Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോട്ട് ഇൻ പുറമെ ഡോട്ട് ഭാരതും ഇന്ത്യയ്ക്ക്; ഇന്ത്യൻ ഭാഷകളിലും ഇനി വെബ്‌സൈറ്റുകൾക്ക് രൂപം നൽകും

ഡോട്ട് ഇൻ പുറമെ ഡോട്ട് ഭാരതും ഇന്ത്യയ്ക്ക്; ഇന്ത്യൻ ഭാഷകളിലും ഇനി വെബ്‌സൈറ്റുകൾക്ക് രൂപം നൽകും

ന്യൂഡൽഹി: ഇന്ത്യൻ സൈബർ സ്‌പേസിൽ ഉപയോക്താക്കൾ തമ്മിലുളള അന്തരം കുറയ്ക്കാനും ഇ ഗവേണൻസിന്റെ വേഗം വർധിപ്പിക്കാനുമുളള ഇന്ത്യയുടെ ശ്രമം യാഥാർഥ്യമാവുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് അവസാനത്തോടെ .Bhartat ഡൊമൈൻ നിലവിൽ വരും. പുതിയ ഡൊമൈനു പിന്നാലെ ആറ് പ്രാദേശിക ഭാഷകളിൽ വെബ് വിലാസം ലഭിക്കുന്ന സംവിധാനവും ഈ മാസം അവസാനത്തോടെ യാഥാർത്ഥ്യമാകും.

'ഡിജിറ്റൽ ഇന്ത്യ' എന്ന സ്വപ്നത്തിനാണ് പുതിയ ഡൊമൈനും ഭാഷാ യുആർഎലുകളും നിറം പകരുന്നത്. ദ നാഷണൽ ഇന്റർനെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (നിക്‌സി)യും സി ഡാകും ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭാരത് ടോപ് ലെവൽ ഡൊമൈനു വേണ്ടിയുളള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഓഗസ്റ്റ് 21 ന് പുതിയ ഡൊമൈൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഭാഷാ ഉളളടക്കങ്ങളുളള വെബ്‌സൈറ്റുകൾ ലഭിക്കണമെങ്കിലും ഇംഗ്ലീഷ് യുആർഎലുകൾ ടൈപ്പു ചെയ്യേണ്ടിവരും. എന്നാൽ പുതിയ സംവിധാനത്തിൽ ഇംഗ്ലീഷ് അറിയാത്ത ഗ്രാമീണർക്ക് അവരുടെ ഭാഷയിൽ വെബ് വിലാസം ടൈപ്പു ചെയ്ത് ബ്രൗസു ചെയ്യാൻ സാധിക്കും. ഇത് രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കൾ തമ്മിലുളള അന്തരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

ബംഗാളി, തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഉർദു എന്നീ ഭാഷകളിലായിരിക്കും പുതിയ യുആർഎലുകൾ ലഭ്യമാക്കുക. ഡോട്ട് ഇൻ എന്ന ഇംഗ്ലീഷ് ഡൊമൈനിന്റെ ഭാഷാ പതിപ്പാണ് ഡോട്ട് ഭാരത്.

നിലവിൽ 243 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുളളത്. ഈ വർഷം അവസാനത്തോടെ ഇത് അമേരിക്കയുടെ റിക്കോർഡ് തകർക്കും. 2018 ഓടെ ഇന്ത്യയിൽ 500 ദശലക്ഷം പേർ ഓൺലൈനാവുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ മാസവും 50 ലക്ഷം പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾ വീതമാണ് വർധിക്കുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP