Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിയോ നെറ്റ്‌വർക്കിൽ ഇനി കോൾ മുറിഞ്ഞ് പോകില്ല; മോശം സിഗ്നൽ പ്രശ്‌നം പരിഹരിക്കാൻ വോയ്‌സ ഓവർ വൈഫൈ സംവിധാനം വരുന്നു; ജിയോ വരിക്കാരുടെ എണ്ണം 20 കോടി കഴിഞ്ഞെന്നും മുകേഷ് അംബാനി

ജിയോ നെറ്റ്‌വർക്കിൽ ഇനി കോൾ മുറിഞ്ഞ് പോകില്ല; മോശം സിഗ്നൽ പ്രശ്‌നം പരിഹരിക്കാൻ വോയ്‌സ ഓവർ വൈഫൈ സംവിധാനം വരുന്നു; ജിയോ വരിക്കാരുടെ എണ്ണം 20 കോടി കഴിഞ്ഞെന്നും മുകേഷ് അംബാനി

മുംബൈ:ജിയോ നെറ്റ് വർക്കിലെ കോൾ കട്ടാവുന്ന പരാതിക്ക് പരിഹാരമാകുന്നു.മോശം സിഗ്‌നൽ മൂലമുണ്ടാകുന്ന സംസാരത്തിലെ അവ്യക്തതയും കോൾ കട്ടായി പോകുന്നതും ഒഴിവാക്കാൻ വോയസ് ഓവർ വൈ ഫൈ സംവിധാനം സഹായിക്കും. സിഗ്‌നൽ മോശമാണെങ്കിൽ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച് കോൾ പൂർത്തിയാക്കാൻ സംവിധാനത്തിലൂടെ കഴിയും. വോയ്സ് ഓവർ വൈഫൈ സംവിധാനം ജിയോ താമസിയാതെ നടപ്പാക്കുമെന്ന് മുകേഷ് അംബാനി തന്നെയാണ് പ്രഖ്യാപിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. ജിയോ അവതരിപ്പിച്ച ഫീച്ചർ ഫോണിൽ അതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സേവനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നതെന്ന് അംബാനി വ്യക്തമാക്കി.എജിഎമ്മിൽ അംബാനി ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സർവീസായ ജിയോജിഗാഫൈബർ അവതരിപ്പിച്ചു.

ജിയോയുടെ വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞതായി മുകേഷ് അംബാനി പൊതുയോഗത്തിൽ പറഞ്ഞു. 2016 സെപ്റ്റംബറിൽ ജിയോ അവതരിപ്പിച്ച് രണ്ടുവർഷത്തിനുള്ളിൽ ഈ നേട്ടം നേടാൻ സഹായിച്ചത് ജിയോ ഫീച്ചർ ഫോൺ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ 500 മില്യൺ ഫീച്ചർഫോൺ ഉപയോക്താക്കളുണ്ടെന്നാണ് സ്തിരീകരിക്കാത്ത കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP