Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാവീദിന്റെ മകൻ സോളമന്റെ കാലം മുതൽ തുടങ്ങുന്നു ജറുസലേം ചരിതം. യഹൂദ- ക്രൈസ്തവ- ഇസ്ലാം വിശ്വാസങ്ങൾ കെട്ടുപിണയുന്ന ഭൂമിയിൽ ഇന്നു വിളയുന്നത് വിവാദമാണ് . നൂറ്റാണ്ടുകൾ പഴക്കമുള്ള ജറുസലേമിന്റെ ചരിത്രം അറിയാം

ദാവീദിന്റെ മകൻ സോളമന്റെ കാലം മുതൽ തുടങ്ങുന്നു ജറുസലേം ചരിതം. യഹൂദ- ക്രൈസ്തവ- ഇസ്ലാം വിശ്വാസങ്ങൾ കെട്ടുപിണയുന്ന ഭൂമിയിൽ ഇന്നു വിളയുന്നത് വിവാദമാണ് . നൂറ്റാണ്ടുകൾ പഴക്കമുള്ള ജറുസലേമിന്റെ ചരിത്രം അറിയാം

ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം കാനാൻകാരുടെ നഗരമായിരുന്നു. പിൽക്കാലത്ത് ദാവീദിന്റെ മകൻ സോളമൻ അവിടെ ഒന്നാമത്തെ യഹൂദ ക്ഷേത്രം നിർമ്മിച്ചു. ബാബിലോണിയാക്കാരും റോമാക്കാരും പേർഷ്യക്കാരും നഗരത്തിൽ ആക്രമണൾ നടത്തി. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ യുദ്ധത്തിലൂടെ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.

ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. ഫലസ്തീൻകാരും കിഴക്കൻ യെരുശലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു. 1980ൽ ഇസ്രയേൽ രാജ്യത്തിന്റെ ഭാഗമാണ് ജറുസലേമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനമാണ് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ജറുസലേമിലേയ്ക്ക് തിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP