർ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നു. എന്നാൽ, ഇവർക്ക് രോഗം വന്നതിന് ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുമായുള്ള ഇടപഴകൽ കാരണമായിട്ടുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് ഗവേഷകർ പറഞ്ഞു.

ഉയർന്നതോതിൽ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡുമായി കൂടുതൽ ഇടപഴകിയവരിൽ രോഗം വരാനുള്ള സാധ്യത ജനിതക കാരണങ്ങളിലൂടെ രോഗം വരുന്നതിനെക്കാൾ തുലോം തുച്ഛമാണെന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ, ഇക്കാര്യം ഉറപ്പിക്കുന്നതിന് കൂടുതൽ പഠനം നടത്തേണ്ടിവരുമെന്നും എൻവയൺമെന്റ് ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. മുൻകാലങ്ങളിൽ നടന്ന പല പഠനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ കണ്ടെത്തലുകളാണ് ഇതിലുള്ളത്.

വൈ-ഫൈ ഉപയോഗവും മൊബൈൽ ഫോൺ ഉപയോഗവും ഗർഭം അലസിക്കുന്നതിനുള്ള സാധ്യത 50 ശതമാനത്തോളം വർധിപ്പിക്കുന്നതായി കഴിഞ്ഞ ഡിസംബറിൽ പുറത്തുവന്ന പഠനത്തിൽ പറയുന്നു. ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുമായി കൂടുതൽ ഇടപഴകുന്നവരിൽ ഗർഭഛിദ്രത്തിനുള്ള സാധ്യത 48 ശതമാനത്തോളം കൂടുതലാണെന്നായിരുന്നു ഓക്‌ലൻഡിലെ കൈസൽ പെർമനന്റ് ഡിവിഷനിലെ ഗവേഷകർ കണ്ടെത്തിയത്. സമീപകാലത്ത് ഗർഭഛിദ്രം ഉയർന്ന തോതിൽ സംഭവിക്കുന്നതിന് പിന്നിൽ ഈ റേഡിയേഷനാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP