Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിങ്ങളുടെ കമ്പ്യൂട്ടറിലെ അഡോബ് ഫ്‌ലാഷ് പ്ലെയർ അപ്‌ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാൽ ഓകെ അടിക്കരുത്; യൂറോപ്പിനെ ഉലയ്ക്കാൻ എത്തിയ ബാഡ് റാബിറ്റ് വൈറസ് കമ്പ്യൂട്ടറുകളെ തകർത്ത് മുന്നേറുന്നു

നിങ്ങളുടെ കമ്പ്യൂട്ടറിലെ അഡോബ് ഫ്‌ലാഷ് പ്ലെയർ അപ്‌ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാൽ ഓകെ അടിക്കരുത്; യൂറോപ്പിനെ ഉലയ്ക്കാൻ എത്തിയ ബാഡ് റാബിറ്റ് വൈറസ് കമ്പ്യൂട്ടറുകളെ തകർത്ത് മുന്നേറുന്നു

മാസങ്ങൾക്ക് മുമ്പ് വന്നാ ക്രൈ വൈറസ് എന്ന റാൻസംവെയർ ലോകമാകമാനമുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളെ തകർത്തുകൊണ്ട് നടത്തിയ സൈബർ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ലോകം ഇനിയും വിട്ട് മാറിയിട്ടില്ല. എന്നാൽ ഇതിന് മുമ്പിതാ ആ ഗണത്തിലുള്ള പുതിയൊരു മാരക വൈറസ് യൂറോപ്പിലെ കമ്പ്യൂട്ടറുകളെ തകർത്ത് മുന്നേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുകയാണ്. യൂറോപ്പിനെ പിടിച്ചുലയ്ക്കാൻ ഇപ്പോഴെത്തിയ പുതിയ വൈറസിന്റെ പേര് ബാഡ് റാബിറ്റ് എന്നാണ്. നിങ്ങളുടെ കമ്പ്യൂട്ടറിൽ അഡോബ് ഫ്‌ലാഷ് പ്ലെയർ അപ്ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഈ വൈറസ് കമ്പ്യൂട്ടറുകളെ തേടിയെത്തുന്നത്. ഈ ആവശ്യത്തിന് നിങ്ങൾ ഓകെ അടിച്ചാൽ കമ്പ്യൂട്ടർ ഈ വൈറസിന്റെ പിടിയിൽ അമരുമെന്ന് പ്രത്യേകം ഓർക്കുക.

വൈറസ് ബാധയെ തുടർന്ന് തങ്ങളുടെ കമ്പ്യൂട്ടറും ഡാറ്റയും എൻക്രൈപ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഇതിനിരകളായവർ വെളിപ്പെടുത്തുന്നത്. തുടർന്ന് ഇത് അൺലോക്ക് ചെയ്യുന്നതിനായി 210 പൗണ്ട് ബിറ്റ്‌കോയിനിൽ നൽകാനും ഹാക്കർ ആവശ്യപ്പെടുന്നു. റഷ്യയിലെ കമ്പ്യൂട്ടറുകളെയാണിത് കാര്യമായി ബാധിച്ചിരിക്കുന്നത്. എന്നാൽ ഉക്രയിൻ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളെയും ഇത് താറുമാറാക്കിയിട്ടുണ്ടെന്നാണ് ഓൺലൈൻ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പെർസ്‌കി ലാബ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർഫാക്‌സ് ന്യൂസ് ഏജൻസി, ഫോന്റാൻക.ആർയു. തുടങ്ങിയവ അടക്കം നിരവധി റഷ്യൻ മീഡിയ ഔട്ട്‌ലെറ്റുകളെയടക്കം ഇത് ബാധിച്ചുവെന്നാണ് കാസ്‌പെർസ്‌കി വെളിപ്പെടുത്തുന്നത്.

തങ്ങളുടെ ഇൻഫർമേഷൻസിസ്റ്റത്തെ ഈ സൈബർ ആക്രമണം ബാധിച്ചുവെന്ന് ഒഡെസ ഇന്റർനാഷണൽ എയർപോർട്ടും റിപ്പോർട്ട് ചെയ്തിരുന്നു. കിവിലെ മെട്രൊസിസ്റ്റത്തെ ഈ ഹാക്കിങ് ബാധിച്ചുവെങ്കിലും ട്രെയിനുകൾ സാധാരണത്തേത് പോലെ ഓടിയിരുന്നു. വിൻഡോസ് ഫ്‌ലാഷ് അപ്‌ഡേറ്റ് ചമഞ്ഞാണ് ബാഡ്‌റാബിറ്റ് കമ്പ്യൂട്ടറുകളെ വേട്ടയാടാനെത്തുന്നത്. എക്‌സ്പീറ്റർ അറ്റാക്കിനായുള്ള അതേ മാർഗങ്ങൾ ഉപയോഗിച്ചാണ് ബാഡ് റാബിറ്റ് വൈറസും പ്രവർത്തിച്ചതെന്നാണ് കാസ്‌പെർസ്‌കി വെളിപ്പെടുത്തുന്നത്. എന്നാൽ ഈ ആക്രമണം എക്‌സ്പീറ്ററുമായി ബന്ധപ്പെട്ടിട്ടുള്ളതാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല.

ഇത്തരത്തിൽ ബാഡ് റാബിറ്റ് ഹാക്കർമാരുടെ ഭീഷണിക്ക് വഴങ്ങി പണം നൽകരുതെന്നാണ് സെക്യൂരിറ്റി എക്‌സ്പർട്ടുകൾ ആളുകളെ ഉപദേശിക്കുന്നത്. ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിച്ചാൽ അവർക്ക് ഇനിയും ഇത്തരം ആക്രമണങ്ങൾ നടത്താൻ പ്രേരകമായിത്തീരുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു. മെയ് മാസത്തിൽ നടന്ന വന്നാക്രൈ വൈറസ് ആക്രമണം 150 രാജ്യങ്ങളിലെ കമ്പ്യൂട്ടർ സിസ്റ്റങ്ങളെ ബാധിച്ചിരുന്നു.

മലീഷ്യസ് പ്രോഗ്രാമിനാൽ ലോക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ചില ബ്രി്ട്ടീഷ് ഹോസ്പിറ്റലുകൾ, ജിപികൾ എന്നിവയ്ക്ക് രോഗികളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഫയലുകൾ ഓപ്പൺ ചെയ്യണമെങ്കിൽ പണം നൽകണമെന്നായിരുന്നു ഹാക്കർമാർ ആവശ്യപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP