Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നു രാത്രിയിൽ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒരുമിച്ച് എത്തുന്നു; ലോകം അവസാനിക്കുമെന്ന കഥയുമായി ഒരു പറ്റം ആളുകൾ

ഇന്നു രാത്രിയിൽ  സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും  ഒരുമിച്ച് എത്തുന്നു; ലോകം അവസാനിക്കുമെന്ന കഥയുമായി ഒരു പറ്റം ആളുകൾ

ലോകാവസാനവുമായി ബന്ധപ്പെട്ട വിവിധ പ്രവചനങ്ങൾ വ്യത്യസ്ത കാലങ്ങളിൽ നാം കേട്ട് ഭയന്നിട്ടുണ്ട്. ഭൂമികുലുക്കം, കൊടുങ്കാറ്റ്, പേമാരി, ആകർഷണബലം നഷ്ടപ്പെട്ട് ഭൂമി സൂര്യനിലേക്ക് പതിക്കൽ, മറ്റ് ഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കൽ തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങളായി അവർ ഉയർത്തിക്കാട്ടിയിരുന്നത്.

ഇപ്പോഴിതാ ഇന്നു രാത്രിയിൽ ലോകാവസാനമുണ്ടാവുമെന്ന പുതിയ പ്രവചനവുമായി ഒരു പറ്റം പേർ എത്തിയിരിക്കുകയാണ്. ഇന്നു രാത്രി സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒരുമിച്ചെത്തുന്നതിന് പുറമെ 2013 ടിഎക്‌സ്68 എന്ന ആസ്റ്ററോയ്ഡ് ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും അതിലൂടെ ഭൂമി നശിക്കുമെന്നുമാണ് അവർ പ്രചരിപ്പിക്കുന്നത്. ഇന്റർനെറ്റിലൂടെയാണ് ചിലർ ഇത്തരത്തിലുള്ള പ്രചാരണം വൻ തോതിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു നീലത്തിമിംഗലത്തിന്റെയത്ര വലുപ്പമുള്ള ഈ ആസ്റ്ററോയ്ഡ് ഭൂമിയുടെ അടുത്തു കൂടെ ഇന്ന് കടന്ന് പോകുമ്പോൾ എന്താണ് സംഭവിക്കുകയെന്നറിയാൻ ശാസ്ത്രലോകവും കണ്ണും കാതും കൂർപ്പിച്ചാണ് നിലകൊള്ളുന്നത്.

ഈ ആസ്റ്ററോയ്ഡിന്റെ സാമീപ്യത്തിനൊപ്പമെത്തിയ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ലോകാവസാനത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണെന്നാണ് ഇതിന്റെ വക്താക്കൾ വാദിക്കുന്നത്. ഇന്ന് ഇതിന്റെ ഭാഗമായി ചന്ദ്രൻ സാധാരണത്തേതിൽ നിന്നും വലിയ രൂപത്തിലാണ് കാണപ്പെടുക. ഭൂമിയെ ചുറ്റുന്നതിന്റെ ഭാഗമായി ചന്ദ്രൻ ഇന്ന് ഭൂമിയോട് ഏറ്റവും അടുക്കുന്ന ദിവസവുമാണിത്. ഇതിന് പുറമെ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്ന് പോകുന്നതിനാൽ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള പ്രകാശം മറയ്ക്കപ്പെട്ട് സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. ഭൂമിക്ക് യാതൊരു ദോഷവും വരുത്താതെയാണ് പ്രസ്തുത ആസ്റ്ററോയ്ഡ് കടന്ന് പോവുകയെന്ന് നാസ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും കോൺസ്പിരിസി തിയറിസ്റ്റുകളും ഇവാൻജെലിക്കൽ ക്രിസ്ത്യൻസുമാണ് ഈ സന്ദർഭം ലോകാവസാനമാണെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഇത്തരത്തിലുള്ള ബിബ്ലിക്കൽ ദുർനിമിത്തങ്ങൾ മനുഷ്യവംശത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം മോശമായ അടയാളങ്ങളാണ് നൽകുന്നതെന്നാണ് ഇന്റർനെറ്റ് പാസ്റ്ററായ അനിത ഫ്യൂൻടെസും അവരുടെ ഭർത്താവ് ഇഗ്‌നേഷ്യോ ഫ്യൂൻടെസും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സർവനാശത്തിന്റെ ദിവസമാണ് യാദൃശ്ചികമായി തന്റെ പിറന്നാളും കടന്ന് വന്നിരിക്കുന്നതെന്നാണ് യൂട്യൂബ് വീഡിയോയിലൂടെ അനിത വെളിപ്പെടുത്തിയിരിക്കുന്നത്. ലോകാവസാനത്തിന്റെ സമയമായെന്നാണ് അനിതയുടെ ഭർത്താവ് പറയുന്നത്.

ഇത് അവസാന മണിക്കൂറും അവസാന സെക്കൻഡുമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇന്ന് വിധിയുടെ ദിവസമാണെന്നാണ് ക്ലിന്റൻ റോബിൻസൻ എന്ന യൂട്യൂബർ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ആസ്റ്ററോയ്ഡ് ഭൂമിയുടെ സമീപത്ത് മാർച്ച് അഞ്ചിന് വേഗത്തിൽ കുതിച്ചെത്തുമെന്നായിരുന്നു നാസ ആദ്യം പ്രവചിച്ചിരുന്നത്. പിന്നീട് അത് മാർച്ച് എട്ടിനാണ് എത്തുകയെന്ന് തിരുത്തുകയും ചെയ്തിട്ടുണ്ട്.സൂര്യന്റെ അതി പ്രകാശത്തിൽ പെട്ട് പോകുന്നതിനാൽ ഈ ആസ്റ്ററോയ്ഡിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് നാസ പറയുന്നത്.

മാർച്ച് 9നാണ് യുറോപ്പിൽ സൂര്യഗ്രണമുണ്ടാവുകയെന്നും അതിന്റെ ഫലമായി വടക്കൻ യൂറോപ്പിൽ വൻ പ്രകൃതിദുരന്തമുണ്ടാകുമെന്നുമാണ് ബ്രിട്ടീഷ് ആസ്‌ട്രോളജറായ പീറ്റർ സ്‌റ്റോക്കിംഗർ പ്രവചിക്കുന്നത്. പാരീസിൽ ഭീകരാക്രമണമുണ്ടാകുമെന്ന് പ്രവചിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. നാളെയുടെ ആദ്യ മണിക്കൂറുകളിലാണ് യൂറോപ്പിൽ സൂര്യഗ്രണമുണ്ടാവുകയെന്നാണ് അദ്ദേഹം പറയുന്നത്.സാറോസ് സീരീസ് 130ന്റെ ഭാഗമായാണീ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് 1096ൽ ഇത്തരത്തിലൊരു സൂര്യഗ്രഹണം അരങ്ങേറിയിരുന്നു.

ഇത്തരത്തിലൊരു ഗ്രഹണം 2394ലും ഉണ്ടാകുമെന്നാണ് പ്രവചനം. ഇത്തരത്തിലുള്ള ഗ്രഹണം കൂട്ടമരണവും സർവനാശവും വിതയ്ക്കുമെന്നും പീറ്റർ പ്രവചിക്കുന്നു. ഫിലോസഫി, ആസ്‌ട്രോളജി, മധ്യകാലത്തെ ആസ്‌ട്രോളജിക്കൽ ടെക്‌നിക്കുകൾ,തുടങ്ങിയവ പഠിക്കാനായി 25 വർഷങ്ങളോളം പീറ്റർ ചെലവഴിച്ചിട്ടുണ്ട്. ഇത്തരമൊരു നാശത്തെക്കുറിച്ച് 17ാം നൂറ്റാണ്ടിലെ ആസ്‌ട്രോളജറായ വില്യം ലില്ലി പ്രവചിച്ചിരുന്നുവെന്നും പീറ്റർ ചൂണ്ടിക്കാട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP