Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒ ബൈക്ക് പിൻവലിഞ്ഞെങ്കിലും പ്രശ്‌നങ്ങൾ ഒഴിയാതെ ഉപഭോക്താക്കൾ; ഇതുവരെ പരിഹരിക്കാനുള്ളത് 3000 ത്തോളം റീഫണ്ട് ക്ലെയിമുകൾ; ഓൺലൈൻ റീഫണ്ട് ഫോമുകൾ ലഭിക്കാത്ത ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്ത്

ഒ ബൈക്ക് പിൻവലിഞ്ഞെങ്കിലും പ്രശ്‌നങ്ങൾ ഒഴിയാതെ ഉപഭോക്താക്കൾ; ഇതുവരെ പരിഹരിക്കാനുള്ളത് 3000 ത്തോളം റീഫണ്ട് ക്ലെയിമുകൾ; ഓൺലൈൻ റീഫണ്ട് ഫോമുകൾ ലഭിക്കാത്ത ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്ത്

സിംഗപ്പൂരിലെ ബൈക്ക് ഷെയറിങ് കമ്പനികൾക്ക് നിലവിൽ വന്ന നിർദ്ദേശങ്ങളെ തുടർന്ന് ബിസിനസ് നിർത്തലാക്കിയ ഒ ബൈക്കിന്റെ ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധത്തിൽ. ഏകദേശം 3000 ത്തോളം ആളുകളാണ് റീഫണ്ട് ആവശ്യപ്പെട്ട് രംഗത്തെിയത്. എന്നാൽ ഇപ്പോഴും ആളുകളുടെ എണ്ണം ഉയരുന്നുണ്ടെന്നാണ് സൂചന.

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാനായി കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതടക്കം കർശന നിയമങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ ഒബൈക്ക് അടക്കം മൂന്നോളം കമ്പനികൾ ബിസിനസ് അവസാനിപ്പിക്കുകയായിരുന്നു.

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾ മൂലം അനധികൃത പാർക്കിങ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് ലൈസൻസിങ് അടക്കമുള്ള നടപടികൾ കൈക്കൊണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP