Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും റോബോട്ടുകൾ ചെയ്യും; തൊഴിൽ ചെയ്യാനില്ലാതെ അരാജത്വത്തിലേക്ക് വീണ് മനുഷ്യജീവിതം നരകതുല്യമാകും; ലോകാവസാനം റോബോട്ടുകലുടെ ആധിപത്യകാലത്തെന്ന് ശാസ്ത്രജ്ഞർ

മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും റോബോട്ടുകൾ ചെയ്യും; തൊഴിൽ ചെയ്യാനില്ലാതെ അരാജത്വത്തിലേക്ക് വീണ് മനുഷ്യജീവിതം നരകതുല്യമാകും; ലോകാവസാനം റോബോട്ടുകലുടെ ആധിപത്യകാലത്തെന്ന് ശാസ്ത്രജ്ഞർ

ർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ, മനുഷ്യൻ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകളുടെ കാലമാണിത്. സൗദി അറോബ്യ പൗരത്വം നൽകിയ സോഫിയ എന്ന റോബോട്ട് അതിനുദാഹരണം. പത്രസമ്മേളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിന്തിച്ച് മറുപടി നൽകാനും തനിക്ക് സോഫിയയെപ്പോലൊരു പിൻഗാമി വേണമെന്ന് ആഗ്രഹിക്കാനും തക്ക നിലയിലേക്ക് റോബോട്ടുകൾ വളർന്നു.

റോബോട്ടുകളുടെ ഈ വളർച്ച മനുഷ്യകുലത്തിന്റെ സർവനാശത്തിന്റെ തുടക്കം കൂടിയാണെന്ന് കരുതുന്നവർ ശാസ്ത്രലോകത്തുപോലുമുണ്ട്. മനുഷ്യർ ചെയ്യുന്നതും അതിനപ്പുറവുമുള്ള എല്ലാ ജോലിയും റോബോട്ടുകൾ ചെയ്യുന്ന കാലം വരുമെന്ന് അവർ കണക്കുകൂട്ടുന്നു. അങ്ങനെയൊരു കാലം വന്നാൽ, ഒന്നും ചെയ്യാനില്ലാതെ മനസ്സും ശരീരവും മുരടിപ്പിച്ച് നരകതുല്യമായ ജീവിതമായിരിക്കും മനുഷ്യരെ കാത്തിരിക്കുന്നതെന്നും ഓക്ക്‌ലഹാമ സർവകലാശാലയിലെ ഡോ. സുഭാഷ് കക്ക് പറയുന്നു.

ജോലി ചെയ്യുന്നതുകൊണ്ടാണ് മനുഷ്യന് താൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തന്റെ ജീവിതത്തിന് അർഥമുണ്ടെന്നും തോന്നുന്നത്. അതില്ലാതായാൽ ജീവിതത്തിന് അർഥമില്ലാതായെന്ന നിരാശയയിലേക്ക് മനുഷ്യകുലം വീഴും. മയക്കുമരുന്നുകൾക്ക് അടിമകളാകുന്നതും വിവിധ തരത്തിലുള്ള തീവ്രവാഗ സംഘങ്ങൾ ഉദയം കൊള്ളുന്നതുമായിരിക്കും അതിന്റെ ഫലം.

ഇതിന്റെ സൂചനകൾ ഇപ്പോൾത്തന്നെ പ്രകടമാണെന്ന് യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിന്റെ തലവനായ സുഭാഷ് കക്ക് പറയുന്നു. റോബോട്ടുകളുടെ കാലമാകുമ്പോഴേക്കും മനുഷ്യർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകും. 2030 ആകുമ്പോഴേക്കും ലോകത്തെ എൺപതുകോടി തൊഴിലാളികൾ ചെയ്യുന്ന ജോലി റോബോട്ടുകൾ ഏറ്റെടുക്കുമെന്ന് അടുത്തിടെ പുരത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യർക്ക് പരിമിതമായ വിഭവങ്ങൾ മാത്രമാകും തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ ലഭിക്കുക. കിടക്കാനൊരിടവും ഭക്ഷണവും ഒരു സ്മാർട്ട്‌ഫോണും മാത്രം. പക്ഷേ, അത് പ്രശ്‌നത്തെ ലഘൂകരിക്കുകയി്െല്ലന്ന് അദ്ദേഹം പറയുന്നു. നിലവിൽ വർധിച്ചുവരുന്ന മയക്കുമരുന്നുപയോഗവും ഐസിസ് പോലുള്ള ഭീകരസംഘടനകളുടെ വളർച്ചയും ഇത്തരം അസ്വസ്ഥതകളുടെ ഉത്പന്നങ്ങളാണ്. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ ഈ വിപത്തുകളും ഇരട്ടിക്കും.

നിലവിലുള്ള ഓട്ടോമേഷൻ മനുഷ്യർക്ക് ചിന്തിക്കാൻ പോലുമാകാത്ത പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. റോബോട്ടുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും മാത്രം സാധ്യമായ ഈ തൊഴിലവസരങ്ങൾ മനുഷ്യരെ കൂടുതൽ നിരാശരാക്കും. ലോകത്തുള്ള തൊഴിലവസരങ്ങളിൽ 60 ശതമാനത്തോളം ഓട്ടോമേഷന് വിധേയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നിലൊന്ന് ജോലി വീതം റോബോട്ടുകളുടേതായി മാറും.

ഓട്ടോമേഷൻ വരുന്നതോടെ എൺപതുകോടി ജനങ്ങളുടെയെങ്കിലും തൊഴിൽ നഷ്ടമാകുമെന്ന് മാനേജ്‌മെന്റ് കൺസൾട്ടൻസിയായ മക്കൻസി നവംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇത് ലോകത്തെ വലിയ അരാജകത്വത്തിലേക്കും തകർച്ചയിലേക്കും നയിക്കും. മനുഷ്യർക്ക് പുതിയ പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തേണ്ടതായി വരും. അതിൽ വിജയിക്കാതെ പോകുന്നവർ ജീവിതത്തിൽ പരാജയത്തിലേക്കും നിരാശയിലേക്കും കൂപ്പുകുത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓട്ടോമേഷൻ നടപ്പിലാകുമ്പോൾ കൂടുതൽ തൊഴിൽ രഹിതരുണ്ടാവുക ചൈനയിലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP