Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമിയേക്കാൾ 1.3 ഇരട്ടി വലുത്; മലകളും വെള്ളവും പാറകളും കണ്ടെത്തി; നാല് പ്രകാശവർഷത്തിനപ്പുറം ജീവൻ; മറ്റൊരു വാസസ്ഥലം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് അന്ത്യമാകുന്നു

ഭൂമിയേക്കാൾ 1.3 ഇരട്ടി വലുത്; മലകളും വെള്ളവും പാറകളും കണ്ടെത്തി; നാല് പ്രകാശവർഷത്തിനപ്പുറം ജീവൻ; മറ്റൊരു വാസസ്ഥലം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് അന്ത്യമാകുന്നു

ഭൂമിക്ക് പുറമെ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവന്റെ തുടിപ്പുണ്ടോയെന്ന മനുഷ്യന്റെ അന്വേഷണത്തിന് പഴക്കമേറെയുണ്ട്. അവസാനം അതിനൊരു ഫലമുണ്ടായിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് പ്രകാശ വർഷത്തിനപ്പുറം ഭൂമിയേക്കാൾ 1.3 ഇരട്ടി വലുപ്പമുള്ള ഒരു ഗ്രഹം കണ്ടെത്തിയെന്നും അതിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്.മലകളും വെള്ളവും പാറകളും ഇവിടെയുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു വസന്തം തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് അന്ത്യമാകുന്നുവെന്നാണ് ഇതിന് പുറകിൽ പ്രവർത്തിച്ചവർ അവകാശപ്പെടുന്നത്.

പ്രോക്സിമ ബി എന്നാണീ ഗ്രഹത്തിന് ശാസ്ത്രജ്ഞന്മാർ പേര് നൽകിയിരിക്കുന്നത്. സൂര്യൻ കഴിഞ്ഞാൽ ഭൂമിക്ക് ഏറ്റവുമടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റൗറിയെ വലം വയ്ക്കുന്ന ഗ്രഹമാണിത്. ദ്രാവകരൂപത്തിലുള്ള ജലത്തിന് നിലനിൽക്കാൻ പറ്റിയ ഊഷ്മാവാണീ ഗ്രഹത്തിലുള്ളതെന്നതിനാൽ ഇവിടെ ജീവനുണ്ടാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. താരതമ്യേന ഭൂമിക്കടുത്ത ഗ്രഹമായതിനാൽ വരുന്ന ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ ഇവിടേക്ക് സ്പേസ് ക്രാഫ്റ്റ് അയക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമേറെയാണ്.യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ഗവേഷകർ ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. 25ട്രില്യൺ മൈലുകൾക്കപ്പുറമാണീ ഗ്രഹം നിലകൊള്ളുന്നത്.

തന്റെ മാതൃനക്ഷത്രമായ പ്രോക്സിമ സെന്റൗറിയുമായി വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതാണ് ഇവിടെ ജീവൻ വളരാൻ പ്രധാന തടസമായി വർത്തിക്കാൻ സാധ്യതയെന്നും ഗവേഷകർ അനുമാനിക്കുന്നു. അതായത് ഈ നക്ഷത്രത്തിൽ നിന്നും 4.6 മൈലുകൾ അകലമേ പ്രോക്സിമ ബിയിലേക്കുള്ളൂ. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാൾ അഞ്ച് ശതമാനം കുറവാണിത്. ഇക്കാരണത്താൽ 11. 2 ദിവസങ്ങൾ കൊണ്ട് ഈ ഗ്രഹത്തിന് പ്രോക്സിമ സെന്റൗറിയെ ചുറ്റാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പ്രകാശം കുറഞ്ഞ ചുവന്ന കുള്ളൻ നക്ഷത്രമായ പ്രോക്സിമ സെന്റൗറി സൂര്യനേക്കാൾ കുറഞ്ഞ ചൂട് മാത്രമേ പുറത്ത് വിടുന്നുള്ളൂ. ദ്രാവകരൂപത്തിലുള്ള വെള്ളം ഈ ഗ്രഹത്തിൽ നിലനിൽക്കാൻ പ്രാപ്തമായ ചൂട് മാത്രമേ നക്ഷത്രത്തിൽ നിന്നും പ്രോക്സിമി ബിയിലെത്തുന്നുള്ളൂ. 

ഈ ഗ്രഹത്തിലെ ഊഷ്മാവ് മൈനസ് 90 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനുമിടയിലാണ്. എന്നാൽ മാതൃനക്ഷത്രത്തിൽ നിന്നും ഉയർന്ന അളവിലുള്ള എക്സ്റേകളും അൾട്രാ വയലറ്റ് കിരണങ്ങളും പ്രോക്സിമ ബിയിലേക്കെത്തുന്നതിനാൽ ഇതിന്റെ ഉപരിതലത്തിൽ ജീവികളുണ്ടെങ്കിൽ ഈ മാരകകിരണങ്ങൾ അവയെ ഇല്ലാതാക്കുമെന്ന ഉത്കണ്ഠയും ഗവേഷകർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടെ ജീവനെ കണ്ടെത്താനുള്ള കനത്ത സാധ്യത ഗവേഷകരെ അത്ഭുതപ്പെടുത്തുന്നുമുണ്ട്. സൂര്യനെയല്ലാതെ മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന നിരവധി ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ ഭൂമിയുമായി താരതമ്യേന അടുത്ത് ഇവിടുത്തെ കാലാവസ്ഥയ്ക്ക് ഏതാണ്ട് സമാനമായ പ്രോക്സിമ ബിയുടെ കണ്ടത്തെൽ നിർണായകമാണെന്നാണ് ഇത് സംബന്ധിച്ച പേപ്പറിന്റെ മുഖ്യ ഓഥറായ ഡോ. ഗുയിലെം ആൻഗ്ലാഡ-എസ്‌ക്യൂഡ് വെളിപ്പെടുത്തുന്നത്. പാലെ റെഡ് ഡോട്ട് എന്നറിയപ്പെടുന്ന ഗവേഷകരുടെ ടീമാണീ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഹെർട്ട്ഫോർഡ്ഷെയർ, ക്യൂൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, സ്പെയിനിലെ ദി ഇൻസ്റ്റിറ്റ്യൂട്ടോ ഡി ആസ്ട്രോഫിസിക ഡി അൻഡാലുസിയ എന്നിവിടങ്ങളിലെ ഗവേഷകരാണീ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP