Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഗ്‌നി 5 മിസൈൽ മൂന്നാം തവണയും വിജയകരമായി പരീക്ഷിച്ചു; ഈ വർഷംതന്നെ രാജ്യത്തിനു സമർപ്പിക്കും

അഗ്‌നി 5 മിസൈൽ മൂന്നാം തവണയും വിജയകരമായി പരീക്ഷിച്ചു; ഈ വർഷംതന്നെ രാജ്യത്തിനു സമർപ്പിക്കും

ഭുവനേശ്വർ: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ആയ അഗ്‌നി അഞ്ചിന്റെ മൂന്നാംഘട്ട പരീക്ഷണം വിജയം. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം.

17 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും 50 ടൺ ഭാരവുമുള്ള മിസൈലിന് ഒരു ടൺ ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട്. ബുള്ളറ്റിനെക്കാൾ വേഗതയിൽ കുതിക്കാൻ കഴിവുള്ളതാണ് അഗ്‌നി 5.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ മാത്രമേ മിസൈൽ പ്രയോഗിക്കാൻ അനുവാദം ഉണ്ടാകൂ. ഈ വർഷം തന്നെ അഗ്‌നി അഞ്ച് രാജ്യത്തിന് സമർപ്പിക്കാനാകുമെന്ന് ഐടിആർ ഡയറക്ടർ എംവി കെ വി പ്രസാദ് പറഞ്ഞു.

എവിടെ നിന്നും ആണവായുധം വിക്ഷേപിക്കാനുള്ള കഴിവാണ് അഗ്‌നി അഞ്ച് വികസിപ്പിക്കുന്നതിലൂടെ രാജ്യത്തിനു കൈവരുന്നത്. ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപരിതല മിസൈലായ അഗ്‌നി 2012 ലും 2013 ലും ആണ് വീലർ ദ്വീപിൽ നിന്നും ഇതിന് മുമ്പ് പരീക്ഷിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP