Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വൈറസ് ഇമെയ്‌ലിനെ ഭയക്കേണ്ട; വാട്‌സ് ആപ്പിനും വോയ്‌സ് കോൾ ആയി; സൗജന്യമായി ലോകമെങ്ങും വിളിക്കാൻ അറിയേണ്ടവർ ഇത് വായിക്കുക

ഇനി വൈറസ് ഇമെയ്‌ലിനെ ഭയക്കേണ്ട; വാട്‌സ് ആപ്പിനും വോയ്‌സ് കോൾ ആയി; സൗജന്യമായി ലോകമെങ്ങും വിളിക്കാൻ അറിയേണ്ടവർ ഇത് വായിക്കുക

നിങ്ങളുടെ മൊബൈൽ ഫോണിൽ വാട്‌സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ ഉടൻതന്നെ അപ്‌ഡേറ്റ് ചെയ്യുക. ഇനി നിങ്ങൾക്ക് ലോകമെങ്ങും സൗജന്യമായി വിളിക്കാം. വാട്‌സ് ആപ്പിന്റെ പുതിയ വേർഷനിലാണ് സൗജന്യ വോയ്‌സ് കോളിങ് സംവിധാനം നിലവിൽ വന്നത്. നിലവിൽ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അത് അപ്‌ഡേറ്റ് ചെയ്തും ലോകമെങ്ങും ഫോൺ വിളിക്കാനുള്ള ഈ അവസരം സ്വന്തമാക്കാം.

ഈ സംവിധാനം ലഭ്യമാക്കാൻ ചെയ്യേണ്ടത് ഇത്രയുമാണ്:

1- വാട്‌സാപ്പ് വെബ്‌സൈറ്റിൽനിന്നു വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഡൗൺലോഡ് ചെയ്ത് സേവനം ലഭ്യമാക്കാം.

2 - നിലവിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവർ അത് അപ്‌ഡേറ്റ് ചെയ്താൽ മതി.

3- ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ പ്ലേസ്‌റ്റോറിൽ നിന്നാണ് വാട്‌സ് ആപ്പിന്റെ പുതിയരൂപം ഡൗൺലോഡ് ചെയ്യേണ്ടത്.

4- പ്ലേസ്റ്റാറിലെ വാട്‌സ്ആപ്പ് വേർഷൻ 2.11.528ലും, വാട്‌സ്ആപ്പ് വെബ്‌സൈറ്റിലെ 2.11.531 വേർഷനിലും വോയിസ് കോളിങ് സൗകര്യം ലഭ്യമാണ്.

5- പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, വാട്‌സാപ്പ് വോയിസ് കോൾ നിലവിൽ ഉപയോഗിക്കുന്ന ആരെങ്കിലും നിങ്ങളുടെ നമ്പരിലേക്കു വിളിക്കേണ്ടതുണ്ട്. ഈ കോൾ എത്തിയാൽ നിങ്ങളുടെ ഫോണിലും വാട്‌സാപ്പ് വോയിസ് കോൾ ആക്ടിവേറ്റാകും.

6-വാട്‌സാപ് തുറക്കുമ്പോൾ കോൾസ്, ചാറ്റ്‌സ്, കോണ്ടാക്ട്‌സ് എന്നിങ്ങനെ മൂന്നു ടാബുകൾ അപ്പോൾ കാണാം. ഇതിൽ കോൾ ടാബ് തുറന്നാൽ നിങ്ങൾക്കും ഫോൺ വിളിക്കാം.

7- ആന്‌ഡ്രോയിഡ് ഫോണുകളിൽ ഈ സംവിധാനം ലഭ്യമായെങ്കിലും ഐഫോണുകളിൽ ഈ സംവിധാനം ഇനിയും വന്നിട്ടില്ല.

ചാറ്റിങ്ങിനുള്ള ആപ്ലിക്കേഷനായ വാട്‌സാപ്പ് ഏതാനും മാസങ്ങളായി ഫോൺവിളി സൗകര്യം വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു. നേരത്തെ വാട്‌സ് ആപ്പ് ഫ്രീ കോളിങ്ങ് സംവിധാനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്ന സന്ദേശങ്ങൾ മാൽവെയറാണെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. വാട്ട്‌സ്ആപ്പ് വഴി കുറച്ച് ദിവസമായി പല ലിങ്കുകളും സന്ദേശങ്ങളും വോയ്‌സ് കോളിംങ് സംവിധാനം നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ സ്ഥാപിക്കാം എന്ന പേരിൽ പ്രചരിച്ചിരുന്നു. ഇത് ഉപയോഗിച്ച് കുരുക്കിൽ പെടരുതെന്നും, ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനും വാട്ട്‌സ് ആപ്പ് വോയ്‌സ് കോളിംങ് സംവിധാനത്തിന് ഉപയോഗിക്കുന്നില്ലെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP