1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
25
Sunday

രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് നല്കി വന്ന സൗജന്യ പ്രീ പീക്ക് ട്രാവൽ, ഓഫ് പീക്ക് പാസുകളുടെയും കാലവധി നീട്ടി; ഈ മാസം അവസാനിക്കാനിരുന്ന ആനുകൂല്യം ഈ വർഷം അവസാനം വരെ തുടരും

സ്വന്തം ലേഖകൻ
June 24, 2017 | 11:45 am

രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് നല്കി വന്ന സൗജന്യ പ്രീ പിക്ക് യാത്രയും ഓഫ് പീക്ക് പാസുകളുടെയും കാലവധി ഈ വർഷം അവസാനംവരെ നീട്ടിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഈ മാസം 30 നും ജൂലൈ നാലിനുമായി അവസാനിക്കാനിരുന്ന ആനൂകൂല്യങ്ങളാണ് നീട്ടിയത്. 2013 ലാണ് ആ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. പ്രീ പീക്ക് ട്രാവൽ സ്‌കമീൽ അംഗമായിരിക്കുന്ന വീക്ക് ദിനങ്ങളിൽ രാവിലെ 7.45 ന് മുന്നെ യാത്ര അവസാനിപ്പിക്കുന്നവർക്ക് 18 ഓളം വരുന്ന പ്രധാന നഗരങ്ങളിലേക്ക് സൗജന്യ യാത്രയാണ് ലഭ്യമാകുന്നത്. കൂടാതെ രാവിലെ 7.45 മുതൽ 8 വരെ യാത്ര ച...

കുട്ടികൾക്കുള്ള കാർ സീറ്റ് ഘടിപ്പിച്ച് യൂബർ; ആദ്യ ഘട്ടത്തിൽ 100 യൂബർ കാറുകളിൽ കാർ സീറ്റ്

June 14 / 2017

സിംഗപ്പൂർ: കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ കാർ സീറ്റ് ഇല്ലെന്നു കരുതി ഇനി യൂബർ ടാക്‌സികൾ വിളിക്കാതിരിക്കേണ്ട. കുട്ടികൾക്കുള്ള കാർ സീറ്റുമായി യൂബർ കമ്പനി എത്തുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 100 കാറുകളിലാണ് കമ്പനി കാർ സീറ്റ് ഘടിപ്പിക്കുന്നത്. ഈ സൗകര്യത്തോടെയുള്ള യൂബർ ടാക്‌സി 15 മുതൽ ലഭ്യമായിത്തുടങ്ങും. ഒന്നു മുതൽ പത്തു വയസുവരെയുള്ള കുട്ടികൾക്കാണ് കാർ സീറ്റ്. പത്തു കിലോ മുതൽ 25 കിലോ വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് കാർ സീറ്റ്. കാർ സീറ്റ് ഉള്ള ടാക്‌സി ബുക്ക് ചെയ്യുമ്പോൾ അഞ്ചു ഡോളർ ആണ് അധികമായി നൽകേണ്ട...

പ്രവാസി എക്സ്‌പ്രസ് ഹ്രസ്വചിത്ര മത്സരം; അപേക്ഷിക്കേണ്ട അവസാന തീയതി 30; സമ്മാനദാനം സിംഗപ്പൂരിൽ

June 05 / 2017

സിംഗപ്പൂർ: സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ്സ് ഹ്രസ്വചിത്ര മത്സരം നടത്തുന്നു. മലയാളി യവത്വത്തിന്റെ സർഗാത്മകതയെ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യാൻ ഒരു സുവർണാവസരം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യത്വത്തിന്റെ, മാനുഷികതയുടെ, മനുഷ്യ ജീവിതത്തിന്റെ കഥകൾ പറയുന്ന 5-30 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട്ഫിലിം തയ്യാറാക്കി അയയ്ക്കുകയാണ് വേണ്ടത് . ജീവിതത്തിന്റെ നേർ ചിത്രങ്ങളായ നിങ്ങളുടെ സൃക്ഷ്ടികൾ ഡോക്യുമെന്ററി, അനിമേഷൻ, ലൈവ് ആക്ഷൻ,കോമഡി ഡ്രാമ എന്നിങ്ങനെ ഏതു ഫോർമാറ്റിലും ആകാം. ക്യാമറയുടെ തരവും ഭാഷയും ഒരു മാനദണ്ഡമല്ല. ...

27 മുതൽ ജൂൺ 25 വരെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് നിരക്ക് കുറയ്ക്കുന്നു; സ്‌കൂൾ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന നടപടിയുമായി എൽടിഎ

May 23 / 2017

സിംഗപ്പൂർ: ചില റോഡുകളിലും എക്സ്‌പ്രസ് വേകളിലും മെയ്‌ 27 മുതൽ ജൂൺ 25 വരെ ഇലക്ട്രോണിക് റോഡ് പ്രൈസിങ് നിരക്കു കുറയ്ക്കാൻ പദ്ധതിയുമായി ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൽടിഎ). നിരക്കുകളിൽ അമ്പതുശതമാനമോ ഒരു ഡോളറോ ആയിരിക്കും ഇക്കാലയളവിൽ കുറവു വരുത്തുക. സ്‌കൂൾ കുട്ടികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് എൽടിഎ നിരക്കുകളിൽ കുറവു വരുത്തിയിരിക്കുന്നത്. ജൂൺ 26 മുതൽ പഴയ നിരക്കിലേക്ക് മാറുമെന്നും എൽടിഎ അറിയിപ്പിൽ പറയുന്നു....

ഇനി ആശുപത്രിയിൽ പോയി ക്യൂ നിന്ന് സമയം കളയണ്ട; മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷൻ നടത്താൻ സംവിധാനവുമായി സിംഗപ്പൂരിലെ ഹെൽത്ത് സർവ്വീസ്

May 15 / 2017

ഇനി രോഗികൾക്ക് ക്ലിനിക്കുകളിലും ആശുപത്രികളിലും പോയി ക്യൂ നിന്ന് സമയം കളയേണ്ട. ഡോക്ടറെ കാണാനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. സിങ് ഹെൽത്ത്‌സ്, ഹെൽത്ത് ബണ്ട മൊബൈൽ ആപ്ലിക്കേഷൻ വഴി ഔട്ട്‌പേഷ്യന്റ് ക്‌ളിനിക്കുകളിൽ ലൈനിൽ കാത്തിരിക്കുന്ന സമയം കുറയ്ക്കാൻ സാധിക്കും. മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നതോടെ രോഗികൾക്ക് ക്യൂ നിലയിൽ തൽസമയ അപ്‌ഡേറ്റുകൾ ലഭിക്കുകയും അവരുടെ ക്യൂ നമ്പർ വിളിക്കുന്നതിന് തൊട്ടുമുമ്പ് ക്ലിനിക്കിലേക്ക് എത്തിച്ചേരാൻ തീരു...

സിംഗപ്പൂരിൽ വിദേശ ഗാർഹിക ജോലിക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉയർത്തുന്നു; ഒക്ടോബർ മുതൽ വീട്ടുജോലിക്കാർക്കുള്ള പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് തുക 60,000 ഡോളറിലേക്ക് ഉയരും

May 08 / 2017

സിംഗപ്പൂരിൽ വിദേശ ഗാർഹിക ജോലിക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉയർത്താൻ തീരുമാനം. വരുന്ന ഒക്ടോബർ മുതൽ വീട്ടുജോലിക്കാർ അടക്കുമുള്ള ഗാർഹിക ജീവനക്കാരുടെ ഇൻഷ്വറൻസ് തുക ഉയരും. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സംരംക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വകാര്യ ഇൻഷൂറൻസ് ഇൻഷുറൻസ് പോളിസികൾ എല്ലാ ഇൻഷുറർമാരിലൂടെയും മാനദണ്ഡമാക്കി മാറ്റാനും തീരുമാനമുണ്ട്. മിനിമം കവേറജ് നിരക്ക് 40,000 ഡോളറിൽ നിന്ന് 60,000 ഡോളറിലേക്ക് ഉയർത്താനാണ് തീരുമാനം. അതായത ഇത് പ്രതിവർഷ ഇൻഷുറൻസ് പ്രീമിയങ്ങളാണെങ്കിൽ, അതായത് ഓരോ വർഷവും 7 മു...

ടാക്‌സി സർവീസ് നഷ്ടത്തിൽ; ഗ്രാബ് ഗ്രൂപ്പിന് ടാക്‌സി ബിസിനസ് കൈമാറാനുള്ള നീക്കത്തിൽ എസ്എംആർടി; ടാക്‌സി സർവീസ് മേഖല കൈയടക്കാൻ സ്വകാര്യ കമ്പനി

April 22 / 2017

സിംഗപ്പൂർ: ടാക്‌സി സർവീസ് നഷ്ടമായതിനാൽ സ്വകാര്യ ഗ്രൂപ്പായ ഗ്രാബിന് കൈമാറാൻ എസ്എംആർടി. ഇതുസംബന്ധിച്ച് ഗ്രാബ് കമ്പനിയുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എസ്എംആർടി അധികൃതർ ചൂണ്ടിക്കാട്ടി. 3400 ടാക്‌സികളുമായി 27 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നു വരുന്ന എസ്എംആർടി ഗ്രാബുമായി ഉടൻ തന്നെ ഡീലിലെത്തുമെന്നണ് സൂചന. യൂബർ കാർ സർവീസിന്റെ പ്രധാന എതിരാളിയായ ഗ്രാബിന് ഇതോടെ രാജ്യത്ത് ടാക്‌സി മേഖലയിൽ പ്രധാന പങ്കാളിത്തം ഉറപ്പായി. അതേസമയം എസ്എംആർടിയിലുള്ള ടാക്‌സി ജീവനക്കാരെ പുതിയ കൈമാറ്റം ബാധിക്കുമോയെന്ന് ആശങ്കയില...

Latest News