Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

152 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമൻ വീണ്ടും താരമാകുന്നു; ഇന്ന് ആകാശത്ത് അമ്പിളി ഉദിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സവശേഷതയോടെ: 1866ന് ശേഷം ഇന്ന് ചന്ദ്രൻ സൂപ്പറായും ബ്ലഡ് ആയും ബ്ലൂവായും തിളങ്ങും

152 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമൻ വീണ്ടും താരമാകുന്നു; ഇന്ന് ആകാശത്ത് അമ്പിളി ഉദിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സവശേഷതയോടെ: 1866ന് ശേഷം ഇന്ന് ചന്ദ്രൻ സൂപ്പറായും ബ്ലഡ് ആയും ബ്ലൂവായും തിളങ്ങും

ചെന്നൈ: ഇന്ന് അമ്പിളി മാമന്റെ ദിവസമാണ്. 152 വർഷങ്ങൾക്ക് ശേഷം അമ്പിളി മാമന് കൈ വന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ നിമിഷം. വളരെ ഏറെ സവിശേഷതയോടെയാണ് ഇന്ന് ആകാശത്ത് ചന്ദ്രൻ ഉദിക്കുക. സൂപ്പർമൂൺ, ബ്ളൂമൂൺ, ബ്ളഡ്മൂൺ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന മൂന്ന് പ്രതിഭാസങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ദിവസം.

ഈ അപൂർവ്വ പ്രസിഭാസത്തിൽ അമ്പിളി മാമന്റെ നിറം കടും ഓറഞ്ചായി മാറും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും. ഈ മൂന്ന് ചാന്ദ്രപ്രതിഭാസവും ഒടുവിൽ ഒന്നിച്ചത് 1866 മാർച്ച് 31-നായിരുന്നു. ബുധനാഴ്ച വൈകീട്ട് 5.18 മുതൽ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തിൽ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ആകാശം മേഘാവൃതമാണെങ്കിൽ അതും മങ്ങും. ഈ പ്രതിഭാസം നഗ്ന നേത്രം കൊണ്ടു കാണുന്നതിന് തടസ്സമില്ല.

ബുധനാഴ്ച പൂർണ ചന്ദ്രഗ്രഹണവുമാണ്. ഒരുമാസംതന്നെ രണ്ടു പൂർണചന്ദ്രൻ വന്നാൽ അതിനുപറയുന്ന പേരാണ് 'ബ്ലൂമൂൺ'. പേരിലുള്ള നീലനിറവുമായി അതിനൊരു ബന്ധവുമില്ല. വളരെ അപൂർവ്വമായി മാത്രമാണ് മാസത്തിൽ രണ്ട് പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുക. അങ്ങിനെ വളരെ അപൂർവ്വമായി നടക്കുന്ന പ്രതിഭാസമായതിനാലാണ് ബ്ലൂ മൂൺ എന്ന് വിശേഷിപ്പിക്കുക.

ചന്ദ്രഗ്രഹണമായതിനാൽ ചുവപ്പുനിറത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് 'ബ്ലഡ് മൂൺ' എന്നുവിശേഷിപ്പിക്കുന്നത്. ഗ്രഹണം കഴിഞ്ഞയുടനെ ഓറഞ്ചുകലർന്ന ചുവപ്പിലായിരിക്കും ചന്ദ്രൻ ദൃശ്യമാകുക.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. അതിനാലാണ് പതിവിൽനിന്ന് വ്യത്യസ്തമായി ചന്ദ്രനെ വലുപ്പത്തിൽ കാണുന്നത് 'സൂപ്പർമൂൺ' എന്നുവിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

സൂപ്പർ മൂണോ ബ്ളഡ് മൂണോ ഭൂമിയിൽ മനുഷ്യർക്കോ മറ്റുജീവജാലങ്ങൾക്കോ ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാൽ, സാധാരണ പൗർണമിയെ അപേക്ഷിച്ച് സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്നതിനാലും ചന്ദ്രൻ ഭൂമിയോട് വളരെ അടുത്തായതിനാലും കടലിൽ വേലിയേറ്റത്തിന് ശക്തികൂടുതലായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP