Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ നരാധമന് തൂക്കുകയർ; അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് വിലയിരുത്തി;

ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയ  നരാധമന്  തൂക്കുകയർ; അമീറുൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് വിലയിരുത്തി;

അർജുൻ സി വനജ്‌

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന് തൂക്കുകയർ. ജിഷയെ കൊലപ്പെടുത്തിയത് മൃഗീയമായ വിധത്തിലാണെന്ന് വിലയിരുത്തിയാണ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അതേസമയം കോടതിയിലും താൻ കുറ്റക്കാരനല്ലെന്ന നിലപാടാണ് അമീറുൾ വ്യക്തമാക്കിയത്. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേരളം ഉറ്റുനോക്കിയ കേസിലെ വിധിപ്രസ്താവം നടത്തിയത്. 

സംഭവത്തിൽ അമീറുൽ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്‌ച്ചയാണ് കണ്ടെത്തിയത്. മരണം വരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രിൽ 28നു കൊല നടത്തിയെന്നാണു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ജിഷ എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി.ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങൾ കത്തികൊണ്ടു മുറിവേൽപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലങ്ങളുടെയും ഫൊറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം, കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കയറൽ അടക്കമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. അതേസമയം പട്ടിക വർഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച അമിറുൾ ഇസ്ലാമിന്റെ ഉമിനീർ, കത്തിയിൽനിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP