Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണുകൾക്കും മൂക്കിനും പകരം മുഖത്ത് ചില ദ്വാരങ്ങൾ; അപൂർവ ശസ്ത്രക്രിയയിലൂടെ മനുഷ്യരൂപം തിരിച്ച് കിട്ടിയ ബാലന്റെ കഥ

കണ്ണുകൾക്കും മൂക്കിനും പകരം മുഖത്ത് ചില ദ്വാരങ്ങൾ; അപൂർവ ശസ്ത്രക്രിയയിലൂടെ മനുഷ്യരൂപം തിരിച്ച് കിട്ടിയ ബാലന്റെ കഥ

ല്ലാ അവയവപ്പൊരുത്തങ്ങളൊടെയും ഭൂമിയിൽ പിറന്ന് വീഴുകയെന്നത് ഒരു ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്ന് പറയാറുണ്ട്. അങ്ങനെയാണെങ്കിൽ മൊറോക്കോയിൽ ജനിച്ച ഈ ബാലന് തീരെ ദൈവാനുഗ്രഹമില്ലെന്ന് പറയേണ്ടി വരും. ജനിച്ചപ്പോൾ കണ്ണുകൾക്കും മൂക്കിനും പകരം ഈ ബാലന്റെ മുഖത്ത് ചില ദ്വാരങ്ങൾ മാത്രമായിരുന്നുവത്രെ ഉണ്ടായിരുന്നത്. തുടർന്ന് അപൂർവ ശസ്ത്രക്രിയയിലൂടെ ബാലൻ മനുഷ്യരൂപം വീണ്ടെടുക്കുകയായിരുന്നു.

ഇത്തരത്തിൽ വികൃതരൂപത്തിൽ പിറന്ന ബാലന് ഓസ്‌ട്രേലിയയിലെ ഡോക്ടർമാരാണ് സങ്കീർണമായ റീകൺസ്ട്രക്ടീവ് സർജറിയിലൂടെ പുതിയൊരു മുഖമേകിയത്. മെൽബണിലെ ഒരു ഉദാരമനസ്‌കയായ സ്ത്രീ ഇതിനുള്ള ധനസഹായവും നൽകിയിരുന്നു. സർജന്മാർ കുട്ടിയുടെ മൂക്കും മേൽത്താടിയും ശസ്ത്രക്രിയയിലൂടെ പുനർനിർമ്മിച്ചാണ് കുട്ടിക്ക് പുതിയൊരു മുഖമേകിയത്.അമ്മയുടെ ഗർഭപാത്രത്തിലുണ്ടായ ചില സങ്കീർണതകൾ മൂലം മുഖത്തെ എല്ലുകൾ കൂടിച്ചേരാത്തത് മൂലമായിരുന്നു കുട്ടിയിൽ വൈകല്യങ്ങളുണ്ടായത്.

നീണ്ട 18 മണിക്കൂർ നേരത്തെ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് ശേഷമാണ് മെൽബണിലെ ഡോക്ടർമാർ കുട്ടിയുടെ മുഖത്ത് മൂക്കും മേൽത്താടിയെല്ലും മറ്റും റീമോൾഡ് ചെയ്തിരിക്കുന്നത്. ഡോക്ടർമാർ കുട്ടിയുടെ മുഖത്തെ എല്ലുകൾ റീമോൾഡ് ചെയ്യുകയായിരുന്നു. മൊറൊക്കോവിലെ മൂന്ന് വയസുകാരനായ യഹിയ എന്ന കുട്ടിയാണ് ഇത്തരത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്നത്.

മുഖത്ത് ഇത്തരത്തിലുള്ള വൈകല്യമുണ്ടെങ്കിലും യഹിയ ആരോഗ്യമുള്ള കുട്ടിയായിരുന്നു. സന്തോഷത്തോടെ കളിച്ച് ചിരിച്ചായിരുന്നു അവൻ ഓരോ ദിവസവും ചെലവഴിച്ചിരുന്നത്. തന്റെ വൈകല്യത്തെക്കുറിച്ച് അവൻ തിരിച്ചറിയാൻ തുടങ്ങിയിരുന്നില്ലെന്നതാണ് സത്യം. എന്നാൽ മാതാപിതാക്കൾ കുട്ടിയെ എല്ലാവരിൽ നിന്നും അകറ്റിയാണ് സൂക്ഷിച്ചിരുന്നത്.പുറത്തുകൊണ്ടു പോകുമ്പോൾ അവന്റെ മുഖം മറയ്ക്കാനും അവർ ശ്രദ്ധിച്ചിരുന്നു. അത് കാരണം കുട്ടിക്ക് സംസാരിക്കാൻ പോലും പറ്റുമായിരുന്നില്ല. തുടർന്നാണ് അവർ കുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ പ്രശസ്ത ഡോക്ടർ ടോണി ഹോംസാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. തങ്ങളുടെ മകന്റെ പുതിയ മുഖം കണ്ട് യഹിയയുട മാതാപിതാക്കൾ ആനന്ദാശ്രു പൊഴിക്കുകയുമുണ്ടായി.തന്റെ മകനുണ്ടായ മാറ്റത്തിൽ അത്യധികമായ സന്തോഷമുണ്ടെന്നാണ് യഹിയയുടെ പിതാവായ മുസ്തഫ ചാനൽ സെവൻസ് സൺഡേ നൈറ്റിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

എട്ട് മണിക്കൂർ നേരം കൊണ്ട് തീരുമെന്ന് വിചാരിച്ചിരുന്ന സർജറിക്ക് 18 മണിക്കൂറാണെടുത്തത്. അതിനിടയിൽ യഹിയയുടെ ശരീരത്തിലെ രക്തത്തിൽ പകുതിയും നഷ്ടപ്പെടുകയുമുണ്ടായി. യാതൊരു വിധപ്രതിഫലവും പറ്റാതെയാണ് ഒരു സംഘം സർജന്മാർ ഇതിനായി യത്‌നിച്ചത്. യഹിയയുടെ കൂട്ടുകാരന്റെ അച്ഛൻ യഹിയയുടെ അവസ്ഥയെപ്പറ്റി ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടതോടെയാണ് ബാലന്റെ വിഷമാവസ്ഥയെ പറ്റി ലോകം അറിഞ്ഞത്. കുട്ടിയെ സാധാരണ നിലയിലെത്തിക്കാൻ സർജന്മാരുടെ സഹായമഭ്യർത്ഥിച്ച് കൊണ്ടായിരുന്നു ആ പോസ്റ്റ്. മെൽബണിലെ ഫാത്തിമ ബരാകയെന്ന സ്ത്രീ ഈ പോസ്റ്റ് കാണുകയും യഹിയയുടെ ചികിത്സക്കുള്ള സഹായമേകുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP