Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ ലോകാവസാന പ്രവചനങ്ങൾക്ക് തെളിവ് വന്നുതുടങ്ങിയോ? കാൽ മൈൽ നീളമുള്ള, സിഗരറ്റിന്റെ ആകൃതിയുള്ള വസ്തു ബഹിരാകാശത്ത് അതിവേഗം പായുന്നു; 1,96,000 മൈൽ വേഗമെന്ന് കണ്ടെത്തിയതോടെ ഇത് അന്യഗ്രഹ ജീവികളുടെ സ്‌പെയ്‌സ് ഷിപ്പെന്ന് സംശയിച്ച് സ്റ്റീഫൻ ഹോക്കിഗ് ഉൾപ്പെടുള്ളവർ; സൗരയൂഥത്തിൽ എത്തിയ പുതിയ അതിഥി ആരെന്ന് തിരഞ്ഞ് ശാസ്ത്രജ്ഞരും

ഒടുവിൽ ലോകാവസാന പ്രവചനങ്ങൾക്ക് തെളിവ് വന്നുതുടങ്ങിയോ? കാൽ മൈൽ നീളമുള്ള, സിഗരറ്റിന്റെ ആകൃതിയുള്ള വസ്തു ബഹിരാകാശത്ത് അതിവേഗം പായുന്നു; 1,96,000 മൈൽ വേഗമെന്ന് കണ്ടെത്തിയതോടെ ഇത് അന്യഗ്രഹ ജീവികളുടെ സ്‌പെയ്‌സ് ഷിപ്പെന്ന് സംശയിച്ച് സ്റ്റീഫൻ ഹോക്കിഗ് ഉൾപ്പെടുള്ളവർ; സൗരയൂഥത്തിൽ എത്തിയ പുതിയ അതിഥി ആരെന്ന് തിരഞ്ഞ് ശാസ്ത്രജ്ഞരും

മറുനാടൻ ഡെസ്‌ക്‌

ഇ ടി അഥവാ എക്‌സ്ട്രാ ടെറസ്ട്രിയൽ എന്ന് വിളിക്കുന്ന അന്യഗ്രഹജീവികൾക്കായി ഭൂമിയിലെ ശാസ്ത്രജ്ഞർ അന്വേഷണം തുടങ്ങിയിട്ട് ഏറെനാളായി. എന്നാൽ അത്തരത്തിൽ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന സംശയമാണ് ഇപ്പോൾ ശാസ്ത്രലോകം പ്രകടിപ്പിക്കുന്നത്.

ലോകാവസാനം അടുത്തുവെന്ന പ്രചരണം അടുത്തിടെ സജീവമാകുന്നതിനിടെ ബഹിരാകാശത്തിലൂടെ അന്യഗ്രഹ ജീവികളുടെ വാഹനമെന്ന് സംശയിക്കുന്ന ഒരു വസ്തു അതിവേഗം സഞ്ചരിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കാൽ മൈൽ നീളമുള്ള ഒരു വസ്തു മണിക്കൂറിൽ 1,96,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്നതായാണ് വിവരം. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗും ഇതിൽ ആശങ്ക പ്രകടിപ്പിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന സംശയത്തിൽ ലോക ശാസ്ത്രജ്ഞർ അന്വേഷണം നടത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായി.

ഹോക്കിങ് ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത് ഇത്തരത്തിൽ അതിവേഗതയിൽ ഒരു വസ്തു ബഹിരാകാശത്ത് സഞ്ചരിക്കുന്നതായാണ്. ഇതിന് ഒരു സിഗരറ്റിന്റെ ആകൃതിയാണെന്നും കാൽ മൈൽ നീളം വരുമെന്നും അതിവേഗത്തിലാണ് സഞ്ചാരമെന്നും 260 അടി വീതിയുണ്ടെന്നും ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ.

സൗരയൂഥ പരിധിയിലൂടെയാണ് ഈ വസ്തുവിന്റെ പ്രയാണം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് എന്താണെന്ന് അറിയാത്ത സാഹചര്യത്തിൽ തൽക്കാലം ഔമുവാമുവാ എന്ന് പേരിട്ടിട്ടാണ് നിരീക്ഷണം. ഒരു ഉൽക്കാ കഷ്ണമോ അല്ലെങ്കിൽ സമാനമായ എന്തെങ്കിലുമോ ആകാം എന്ന് നിരീക്ഷിക്കുമ്പോഴും ഇത് അന്യഗ്രഹ ജീവികളുടെ വാഹനമാകാം എന്ന സംശയവും ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നു.

ഏതായാലും പത്തുമണിക്കൂർ നേരത്തേക്ക് ഇതിനെ നിരീക്ഷിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതിനായി ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പിന് ദൗത്യം കൈമാറിക്കഴിഞ്ഞു. വെസ്റ്റ് വെർജീനിയയിലെ ഗ്രീൻബാങ്കിൽ സ്ഥാപിച്ച ടെലസ്‌കോപ് ഈ വസ്തുവിന്റെ നീക്കങ്ങൾ വിലയിരുത്തും.

ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകൾ ഈ വസ്തുവിൽ നിന്ന് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇത് സാധാരണഗതിയിൽ പ്രകൃത്യാ വരുന്ന വസ്തുക്കളിൽ ഉണ്ടാകുന്നതല്ല. അതല്ല, ഒരു മൊബൈൽ ഫോണിൽ നിന്ന് വരുന്നതിലപ്പുറം സിഗ്നലുകൾ ഈ വസ്തുവിൽ നിന്ന് വരുന്നുണ്ടെങ്കിൽ അത് മറ്റേതോ ലോകത്തെ അതിഥികളുടേതാകാം എന്ന വിലയിരുത്തലിലേക്ക് ഭൗമ ശാസ്ത്രജ്ഞരെ നയിച്ചേക്കാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP