Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൽഫിയിൽ ഓപ്പോയോട് മുട്ടാൻ അസ്യൂസ് ; ഇത്തവണ സെൽഫിക്കായി ഇരട്ട ക്യാമറ; വിപണി പിടിച്ചെടുക്കാൻ സെൻഫോൺ കച്ചകെട്ടി ഇറങ്ങുന്നു

സെൽഫിയിൽ ഓപ്പോയോട് മുട്ടാൻ അസ്യൂസ് ; ഇത്തവണ സെൽഫിക്കായി ഇരട്ട ക്യാമറ; വിപണി പിടിച്ചെടുക്കാൻ സെൻഫോൺ കച്ചകെട്ടി ഇറങ്ങുന്നു

മുംബൈ: സെൽഫി അധിഷ്ഠിതമായ ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കുമ്പോൾ ആ ഗണത്തിൽ അസ്യൂസ് ഇറക്കുന്ന പ്രീമിയം ഫോൺ ആണ് സെൻഫോൺ 4 സെൽഫി പ്രോ. മുന്നിൽ ഇരട്ട ക്യാമറയുമായാണ് വിപണി കീഴടക്കാൻ സെൻഫോൺ 4 സെൽഫി പ്രോ വന്നിരിക്കുന്നത.

മികച്ച വെളിച്ചത്തിലും, ഇൻഡോറിലും മികവാർന്ന സെൽഫികളാണ് സെൻഫോൺ 4 സെൽഫി പ്രോ നൽകുന്ന ഒരു വാഗ്ദാനം.ഒരു സ്മാർട്ട്‌ഫോണിലും കാണാൻ കഴിയാത്ത സെൽഫി മാസ്റ്റർ ടെക്‌നോളജിയാണ് പ്രധാന പ്രത്യേകത. ഓരോ ഫോട്ടോയും മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. വിഡിയോ പകർത്താനും ഈ ഫീച്ചർ ഏറെ സഹായകമാണ്.

ഡ്യൂവൽ പിക്‌സൽ ടെക്‌നോളജിയോടെ 28 എംപി (20എംപി+8എംപി) ക്യാമറയാണ് ഫോണിന്റെ മുന്നിൽ ഉള്ളത്. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ നൽകുന്നു എന്നതിനാൽ ഈ മുൻക്യാമറ ഒട്ടും നിരാശപ്പെടുത്തുന്നില്ല എന്ന് തന്നെ പറയാം. ഫോക്കസ് ചെയ്യാനുള്ള വേഗത ക്യാമറയുടെ ഒരു പ്രത്യേകതയാണ്.

3,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന്റെ ചാർജ്ജിങ് പോർട്ട് യുഎസ്ബി 2.0 ആണ്. 5.5 ഇഞ്ച് ഫുൾ എച്ച്ഡി എഎംഒഎൽഇഡി ഡിസ്പ്ലേയാണുള്ളത്. റാം ശേഷി 4ജിബിയാണ്. 64 ജിബി ഇന്റേണൽ സ്റ്റോറേജിനൊപ്പം എസ്.ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 2 ടിബിവരെ വർദ്ധിപ്പിക്കാമെന്ന സവിശേഷതയുമുണ്ട്.ഡ്യൂവൽ സിം ഫോൺ ആണ് എന്നതും സെൻഫോൺ 4 നെ വേറിട്ടതാക്കുന്നു. 23999 രൂപയാണ് വില.

സ്‌ക്രീനിന്റെ മുൻപിലുള്ള ഹോം ബട്ടൺ ഫിംഗർപ്രിന്റ് സ്‌കാനറായും പ്രവർത്തിക്കും. യൂണി ബോഡി മെറ്റൽ ഡിസൈൻ ആണ് സെൻഫോൺ 4 സെൽഫി പ്രോയ്ക്ക് എന്ന് പറയാം. വോളിയം,പവർ ബട്ടണുകൾ ഫോണിന്റെ വലത് വശത്താണ്. 3.5എംഎം ഹെഡ്‌സെറ്റ് ജാക്കറ്റും, സ്പീക്കറുകളും ഫോണിന്റെ അടിഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP