Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മധുരമനോജ്ഞ സൗജന്യ ഇന്റർനെറ്റ് കാലം അവസാനിക്കുന്നു; ജിയോയുടെ സൗജന്യ സേവനം നിർത്താൻ ട്രായിയുടെ നിർദ്ദേശം; സമ്മർ സർപ്രൈസ് ഉടൻ നിർത്തുമെന്ന് കമ്പനിയും

മധുരമനോജ്ഞ സൗജന്യ ഇന്റർനെറ്റ് കാലം അവസാനിക്കുന്നു; ജിയോയുടെ സൗജന്യ സേവനം നിർത്താൻ ട്രായിയുടെ നിർദ്ദേശം; സമ്മർ സർപ്രൈസ് ഉടൻ നിർത്തുമെന്ന് കമ്പനിയും

ന്യൂഡൽഹി: റിലയൻസ് ജിയോ ഉപഭോക്താക്കൾ ഏഴു മാസമായി ആസ്വദിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ഡേറ്റാ സേവനം ഇനിയില്ല. ജിയോയുടെ സൗജന്യ സേവനങ്ങൾ നിർത്താൻ ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ(ട്രായ്) നിർദ്ദേശം നല്കി. ഇതു പ്രകാരമുള്ള വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജിയോയും അറിയിച്ചു.

ജിയോ സൗജന്യ ഓഫർ അവസാനിക്കുന്ന മാർച്ച് 31ന് കമ്പനി പ്രഖ്യാപിച്ച സൗജന്യ ഓഫർ പിൻവലിക്കാനാണ് ട്രായ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രൈം മെമ്പർഷിപ്പ് നേടുന്നതിനുള്ള കാലാവധി നീട്ടിയ നടപടിയും പിൻവലിക്കണം.

ഏപ്രിൽ 15 വരെയാണ് ജിയോ പ്രൈം മെമ്പറാകാനുള്ള കാലാവധി നീട്ടിയത്.
ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്ക്കോ അതിനു മേലുള്ള തുകയ്ക്കോ ഉള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫർ പ്രഖ്യാപിച്ചിരുന്നത്. ജിയോ സമ്മർ സർപ്രൈസ് എന്ന പേരിലാണ് ഓഫർ പ്രഖ്യാപിച്ചിരുന്നത്.

ട്രായ് നിർദേശങ്ങൾ പാലിക്കുമെന്ന് ജിയോ അറിയിച്ചു. നീട്ടിയ സൗജന്യ ഓഫർ പിൻവലിക്കുന്നതിനുള്ള നടപടികൾ ഏതാനും ദിവസത്തിനകം പൂർത്തിയാകുമെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിനാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. പരിധിയില്ലാത്ത സൗജന്യ ഡേറ്റയാണ് കമ്പനി ഉപഭോക്താക്കളെ ആകർഷിക്കാൻ വാഗ്ദാനം ചെയ്തത്. ഡിസംബർ 31ന് ഈ ഓഫർ അവസാനിച്ചു. എന്നാൽ പുതുവത്സര സമ്മാനമായി വീണ്ടുമൊരു മൂന്നു മാസം കൂടി സൗജന്യ ഡേറ്റ കമ്പനി നല്കി. ദിവസം വൺ ജിബി എന്ന നിബന്ധന ഇതിനുണ്ടായിരുന്നു. ഈ ഓഫർ മാർച്ച് 31നു തീർന്നതിനു പിന്നാലെയാണ് സമ്മർ ഓഫർ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP