Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രനിൽ കോളനി സ്ഥാപിക്കാൻ ഭൂമിയിൽനിന്നും വെള്ളം കൊണ്ടുവരേണ്ട; ഇഷ്ടംപോലെ വെള്ളം അവിടുണ്ടെന്ന് പഠന റിപ്പോർട്ട്; വെള്ളത്തെ ഓക്‌സിജനാക്കി മാറ്റി ഇനി നമുക്ക് ഫാന്റസി പാർക്കുകൾ പണിത് ടൂറിസം പച്ചപിടിപ്പിക്കാം

ചന്ദ്രനിൽ കോളനി സ്ഥാപിക്കാൻ ഭൂമിയിൽനിന്നും വെള്ളം കൊണ്ടുവരേണ്ട; ഇഷ്ടംപോലെ വെള്ളം അവിടുണ്ടെന്ന് പഠന റിപ്പോർട്ട്; വെള്ളത്തെ ഓക്‌സിജനാക്കി മാറ്റി ഇനി നമുക്ക് ഫാന്റസി പാർക്കുകൾ പണിത് ടൂറിസം പച്ചപിടിപ്പിക്കാം

ന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം നാം ഇതുവരെ കരുതിയതിനേക്കാൾ കൂടുതലാണെന്ന് പുതിയ പഠന റിപ്പോർട്ട്. ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന മനുഷ്യന്, വെള്ളം ഭൂമിയിൽനിന്ന് കൊണ്ടുവരേണ്ട കാര്യമില്ലെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്. ഹൈഡ്രജനായും ഓക്‌സിജനായും യഥേഷ്ടം രൂപമാറ്റം വരുത്താവുന്ന പ്രത്യേക അവസ്ഥയിലാണ് ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. റോക്കറ്റുകൾക്ക് ഇന്ധനമായും നമുക്ക് ശ്വസിക്കാനും ഇവ ഉപയോഗിക്കുകയുമാവാം.

ചന്ദ്രോപരിതലത്തിലെ ഏതുഭാഗം നിരീക്ഷിച്ചാലും അവിടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാവുമെന്ന് കൊളറാഡോയിലെ സ്‌പേസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിസ്റ്റ് ജോഷ്വ ബാൻഡ്ഫീൽഡ് അഭിപ്രായപ്പെടുന്നു. നേച്ചർ ജിയോസയൻസിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഗവേഷകർ വ്യക്തമാക്കിയിട്ടുള്ളത്. ചന്ദ്രോപരിതലത്തിൽ കിടങ്ങുകളിലായി വെള്ളം കെട്ടിക്കിടക്കുന്നുവെന്ന മുൻധാരണ തിരുത്തുന്നതാണ് ഈ കണ്ടെത്തൽ.

ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിൽ റിമോട്ട് സെൻസിങ് ഉപകരണങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ് ജലത്തിന്റെ വ്യാപകമായ സാന്നിധ്യം കണ്ടെത്താനായത്. ഇങ്ങനെ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിൽനിന്ന് ഇത്തരം ഉപകരണങ്ങൾ പകർത്തുന്ന സ്‌പെക്ട്രമാണ് ജലസാന്നിധ്യം തിരിച്ചറിയാൻ ഗവേഷകരെ സഹായിച്ചത്. ഒരു ഹൈഡ്രജൻ ആറ്റവും ഒരരു ഓക്‌സിജൻ ആറ്റവും കൊണ്ട് നിർമ്മിതമായ ഛഒ രൂപത്തിലാണ് ചന്ദ്രനിൽ ജലം കാണപ്പെടുന്നതെന്നും ഗവേഷകർ പറയുന്നു.

ഹൈഡ്രോക്‌സിൽ എന്നാണ് ഈ രൂപത്തെ വിളിക്കുന്നത്. ഇത് എളുപ്പത്തിൽ വേർതിരിക്കാവുന്ന തരത്തിലുള്ള അവസ്ഥയാണ്. അതുകൊണ്ടാണ് റോക്കറ്റുകൾക്കുള്ള ഇന്ധനമായോ മനുഷ്യന് ശ്വസിക്കാവുന്ന ഓക്‌സിജനായോ ഇതിനെ മാറ്റിയെടുക്കാമെന്ന് ഗവേഷകർ കരുതുന്നത്. അങ്ങനെ വരുമ്പോൾ, ചന്ദ്രനിൽ ഭാവിയിൽ മനു്ഷ്യർ കോളനികൾ നിർമ്മിച്ചാൽ വെള്ളവും ഓക്‌സിജനും അവിടെത്തന്നെ ലഭ്യമാവുകയും ചെയ്യും. ചാന്ദ്ര പര്യവേഷണങ്ങൾക്ക് കൂടുതൽ പ്രതീക്ഷ പകരുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP