Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

50 വർഷത്തിനകം ബന്ധങ്ങൾ തീർത്തും അപ്രസക്തമാവുമോ..? മനുഷ്യനും റോബോട്ടുകളും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന കാലം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ

50 വർഷത്തിനകം ബന്ധങ്ങൾ തീർത്തും അപ്രസക്തമാവുമോ..? മനുഷ്യനും റോബോട്ടുകളും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന കാലം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ

ന്നത്തെ ബന്ധങ്ങൾ തീർത്തും യാന്ത്രികമായിത്തീർന്നെന്നും അതിലെ ഊഷ്മളതയും സ്വഭാവികതയും നഷ്ടപ്പെട്ടുവെന്നും സാംസ്‌കാരിക നായകന്മാരും സാമൂഹികപ്രവർത്തകരും ഘോരം ഘോരം പ്രസംഗിച്ച് അപലപിക്കുന്ന കാലമാണിത്. എന്നാൽ അരനൂറ്റാണ്ടിനകം യന്ത്രങ്ങളുമായി മാത്രം മനുഷ്യൻ ബന്ധങ്ങൾ നിലനിർത്തുന്ന കാലം സമാഗതമാകാൻ പോവുകയാണെന്നാണ് ഗവേഷകർ സൂചന നൽകുന്നത്. അതായത് റോബോട്ടുകളുമായി ശാരികബന്ധം പോലും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.അങ്ങനെ വരുമ്പോൾ 50 വർഷത്തിനകം മനുഷ്യ ബന്ധങ്ങൾ തീർത്തും അപ്രസക്തമാകുന്ന കാലമാണ് വരാൻ പോകുന്നത്.

ഒരു മനുഷ്യനും റോബോട്ടും തമ്മിലുള്ള ലൈംഗികബന്ധം ചിത്രീകരിക്കുന്ന പരിപാടി ചാനൽ 4 ൽ പ്രക്ഷേപണം ചെയ്തിരുന്നു. അത് കണ്ട് ഏവരും ഞെട്ടിത്തരിച്ചിരിക്കുകയുമുണ്ടായി. എന്നാൽ അത് വെറും ടിവി പരിപാടിയിലൊതുങ്ങില്ലെന്നും നിത്യജീവിതത്തിൽ യാഥാർത്ഥ്യമാകാൻ പോവുകയുമാണെന്നാണ് ഗവേഷകർ ഉറപ്പിച്ച് പറയുന്നത്. ഇപ്പോൾ തന്നെ വെർച്വൽ റിയാലിറ്റികളിൽ മനുഷ്യൻ ഏറെ സമയമാണ് ചെലവഴിക്കുന്നത്. ഓൺലൈൻ ഗെയിമിങ്, സോഷ്യൽ മീഡിയ തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.ആൻഡ്രോയ്ഡുകളുമായുള്ള അടുത്ത ബന്ധം മാനസികാരോഗ്യം വർധിപ്പിക്കുമെന്നാണ് സെക്‌സ് സൈക്കോളജിസ്റ്റായ ഡോ. ഹെലെൻ ഡ്രിസ്‌കോൾ പറയുന്നത്. മെഷീനുകളെ ശാരീരിക പങ്കാൽകളാക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

നിലവിൽ തന്നെ സെക്‌സ് മാനെക്യുൻസിനെ ഓൺലൈനിൽ വാങ്ങുന്നതിനുള്ള സംവിധാനമുണ്ട്. ജീവിതത്തോട് അവയെ വളരെക്കൂടുതൽ അടുപ്പിക്കുന്നതിനുള്ള സാങ്കേതികതകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയുമാണെന്നാണ് ഹഫിങ്ടൺ പോസ്റ്റിനുള്ള ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഡോ. ഡ്രിസ്‌കോൾ പറയുന്നത്. റോബോട്ടുകളോടുള്ള ലൈംഗിക അഭിനിവേശത്തിന് റോബോഫിലിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ന് അത് നമ്മെ സംബന്ധിച്ചിടത്തോളം അജ്ഞാതമായ ഒരു സങ്കൽപമാണ്. എന്നാൽ സാങ്കേതിക പുരോഗമിക്കുന്തോറും അത് നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം വെർച്വൽ റിയാലിറ്റി കൂടുതൽ യഥാതദമാവുകയും അതിലൂടെ ഒരു മനുഷ്യനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാലുണ്ടാകുന്ന സംതൃപ്തിയും അനുഭൂതിയും സെക്‌സ് റോബോട്ടുകൾക്കും പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നുണ്ട്.

വെറും ശാരീരിക ബന്ധത്തിലുപരി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ ഈ മെഷീനുമായി വൈകാരികബന്ധവും സാധ്യമായേക്കാനുള്ള സാധ്യതകളേറെയാണെന്നാണ് അദ്ദേഹം പറയുന്നത്. 2013ലെ സിനിമയായ ഹെർ എന്ന ചിത്രത്തിൽ ഈ സംഭവം ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ജോൺ ഫിനിക്‌സിന്റെ കഥാപാത്രം സിറി പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റവുമായി പ്രണയത്തിലാകുന്നത് ചിത്രീകരിച്ചിരിക്കുന്നു. യഥാർത്ഥ ബന്ധങ്ങളേക്കാൾ മൂല്യം കുറഞ്ഞതാണിത്തരം വെർച്വൽ ബന്ധങ്ങളെന്ന മുൻവിധി പാടില്ലെന്നും ഡോ. ഡ്രിസ്‌കോൾ പറയുന്നു.

പങ്കാളിയുമായി പിരിഞ്ഞിരിക്കുന്നവർക്കും പങ്കാളികളില്ലാത്തവർക്കും ഇത്തരം റോബോട്ടുകളിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ ബന്ധങ്ങൾ ആശ്വാസം പകരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ ഇത്തരം വെർച്വൽ റിയാലിറ്റികളിൽ അധികമസമയം ചെലവഴിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് ഏറെ സാധ്യതയുണ്ടെന്ന ആശങ്ക അദ്ദേഹം പങ്ക് വയ്ക്കുന്നുമുണ്ട്. ലൈംഗിക ബന്ധത്തെ ഇപ്പോൾ തന്നെ പാടെ അവഗണിച്ചിട്ടുണ്ടെന്നും വെർച്വൽ റിയാലിറ്റിയിലാണ് തങ്ങൾ കൂടുതൽ ചെലവഴിക്കുന്നതെന്നും ജപ്പാനിലെ നല്ലൊരു വിഭാഗം യുവജനങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണ്. തങ്ങൾ കുറച്ച് കാലമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നേ ഇല്ലെന്നാണ് ജപ്പാനിലെ മുതിർന്നവരിൽ പകുതിയും വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ അടുത്തിടെ പുറത്തിറങ്ങിയ ഗേൾഫ്രണ്ട് ആപ്പായ ക്‌സിയാചോയ്‌സ് ആയിരക്കണക്കിന് പേരുമായി ഹൃദയബന്ധമുണ്ടാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും പുറത്ത് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP