Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇലക്ട്രോണിക് വാഹന രംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങി കേരളം; ആദ്യ ഘട്ടത്തിൽ ഇ-ഓട്ടോകൾ രംഗത്തിറങ്ങും; കാലക്രമേണ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ നിരോധിക്കുമെന്നും സൂചന

ഇലക്ട്രോണിക് വാഹന രംഗത്ത് കുതിച്ച് ചാട്ടത്തിനൊരുങ്ങി കേരളം; ആദ്യ ഘട്ടത്തിൽ ഇ-ഓട്ടോകൾ രംഗത്തിറങ്ങും; കാലക്രമേണ  പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ നിരോധിക്കുമെന്നും സൂചന

തിരുവനന്തപുരം: വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ഇ-ഓട്ടോകൾ നിരത്തിലെത്തിക്കുന്നതിന് മുൻഗണന നൽകാൻ സംസ്ഥാനതല ഇ-മൊബിലിറ്റി കർമസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെർമിറ്റ് പരിമിതപ്പെടുത്തിയാൽ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തിൽ നിരോധിക്കാനാവുമെന്ന് സമിതി അഭിപ്രായപ്പെട്ടതായി യോഗത്തിന്റെ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2018-19 വർഷത്തിൽത്തന്നെ ഇ-വാഹങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കംകുറിക്കാനാണ് ശ്രമം. ഓട്ടോകൾ വൈദ്യുതിയിലേക്ക് മാറുന്നതോടെ വായുമലിനീകരണവും കാര്യമായി കുറയും.സംസ്ഥാനത്തെ പൊതുമേഖലയിലെ ഓട്ടോറിക്ഷാകമ്ബനിയായ കേരള ഓട്ടോ മൊബൈൽസിൽ ഇപ്പോൾ ഉത്പാദനമില്ല. ഈ സ്ഥാപനത്തെ നവീകരിച്ച് ഇ-ഓട്ടോകൾ നിർമ്മിക്കുന്നതിന് മഹീന്ദ്ര, ഗൊഗോര, ബി.വൈ.ഡി. തുടങ്ങിയ കമ്ബനികളുമായി ഇതിനകം ചർച്ചനടത്തി.

ചാർജിങ് സ്റ്റേഷനുകൾക്ക് 24 മണിക്കൂറും വൈദ്യുതി നൽകാൻ വൈദ്യുതിബോർഡ് തയ്യാറാണെന്ന് ചെയർമാൻ ഡോ. കെ. ഇളങ്കോവനും അറിയിച്ചു. വൈകുന്നേരം ആറുമുതൽ രാത്രി 11 വരെ യൂണിറ്റിന് ആറു രൂപാ നിരക്കിലും പകൽസമയത്ത് 5.50 രൂപയ്ക്കും വൈദ്യുതി ലഭിക്കും. ഓഫ്-പീക് സമയത്ത് വൈദ്യുതി മിച്ചമുള്ളതിനാൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ അഞ്ചുരൂപയായിരിക്കും നിരക്ക്. മൂന്നുനാലുവർഷം ഇതേ നിരക്കിൽത്തന്നെ വൈദ്യുതി നൽകും.നിലവിലുള്ള പെട്രോൾ പമ്ബുകളോട് ചേർന്ന് ബാറ്ററി മാറ്റാനും ചാർജ് ചെയ്യാനുമുള്ള സ്റ്റേഷനുകൾ സ്ഥാപിക്കാനാവും. ഇവ വൈദ്യുതിബോർഡും ഭാരത് പെട്രോളിയം കോർപ്പറേഷനും ചേർന്ന് നടത്താനാണ് ആലോചന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP