Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൂഗിളിനു മധുരപ്പതിനേഴ്; പോയ കാലത്തിന്റെ സ്മരണകൾ ഉണർത്തി ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനത്തിന്റെ ഡൂഡിൽ

ഗൂഗിളിനു മധുരപ്പതിനേഴ്; പോയ കാലത്തിന്റെ സ്മരണകൾ ഉണർത്തി ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനത്തിന്റെ ഡൂഡിൽ

കാലിഫോർണിയ: അറിവിന്റെ ആഴിപ്പരപ്പായ ഗൂഗിൾ മധുരപതിനേഴിൽ. കഴിഞ്ഞനാളുകളിലേക്കുള്ള തിരിഞ്ഞു നോട്ടവുമായാണ് ഗുഗിൾ ഇന്ന് സന്ദർശകരെ വരവേൽക്കുന്നത്. സി.ആർ.ടി മോണിറ്ററിന് പിറകിൽ നിന്ന് എത്തി നോക്കുന്ന ലിനക്‌സ് പെൻഗ്വിനും കളിക്കട്ടകൾ കൊണ്ടുണ്ടാക്കിയ സെർവറും ബലൂണുമൊക്കെയായി ഗൃഹാതുരത്വമുണർത്തുന്ന ഡൂഡിൽ ഏറെ ആകർഷണീയമാണ്.

വെബ് അധിഷ്ഠിത സേവനം, വെബ്‌സൈറ്റ് പരസ്യരംഗങ്ങൾ, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചു പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ ഗൂഗിൾ കാലിഫോർണിയയിലെ മെൻലോ പാർക്കിൽ 1998 സെപ്റ്റംബർ 7നാണ് സ്ഥാപിതമായത്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ ചേർന്ന് സ്ഥാപിച്ച ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥാനം കാലിഫോർണിയയിലെ, മൗണ്ടൻ വ്യൂവിലുള്ള ഗൂഗിൾപ്ലെക്‌സ് ആണ്.

1997 സെപ്റ്റംബർ 15നായിരുന്നു ലാറി പേജും സെർജി ബ്രിനും ഗൂഗിൾ.കോം എന്ന കമ്പനി രജിസ്റ്റർ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ഗൂഗിളിന് ഇപ്പോൾ 18 വയസ്സാണെങ്കിലും 1998ലാണ് ഗൂഗിൾ പ്രവർത്തനം തുടങ്ങിയത് എന്നതിനാൽ 17 ആയി കണക്കാക്കുന്നു. എന്നാൽ, ഇതിനും മുന്നേ 1996ൽ തന്നെ ഗൂഗിളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ലാറി പേജും സെർജി ബ്രിന്നും ആരംഭിച്ചിരുന്നു.

25.335 ശതകോടി യു.എസ്. ഡോളർ ആസ്തിയുള്ള ഗൂഗിളിന്റെ ഇന്നത്തെ ആകെ വരുമാനം 4.203 ശതകോടി യു.എസ്. ഡോളറും പ്രവർത്തന വരുമാനം 5.084 ശതകോടി യു.എസ്. ഡോളറുമാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു ലാറി പേജും, സെർജി ബ്രിന്നും ലക്ഷ്യമിട്ടിരുന്നത് എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരു അക്ഷരപ്പിശകിലൂടെ ഗൂഗൾ എന്ന പദം ഗൂഗിൾ ആയി മാറുകയാണുണ്ടാണ്ടായത്. ആൽഫബെറ്റ് എന്ന പേരിൽ പുതിയതായി ആരംഭിച്ച കമ്പനിയിലെ ഉപകമ്പനിയായി മാറിയ ഗൂഗിളിന്റെ ഇപ്പോഴത്തെ സി ഇ ഒ തമിഴ്‌നാട് സ്വദേശിയായ സുന്ദർ പിച്ചൈ ആണ് എന്നുള്ളത് ഭാരതീയർക്ക് അഭിമാനത്തിനു വക നൽകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP