Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവൃത്തിദിനങ്ങളിൽ രാവിലെ 7.45 ന് മുമ്പ് യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി സിംഗപ്പൂർ റെയിൽവേ; ട്രെയിൻ യാത്രക്കാർക്ക് ഡിസംബർ 29 മുതൽ 50 സെന്റ് ലാഭിക്കാം

പ്രവൃത്തിദിനങ്ങളിൽ രാവിലെ 7.45 ന് മുമ്പ് യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി സിംഗപ്പൂർ റെയിൽവേ; ട്രെയിൻ യാത്രക്കാർക്ക് ഡിസംബർ 29 മുതൽ 50 സെന്റ് ലാഭിക്കാം

പ്രവൃത്തിദിനങ്ങളിലെ തിരക്കേറിയ സമയത്തുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനായി പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ യാത്രക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 29 മുതൽ രാവിലെ 7.45 ന് മുമ്പ് യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 സെന്റ് ലാഭിക്കാം.

രാജ്യത്തെ 157 സ്റ്റേഷനുകളിലും ഈ ആനുകൂല്യം യാത്രക്കാർക്ക് ലഭ്യമാകും. അടുത്ത വർഷം ട്രാൻസ്‌പോർട്ട് നിരക്കുകളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് കൗൺസിൽ അറിയിച്ചു. ഏകദേശം 300,000 ത്തോളം ട്രെയിൻ യാത്രക്കാർക്ക് ഈ ആനൂകല്യം ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നിലവിൽ 18 എംആർട്ടി സ്റ്റേഷനുകളിൽ രാവിലെ 7.45 ന് മുമ്പ് യാത്ര ചെയ്യുന്നവർക്ക് സൗജന്യ യാത്ര നല്കിവരുന്നുണ്ട്. കൂടാതെ ഓഫ് പീക്ക് പാസും മറ്റൊരു ആനുകൂല്യമാണ്. ഈ ഡിസംബറോടെ ഫ്രീ പ്രി പീക്ക് ട്രാവലും, ഓഫ് പീക്ക് പാസും അവസാനിക്കുകയാണ്. അപ്പോഴാണ് പുതിയ ആനൂകൂല്യം പ്രഖ്യാപിച്ചത്.

പുതിയ ആനുകൂല്യം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. നിലവിലുള്ള കൺസക്ഷൻ നിരക്കിൽ നിന്ന് പുതിയ 50 സെന്റ് ആനുകൂല്യം ലഭിക്കുന്നതോടെ സൗജന്യ യാത്രയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP