Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂർ ബോട്ടാണിക് ഗാർഡനിലെത്തുന്ന സഞ്ചാരികൾ ജാഗ്രതേ; ചെടികളിലെയോ വ്യക്ഷങ്ങളിലെയോ ഇല പറിച്ചാൽ പോലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴ

സിംഗപ്പൂർ ബോട്ടാണിക് ഗാർഡനിലെത്തുന്ന സഞ്ചാരികൾ ജാഗ്രതേ;  ചെടികളിലെയോ വ്യക്ഷങ്ങളിലെയോ ഇല പറിച്ചാൽ പോലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴ

സിംഗപ്പൂർ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ ഓർക്കാതെ പോലും അവിടെ നില്ക്കുന്ന ചെടികളുടെ ഇലയോ മറ്റോ പറിച്ചെടുത്താൽ നിങ്ങൾക്ക് പകരം നല്‌കേണ്ടി വരുക കനത്ത പിഴയായിരിക്കാം. നാഷണൽ പാർക്ക് ബോർഡാണ് മുന്നറിയിപ്പ് നല്കിയത്.

രണ്ടാഴ്‌ച്ച മുമ്പ് ബംഗ്ലാദേശ് സ്വദേശിക്ക് ചെടിയുടെ ഇല പറിച്ചതിന്റെ പേരിൽ പിഴ ഈടാക്കിയെങ്കിലും ഇദ്ദേഹം കോടതിയിൽ അപ്പീൽ പോയി ഫൈനിൽ നിന്നും ഒഴിവായതിന്റെ പശ്ചാത്തലിത്തിലാണ് ബോർഡ് മുന്നറിയിപ്പ് നല്കിയത്.

ഗാർഡനിൽ നില്ക്കുന്ന ചെടികൾക്കോ വസ്തുവകകൾക്കോ നാശനഷ്ടങ്ങൾ വരുത്തിയാൽ 5000 ഡോളർ വരെ പിഴ ചുമത്താം. കൂടാതെ കുറ്റകൃത്യം അനുസരിച്ച് പിഴയിലും മാറ്റങ്ങൾ വരാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP