Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാൻസം വൈറസിന് ഏർപ്പെടുത്തിയത് താൽക്കാലിക നിയന്ത്രണം; ഇന്ന് വീണ്ടും ലോകം മുഴുവൻ ആഞ്ഞടിക്കും; വിമാനസർവീസുകളും ശസ്ത്രക്രിയകളും വരെ നിശ്ചലമായേക്കും; നിങ്ങളുടെ കമ്പ്യൂട്ടറുകൾ റാൻസം പിടിമുറുക്കിയോ എന്നറിയാൻ എന്താണ് വഴി...?

റാൻസം വൈറസിന് ഏർപ്പെടുത്തിയത് താൽക്കാലിക നിയന്ത്രണം; ഇന്ന് വീണ്ടും ലോകം മുഴുവൻ ആഞ്ഞടിക്കും; വിമാനസർവീസുകളും ശസ്ത്രക്രിയകളും വരെ നിശ്ചലമായേക്കും; നിങ്ങളുടെ കമ്പ്യൂട്ടറുകൾ റാൻസം പിടിമുറുക്കിയോ എന്നറിയാൻ എന്താണ് വഴി...?

വെള്ളിയാഴ്ച ബ്രിട്ടനിലെ എൻഎഎച്ച്എസ് കമ്പ്യൂട്ടർ സിസ്റ്റത്തിന് നേരെയുണ്ടായ കടുത്ത സൈബർ ആക്രമണത്തിന്റെ ആഘാതം ഇനിയും വിട്ട് മാറിയിട്ടില്ല. സമയോചിതമായ പ്രവൃത്തി മൂലമായിരുന്നു സിസ്റ്റങ്ങളെ പൂർണമായും വൈറസ് പിടിമുറുക്കുന്നതിന് മുമ്പ് രക്ഷിച്ചെടുക്കാൻ സാധിച്ചത്. എന്നാൽ റാൻസം വൈറസിനെ പൂർണമായും തുരത്തിയോടിച്ചുവെന്ന് ആരും ആശ്വസിക്കേണ്ടെന്നും വൈറസിന് വെള്ളിയാഴ്ച ഏർപ്പെടുത്തിയിരിക്കുന്നത് താൽക്കാലിക നിയന്ത്രണം മാത്രമാണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. വൈറസ് പൂർവാധികം ശക്തിയോടെ ഇന്ന് വീണ്ടും ലോകം മുഴുവൻ ആഞ്ഞടിക്കുമെന്നാണ് പുതിയ മുന്നറയിപ്പ്. ഇതിനെ തുടർന്ന് വിമാന സർവീസുകളും ശസ്ത്ക്രിയകളും വരെ നിശ്ചലമായേക്കും. ഈ അവസസരത്തിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ റാൻസം പിടി മുറുക്കിയോ എന്നറിയാൻ വിവിധ വഴികളുണ്ട്.

യൂറോപോൾ ചീഫായ റോബ്ര വെയിൻ റൈറ്റാണ് പുതിയ മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ 150 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം പേരാണ് റാൻസംവൈറസ് പിടിയിലായിരിക്കുന്നത്. വന്നാ ഡിക്രൈപ്റ്റർ റാൻസം വെയർ അഥവാ വന്നാക്രൈ എന്നാണീ വൈറസ് അറിയപ്പെടുന്നത്. ഇന്ന് നടക്കുന്ന ആക്രമണം പൊതു-സ്വകാര്യ മേഖലകളെ ഒരു പോലെ ബാധിക്കുമെന്നും റോബ് മുന്നറിയിപ്പേകുന്നു. നിലവിൽ വൈറസിനെ തൽക്കാലത്തേക്ക് മാത്രമാണ് അടക്കിയിരിക്കുന്നതെന്നും ഇതിലും ശക്തമായ സൈബർ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്നും അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്.

ഇനിയുള്ള ആക്രമണം വെള്ളിയാഴ്ച ബാധിച്ചവരേക്കാൾ കൂടുതൽ പേരെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇന്ന് രാവിലെ ജോലിക്കായെത്തുന്നവർ കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോഴായിരിക്കും ഈ ആക്രമണം തിരിച്ചറിയാൻ സാധിക്കുന്നത്.ഇന്നത്തെ ആക്രമണം ഇന്ത്യയെയും ബാധിക്കുമെന്നാണ് റിപ്പോർട്ട്.

വൈറസിനെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ അഥവാ എൻസിഎസ് സി പ ുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നു.

കമ്പ്യൂട്ടറിനെ എങ്ങനെ റാൻസം ബാധിച്ചുവെന്നറിയാം..?

മ്പ്യൂട്ടറുകളിലെ എൻക്രൈപ്റ്റിങ് ഫയലുകളെയാണ് റാൻസം ബാധിക്കുന്നത്. ഇവയെ വൈറസ് ലോക്ക് ചെയ്യുകയും യൂസർക്ക് അത് തുറക്കാൻ സാധിക്കാതെ വരുകയും ചെയ്യും. തുടർന്ന് ഒരു നിശ്ചിത തുക നൽകിയാൽ മാത്രമേ ഫയൽ തുറക്കാനാവുകയുള്ളുവെന്ന് വിലപേശിക്കൊണ്ടുള്ള ഒരു സന്ദേശം ഡിസ്പ്ലേയിൽ തെൽയും വെർച്വൽ കറൻസിയായ ബിറ്റ് കോയിനാണ് ആവശ്യപ്പെടുന്നത്.

സിസ്റ്റത്തെ സംരക്ഷിക്കുന്നതിനുള്ള മികച്ച വഴി
റ്രവും പുതിയ സോഫ്റ്റ് വെയർ ഉപയോഗിക്കുകയാണിതിനുള്ള എളുപ്പ വഴിയെന്ന് എൻസിഎസ് സി നിർദ്ദേശിക്കുന്നു. ഇതിൽ ആന്റി വൈറസ് പ്രോഗ്രാം അപ്ടുഡേറ്റ് ആയിരിക്കുമെന്നതിനാൽ ആക്രമണ സാധ്യത കുറവായിരിക്കും. അറിയപ്പെടുന്ന ദൗർബല്യങ്ങൾ്ക്കുള്ള പരിഹാരങ്ങളും പുതിയ സോഫ്റ്റ് വെയറുകളിലുണ്ടായിരിക്കുന്നത് സുരക്ഷ വർധിപ്പിക്കും. പ്രധാനപ്പെട്ട ഡാറ്റകളെല്ലാം ബാക്കപ്പ് ചെയ്യണം. റാൻസംവെയർ ആക്രമണത്തെ പ്രതിരോധിക്കുന്ന ഏറ്റവും പുതിയ വന്നാക്രൈ പാച്ച് സിസ്റ്റത്തിൽ ഉറപ്പ് വരുത്തണം. വൾനറബിളായ സിസ്റ്റങ്ങൾ ആക്രമിക്കപ്പെടാതിരിക്കാൻ ഇവ പൂർണമായും ഷട്ട് ഡൗൺ ചെയ്തിടുക.
കമ്പ്യൂട്ടറിന് റാൻസം ബാധിച്ചാൽ
റാൻസം ബാധിച്ചാൽ അവർ ആവശ്യപ്പെടുന്ന തുക നൽകാനേ പോവരുത്. ഇതിനെക്കുറിച്ച് ആക്ഷൻ ഫ്രൗഡിൽ റിപ്പോർട്ട് ചെയ്യുക. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻസി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP