Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ഇമെയിൽ അയച്ചാൽ അതു വിലാസക്കാർക്ക് ലഭിക്കുന്നതെങ്ങനെ? നിമിഷങ്ങൾ കൊണ്ട് നിങ്ങൾ അന്വേഷിക്കുന്ന വിവരം ഗൂഗിൾ കണ്ടെത്തി തരുന്നത് എങ്ങനെ? ഗൂഗിളിന്റെ തലച്ചോറിലൂടെ ഒരു രസികൻ യാത്ര

ഒരു ഇമെയിൽ അയച്ചാൽ അതു വിലാസക്കാർക്ക് ലഭിക്കുന്നതെങ്ങനെ? നിമിഷങ്ങൾ കൊണ്ട് നിങ്ങൾ അന്വേഷിക്കുന്ന വിവരം ഗൂഗിൾ കണ്ടെത്തി തരുന്നത് എങ്ങനെ? ഗൂഗിളിന്റെ തലച്ചോറിലൂടെ ഒരു രസികൻ യാത്ര

'മനസ്സിലൊന്ന് നിരൂപിച്ചാൽ ആ നിമിഷം ഞാനവിടെ എത്തും'- ഐതീഹ്യങ്ങളിലും കെട്ടുകഥകളിലും ഈയൊരു വാക്യം എത്രയോ തവണ നാം കേട്ടിട്ടുണ്ടാകും. എന്നാൽ, മനസ്സിനെക്കാൾ വേഗത്തിൽ നമ്മുടെ ആശയാഭിലാഷങ്ങൾ ലോകത്തിന്റെ ഏത് മുക്കിലുമെത്തിക്കുന്നത് ഇന്ന് ഗൂഗിളാണ്. ലോകത്തിന്റെ ഏതറ്റത്തേയ്ക്കും നിമിഷാർധം പോലും വേണ്ട ഒരു സന്ദേശമെത്തിക്കാൻ. ലോകത്തുള്ള ഏതുകാര്യത്തെക്കുറിച്ച് തിരയാനും ഗൂഗിളിന് അത്രയും സമയം പോലും വേണ്ട.

എന്താണ് ഗൂഗിളിന്റെ ഈ രഹസ്യം? ഗൂഗിളിന്റ തലച്ചോറിലൂടെയുള്ള യാത്രയാണിത്. പലപ്പോഴും തങ്ങളുടെ രഹസ്യങ്ങൾ പുറത്തുവിടാൻ ഗൂഗിൾ തയ്യാറാകാറില്ല. എന്നാൽ, അന്വേഷണകുതുകികൾക്കായി അവരിപ്പോൾ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ്. ഇന്റർനെറ്റ് സെർച്ച് എൻജിനുകളും യുട്യൂബും ഇമെയിലുകളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.

ഒരുലക്ഷത്തിലേറെ സെർവറുകളാണ് ലോകമെമ്പാടുമായി ഗൂഗിളിനുവേണ്ടി ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. നിരങ്ങിനീങ്ങുന്ന ഇന്റർനെറ്റ് വേഗം മാത്രം പരിചയിച്ചിട്ടുള്ള നമുക്ക് ഗൂഗിളിന്റെ പ്രവർത്തന വേഗം എത്രയെന്ന് നിരൂപിക്കാൻ പോലുമാകില്ല. സെക്കൻഡിൽ 10 ജിബിയാണ് ഗൂഗിളിന്റെ ജൂപ്പിറ്റർ നെറ്റ്‌വർക്കിന്റെ വേഗം. സെർവറുകൾ തമ്മിലുള്ള ഈ അതിവേഗ കമ്യൂണിക്കേഷനാണ് ഗൂഗിളിന്റെ വേഗത്തിനും പിന്നിൽ.

തുടങ്ങിയതിനെക്കാൾ നൂറ് മടങ്ങെങ്കിലും വേഗം ഇപ്പോൾ ഗൂഗിളിന്റെ നെറ്റ്‌വർക്ക് ആർജിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ലോകമെമ്പാടുമായി ഒരുലക്ഷത്തിലേറെ വെയർഹൗസിന്റെ വലിപ്പമുള്ള സെർവർ ശാലകളാണ് ഗുഗിളിനുള്ളത്. ഇവയോരോന്നും തമ്മിലുള്ള അതിവേഗത്തിലുള്ള ആശയവിനിമയയാണ് ഞൊടിയിടകൊണ്ട് നമ്മുടെ മെയിലുകൾ ലോകത്തിന്റെ ഏതുകോണിലുമെത്തിക്കുന്നത്.

മെയിൽ അയക്കുന്ന മാത്രയിൽ അത് സെർവറുകളിലെത്തി സ്വീകർത്താവിനെ കണ്ടെത്തി അതേത് സെർവറിന്റെ പരിധിയിലാണോ അവിടേയ്ക്ക് കൈമാറുകയും അത് വിജയകരമായി വിതരണം നിർവഹിക്കുകയും ചെയ്യുന്നു. കണ്ണിമ ചിമ്മുന്നതിനെക്കാൾ വേഗത്തിൽ ഇതൊക്കെ നിർവഹിക്കാൻ ഗൂഗിളിനു സാധിക്കുന്നു. ഗൂഗിളിൽ തിരച്ചിൽ നടത്തുമ്പോഴും യു ട്യൂബിൽ വീഡിയോ കാണുമ്പോഴും സംഭവിക്കുന്നതും ഇതൊക്കെത്തന്നെ. 


ഗൂഗിളിന്റെ നാഡിവ്യൂഹമായി പ്രവർത്തിക്കുന്ന ഡാറ്റ സെന്ററുകളുണ്ട്. അവിടെയാണ് തിരച്ചിലിനുള്ള കാര്യങ്ങൾ നടക്കുന്നത്. ഗൂഗിൾ എന്നത് ഒരു സൂപ്പർ കമ്പ്യൂട്ടറാണെങ്കിൽ അതിന്റെ ഹാർഡ്‌വേറാണ് ഈ ഡാറ്റ സെന്റർ. ജോർജിയയിലെ ഡഗ്ലസ് കൗണ്ടിയിലാണ് അത്തരമൊരു ഡാറ്റസെന്ററുള്ളത്. നമ്മുടെ വീട്ടിലുള്ള ഇന്റർനെറ്റ് കണക്ഷനെക്കാൾ രണ്ടുലക്ഷം മടങ്ങ് വേഗത്തിലാണ് ഗൂഗിളിന്റെ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്. അതെത്രയെന്ന് കണ്ടെത്തണമെങ്കിലും നമുക്ക് ഗൂഗിളിൽ തിരയുകയല്ലാതെ വേറെ മാർഗമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP