Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ലോകത്തെ നിരീക്ഷിക്കാൻ ഇന്ത്യയും; അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം എത്താൻ ഇനി ഇന്ത്യയ്ക്ക് രണ്ടര മാസം കൂടി: ഗതിനിർണ്ണയ ഉപഗ്രഹ പരമ്പരയിലെ മൂന്നാമനും ബഹിരാകാശത്ത്; രണ്ടര മാസത്തിനകം നാലാമനും എത്തുമ്പോൾ പിറക്കുന്നത്‌ പുതിയ ചരിത്രം

ഇനി ലോകത്തെ നിരീക്ഷിക്കാൻ ഇന്ത്യയും; അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം എത്താൻ ഇനി ഇന്ത്യയ്ക്ക് രണ്ടര മാസം കൂടി: ഗതിനിർണ്ണയ ഉപഗ്രഹ പരമ്പരയിലെ മൂന്നാമനും ബഹിരാകാശത്ത്; രണ്ടര മാസത്തിനകം നാലാമനും എത്തുമ്പോൾ പിറക്കുന്നത്‌ പുതിയ ചരിത്രം

ശ്രീഹരിക്കോട്ട: മംഗൾയാന് പിന്നാലെ ബഹിരാകാശരംഗത്ത് ഇന്ത്യ വീണ്ടും കരുത്തു കാട്ടി.  ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്. ഒന്ന് സി വിജയകരമായി ഭ്രമണപഥത്തിലെത്തി. അമേരിക്ക, റഷ്യ, ചൈന എന്നീ വമ്പന്മാരുടെ ക്ലബ്ബിലേക്കാണ് ഇന്ത്യ കണ്ണ് വയ്ക്കുന്നത്.

ഇന്നു പുലർച്ചെ 1.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ നവീന വിക്ഷേപണവാഹനമായ പി.എസ്.എൽ.വി. സി26 ആണ് ഉപ്രഗഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ഏഴ് ഉപഗ്രഹങ്ങളടങ്ങിയ ഗതിനിർണയ ഉപഗ്രഹപരമ്പരയിലെ മൂന്നാമത്തേതാണ് ഐ.ആർ.എൻ.എസ്.എസ്.1 സി. ബഹിരാകാശമേഖലയിൽ വീണ്ടുമൊരു വിജയം കൂടി'' എന്നായിരുന്നു ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ ആദ്യ പ്രതികരണം.

രാജ്യത്തിനകത്തും അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുമുള്ള ഗതിനിർണയം ഈ ഉപഗ്രഹപരമ്പരയിലൂടെ സാധ്യമാകും. അമേരിക്കയുടെ ആഗോള സ്ഥാനനിർണയ സംവിധാനം (ജി.പി.എസ്.), പോലുള്ള സൗകര്യമാണിതിലൂടെ കിട്ടുക. ആകാശത്തിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയുമുള്ള ഗതാഗതം നിരീക്ഷിക്കാനാകും. കാലാവസ്ഥാ മുന്നറിയിപ്പ്, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങൾക്കും ഇത് ഉപകാരപ്പെടും.

യാത്രയിലെ നാലു ഘട്ടങ്ങളും മുൻനിശ്ചയിച്ച പ്രകാരം 21 മിനിറ്റിൽ വിജയകരമായി പൂർത്തിയാക്കി. രണ്ടര മാസത്തിനകം ഐആർഎൻഎസ്എസ് പരമ്പരയിലെ  നാലാമത്തെ ഉപഗ്രഹമായ 1ഡി കൂടി വിജയകരമായി വിക്ഷേപിച്ചാൽ ഇന്ത്യയ്ക്കും സ്വന്തം ഗതിനിർണയ സംവിധാനമാകും. പിഎസ്എൽവി ശ്രേണിയിലെ ശേഷി കൂടിയ എക്‌സ്എൽ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് ആയ സി26 ഉപയോഗിച്ചായിരുന്നു ഐആർഎൻഎസ്എസ് 1സിയുടെ വിക്ഷേപണം. പിഎസ്എൽവിയുടെ 28-ാം ദൗത്യവും 27-ാം വിജയവുമാണിത്.

ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്) ഗതിനിർണയരംഗത്തെ ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹങ്ങളുടെ കൂട്ടമാണ്. രണ്ട് ഉപഗ്രഹങ്ങൾ നേരത്തെ ഐ.എസ്.ആർ.ഒ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. 'ഐ.ആർ.എൻ.എസ്.എസ്ഒന്ന് ബി' കഴിഞ്ഞ ഏപ്രിൽ നാലിനും 'ഒന്ന് എ' കഴിഞ്ഞ ജൂലൈ ഒന്നിനുമാണ് വിക്ഷേപിച്ചത്.

ഏഴ് ഉപഗ്രഹങ്ങൾ ചേർന്നതാണ് ഐഎസ്ആർഒയുടെ പദ്ധതിയെങ്കിലും 'ഒന്ന് ഡി' കൂടി ഭ്രമണപഥത്തിലത്തെുന്നതോടെ ഇന്ത്യയുടെ ഗതിനിർണയ സംവിധാനങ്ങൾ പ്രവർത്തിച്ചുതുടങ്ങും. ഇതോടെ അമേരിക്കയുടെയും റഷ്യയുടെയും ആഗോള ഗതിനിർണയ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒരുപരിധിവരെ ഇന്ത്യക്ക് ഒഴിവാക്കാനാകും.

പ്രതിരോധ രംഗത്തും കരനാവികവ്യോമ ഗതാഗത രംഗത്തും ഇന്ത്യയുടെ സ്വന്തം ഗതിനിർണയ ഉപഗ്രഹത്തെ ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയും. 125 കോടിയാണ് ഓരോ ഉപഗ്രഹ വിക്ഷേപണത്തിന്റെയും ചെലവ്. മൊത്തം 1420 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ഏഴ് ഗതിനിർണ ഉപഗ്രഹങ്ങൾ പ്രവർത്തന ക്ഷമമമാവുന്നതോടെ ഗതിനിർണയ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തമാവുമെന്നും 2015 ഓടെ പദ്ധതി പൂർത്തിയാവുമെന്നുമാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP