Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടർമാരെ ആർക്കും വേണ്ടാത്ത കാലം വരുമോ? മിനിറ്റുകൾക്കുള്ളിൽ ക്യാൻസർ കണ്ടെത്തുന്ന ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി ഡോക്ടർമാർക്ക് പകരമാകുമെന്ന് റിപ്പോർട്ടുകൾ

ഡോക്ടർമാരെ ആർക്കും വേണ്ടാത്ത കാലം വരുമോ? മിനിറ്റുകൾക്കുള്ളിൽ ക്യാൻസർ കണ്ടെത്തുന്ന ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി ഡോക്ടർമാർക്ക് പകരമാകുമെന്ന് റിപ്പോർട്ടുകൾ

സാങ്കേതിക വിദ്യ എത്രത്തോളം വികസിച്ചാലും മനുഷ്യർക്കുമാത്രം സാധ്യമാകുന്ന ചിലതുണ്ടെന്നാണ് വിശ്വാസം. അതിലൊന്നായിരുന്നു രോഗനിർണയം. കഴിവുറ്റ ഡോക്ടർമാർക്ക് മാത്രം സാധ്യമായ രോഗനിർണയവും ഇനി ഏറെക്കാലം മനുഷ്യരുടെ കുത്തകയായിരിക്കില്ലെന്നാണ് സൂചന. 92 ശതമാനം കൃത്യതയോടെ ഡോക്ടർമാർ രോഗം നിർണയിക്കുന്നതിലും വേഗനത്തിൽ ക്യാൻസർ നിർണയിക്കാൻ ശേഷിയുള്ള ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് വരാനിരിക്കുന്നത്.

ഡോക്ടർമാരെക്കാൾ കൃത്യത ഇക്കാര്യത്തിൽ ഗൂഗിളിന്റെ കമ്പ്യൂട്ടറിനുണ്ടെന്നാണ് കരുതുന്നത്. ട്യൂമറുകൾ ക്യാൻസറുകളുണ്ടാക്കുമോ എന്ന് തിരിച്ചറിയുന്നതിന് കമ്പ്യൂട്ടറുകൾക്കുള്ള വേഗം ക്യാൻസർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഡോക്ടർമാർക്ക് രോഗം കൃത്യമായി നിർണയിക്കാനുള്ള ശേഷി 73.2 ശതമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാൻസറിന് കാരണമായതും അല്ലാത്തുമായ കോശങ്ങളുടെ വ്യത്യാസം കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ഇപ്പോൾ കമ്പ്യൂട്ടർ. ഭാവിയിൽ ഇത് പൂർണരൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയാൽ, ക്യാൻസർ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലക്ക് വ്യാപിച്ചിട്ടുണ്ടോ എന്നത് മനസ്സിലാക്കാനും ഇതുപയോഗിക്കാനാവും. നിലവിൽ പാതോളജിസ്റ്റുകളാണ് രോഗം നിർണയിക്കുന്നത്. ഇതിന് മനുഷ്യ അധ്വാനം ആവശ്യമാണ്. കൂടാതെ തെറ്റുപറ്റാനുള്ള സാധ്യതയുമേറും.

നിലവിലത്തെ രീതിയനുസരിച്ച് രോഗം നിർണയിക്കുന്നത് ആഴ്ചകൾ വേണ്ടിവരും. മൈക്രോസ്‌കോപ്പിന്റെ സഹായതത്തോടെ കോശങ്ങൾ പരിശോധിച്ചാണ് ഇപ്പോൾ രോഗനിർണയം നടത്തുന്നത്. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തിൽ ഇതിന് വളരെക്കുറിച്ച് സമയം മാത്രമേ വേണ്ടിവരൂ. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ കൈയിലാണ് ഇപ്പോൾ ഈ കമ്പ്യൂട്ടർ.

ക്യാൻസർ രംഗത്ത് മറ്റൊരു വിപ്ലവകരമായ കണ്ടെത്തൽ വന്നതിന് തൊട്ടടുത്ത ദിവസമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യം പുറത്തുവരുന്നത്. രക്തപരിശോധനയിലൂടെ ശരീരത്തിൽ ട്യൂമർ വളരുന്നുണ്ടോ എന്ന് കണ്ടെത്താനാവുമെന്ന് കാലിഫോർണിയ സാൻഡീഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വേദനാജനകമായ ബയോപ്‌സിക്ക് പകരം ഇതുപയോഗിക്കാനാവും. മൂക്കിൽനിന്നുള്ള സ്രവം പരിശോധിക്കുന്നതിലൂടെ പുകവലിക്കാർക്കുവരുന്ന ശ്വാസകോശാർബുദം നിർണയിക്കാനാകുമെന്ന് കഴിഞ്ഞ മാസം ചില ഡോക്ടർമാർ അവകാശപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP