Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്കത്തിൽ തുണയായി സാങ്കേതിക വിദ്യ; വാട്‌സാപ്പും ഗൂഗിൾ മാപ്പ് വഴിയും ലൊക്കേഷൻ അയച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കി; ഫോൺ സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നവർ ഇത് പരമാവധി ഉപയോഗിക്കാൻ നിർദ്ദേശം; പുറം ലോകവുമായി ബന്ധം മുറിയാതിരിക്കാൻ ചെയ്യേണ്ടതിവ

വെള്ളപ്പൊക്കത്തിൽ തുണയായി സാങ്കേതിക വിദ്യ; വാട്‌സാപ്പും ഗൂഗിൾ മാപ്പ് വഴിയും ലൊക്കേഷൻ അയച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കി; ഫോൺ സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നവർ ഇത് പരമാവധി ഉപയോഗിക്കാൻ നിർദ്ദേശം; പുറം ലോകവുമായി ബന്ധം മുറിയാതിരിക്കാൻ ചെയ്യേണ്ടതിവ

മറുനാടൻ ഡെസ്‌ക്‌

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പലയിടത്തും ആളുകൾക്ക് തുണയായത് സാങ്കേതിക വിദ്യയാണ്. വാട്‌സാപ്പ് വഴി ലൊക്കേഷൻ അയച്ചും മറ്റുമാണ് മിക്കവരും എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വരെ കണ്ടെത്താൻ കഴിഞ്ഞത്. ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയുന്നവർ തങ്ങളുടെയും കൂടെയുള്ളവരുടേയും വിവരങ്ങൾ പരമാവധി പുറം ലോകത്തെ അറിയിക്കുവാൻ ശ്രമിക്കുക.

ദുരിതത്തിൽപെടാതെ സുരക്ഷിത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾക്ക് ദുരിതത്തിൽപെട്ടു എന്ന് സംശയം തേന്നുന്നവരുമായി ബന്ധപ്പെടാം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നവർ തങ്ങളുടെ ഫോൺ കഴിവതും ചാർജ് ചെയ്യാൻ ശ്രമിക്കുക. ഓഫ് ആകാതെ നോക്കണം. ഇതിന് പുറമേ ലഘു ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, ടോർച്ച് എന്നി അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവ കൈയിൽ കരുതാം.

ദുരിതത്തിൽപെട്ടിരിക്കുന്നവർ പുറം ലോകവുമായി ബന്ധം മുറിയാതെ നോക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ.

പുറം ലോകവുമായുള്ള ആശയവിനിമയം മുറിയാതെ സൂക്ഷിക്കുക. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ തുടങ്ങിയ അത്യാവശ്യ ഫോൺ നമ്പറുകളെല്ലാം എഴുതി കയ്യിൽ സൂക്ഷിക്കുക.ഫോണുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക.ലാന്റ്ലൈൻ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് പരമാവധി ഉപയോഗിക്കുക. മൊബൈൽ ഫോണുകൾ ഓഫ് ആക്കിവെക്കുക. വൈദ്യുതി ഉണ്ടെങ്കിൽ ഫോണുകളെല്ലാം ചാർജ് ചെയ്തുവെക്കുക.ലാന്റ്ലൈൻ ബന്ധം ഇല്ലെങ്കിൽ മാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കാം, പക്ഷെ ശ്രദ്ധിക്കണം.കഴിയുന്നതും സ്മാർട്ഫോണുകൾ ഒഴിവാക്കി ചെറിയ ഫോണുകൾ ഉപയോഗിക്കുക. അത് ഏറെ നേരം ചാർജ് നിൽക്കാൻ സഹായിക്കും.ഒന്നിൽ കൂടുതൽ ഫോണുകൾ ഉണ്ടെങ്കിൽ ഒരു സമയം ഒരു ഫോൺമാത്രം ഉപയോഗിക്കുക. ചാർജ് തീരുന്ന മുറയ്ക്ക് മറ്റുള്ളവ ഉപയോഗിക്കാം.ഇന്റർനെറ്റ് ഓൺ ആക്കാതെ പരമാവധി എസ്എംഎസ് വഴി സന്ദേശങ്ങൾ കൈമാറുക.സ്മാർട്ഫോണുകളുള്ളവർ നിങ്ങൾ നിൽക്കുന്നയിടത്തിന്റെ ലൊക്കേഷൻ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെക്കുക, ഒപ്പം സഹായം അഭ്യർത്ഥിക്കുക.

സഹായം ലഭ്യമാക്കാൻ വാട്‌സാപ്പും ഗൂഗിൾ മാപ്പും ഉപയോഗിക്കുമ്പോൾ അറിയാൻ

വാട്സ്ആപ്പ് വഴി ഷെയർ ചെയ്യുന്നത് കൂടുതൽ എളുപ്പമാണ്. വാട്സ്ആപ്പ് ചാറ്റ് തുറന്ന് അതിലെ അറ്റാച്ച് ബട്ടൺ അമർത്തുക. അതിൽ ലൊക്കേഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് send your current location ഓപ്ഷൻ തിരഞ്ഞെടുക്കുക.ലൈവ് ലൊക്കേഷൻ അയക്കാതിരിക്കുക, കാരണം അത് കൂടുതൽ ചാർജ് നഷ്ടത്തിനിടയാക്കും.

ഗൂഗിൾ മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ സ്പോട്ട് ചെയ്യുക.മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ അടയാളപ്പെടുത്തിയ നീല നിറത്തിലുള്ള അടയാളത്തിൽ തൊടുക.അപ്പോൾ തുറന്നുവരുന്ന ഓപ്ഷനുകളിൽ ഷെയർ യുവർ ലൊക്കേഷൻ തിരഞ്ഞെടുക്കുക.ശേഷം വരുന്ന വിൻഡോയിൽ കോപ്പി റ്റു ക്ലിപ്പ് ബോർഡ് എന്ന ബട്ടൻ തിരഞ്ഞെടുത്ത് ലൊക്കേഷൻ ലിങ്ക് കോപ്പി ചെയ്യുക.അതിന് ശേഷം വാട്സ്ആപ്പ് വഴിയോ എസ്എംഎസ് ആയോ നിങ്ങളുടെ ലൊക്കേഷൻ മറ്റുള്ളവരെ അറിയിക്കാം. ലിങ്കിനൊപ്പം നിങ്ങളുടെ അവസ്ഥയെന്താണെന്നും അറിയിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP