Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രൈഡ്‌റിച്ച് ഫ്രോബലിന്റെ പ്രീസ്‌കൂളുകൾ അടച്ച് പൂട്ടുന്നു; നടപടി പൊലീസ് അന്വേഷണങ്ങൾ നേരിടുന്നതിനാൽ; അടച്ച് പൂട്ടിയത് നാല് സ്‌കൂളുകൾ

ഫ്രൈഡ്‌റിച്ച് ഫ്രോബലിന്റെ പ്രീസ്‌കൂളുകൾ അടച്ച് പൂട്ടുന്നു; നടപടി പൊലീസ് അന്വേഷണങ്ങൾ നേരിടുന്നതിനാൽ; അടച്ച് പൂട്ടിയത് നാല് സ്‌കൂളുകൾ

രാജ്യത്തെ പ്രീസ്‌കൂൾ നടത്തിപ്പുകാരായ ഫ്രൈഡ്‌റിച്ച് ഫ്രോബൽ കൂടുതൽ സ്‌കൂളുകൾ അടച്ച് പൂട്ടുന്നതായി റിപ്പോർട്ട്. നാലോളം സ്‌കൂളുകളാണ് പുതിയതായി അടച്ച് പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. കമ്പനിയുടെ ഓഹരിയുടമകളുമായി പൊലീസ് അന്വേഷണം നേരിടുന്നതിനാലാണ് സ്‌കൂളുകൾ അടച്ച് പൂട്ടുന്നത്.

പാസിർ പഞ്ചാങിലെ ബട്ടർകപ്‌സ് കിന്റർഗാർഡൻ, റോച്ചെസ്റ്റർ ബട്ടർകപ്‌സ്,
വൂട്‌ലാന്റ്‌സിലെ ഫ്രോബൽ പ്രീസ്‌കൂൾ, ആങ് മോ കീയോയിലുള്ള സ്‌കൂൾ ഹൗസ് ബൈ ദ ഗാർഡൻ എന്നിവയാണ് ഈ മാസം 12 ഓടെ അടച്ച് പൂട്ടുന്നത്. എയർലി ചൈൽഡ്ഹുഡ് ഡവലപ്‌മെന്റ് ഏജൻസി ആണ് ഇക്കാര്യം അറിയിച്ചത്.

പെട്ടെന്നുള്ള അടച്ച്പൂട്ടൽ മൂലം പ്രതിസന്ധിയിലായ രക്ഷകർത്താക്കൾക്ക് മറ്റ് പ്രീസ്‌കൂളിൽ പ്രവേശനം ഉറപ്പാക്കുമെന്ന് എഡ്യുക്കേഷൻ സർവ്വീസ് യൂണിയനും പൊലീസ് ഫോഴ്‌സും അറിയിച്ചു.ഇനിയും കൂടുതൽ സ്‌കൂൾ അടച്ച് പൂട്ടുമെന്നും റിപ്പോർട്ടുണ്ട്. 80 ഓളം കുട്ടികളാണ് ഇതോടെ പ്രതിസന്ധിയിലായത്. കൂടുതൽ സ്‌കൂളുകൾ അടച്ച് പൂട്ടുന്നതോടെ 200 ഓളം കുട്ടികളാണ് മറ്റ് സ്‌കൂളുകൾ തേടിപോകേണ്ടി വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP