Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രംപ്- കിം കൂടിക്കാഴ്‌ച്ച നടക്കുന്നത് സെന്റോസയിലെ ആഡംബര ഹോട്ടലിൽ; രാജ്യമെങ്ങും കർശന സുരക്ഷകൾ; ജൂൺ 10 ന് യാത്രക്കൊരുങ്ങുന്നവരും കരുതലെടുക്കോളൂ; വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ

ട്രംപ്- കിം കൂടിക്കാഴ്‌ച്ച നടക്കുന്നത് സെന്റോസയിലെ ആഡംബര ഹോട്ടലിൽ; രാജ്യമെങ്ങും കർശന സുരക്ഷകൾ; ജൂൺ 10 ന് യാത്രക്കൊരുങ്ങുന്നവരും കരുതലെടുക്കോളൂ; വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപു ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 12ന് നടക്കുന്നതിനാൽ രാജ്യമെങ്ങും കർശന നിയന്ത്രണങ്ങളാണ്.രണ്ട് രാജ്യങ്ങളിലേയും സുരക്ഷാ മുൻനിര ടീമുകൾക്കൊപ്പം സിംഗപ്പൂർ പൊലീസും കർശന നിയന്ത്രണങ്ങളാണ് രാജ്യമെങ്ങും ഒരുക്കുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ ഏര്‌പ്പെടുത്തും.ജൂൺ 11,12,13 തിയതികളിൽ സിംഗപ്പൂർ വ്യോമയാന പരിധിയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇതോടെ ഈ ദിവസങ്ങളിൽ യാത്രക്കൊരുങ്ങുന്നവർ വേണ്ട മുൻഗരുതലുകൾ സ്വീകരിക്കേണ്ടത്. സർവ്വീസുകൾ കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ സമയം ഉറപ്പാക്കിയ ശേഷം യാത്രക്കൊരുങ്ങണം.

കൂടാതെ സുരക്ഷയുടെ ഭാഗമായി ജനങ്ങൾ, വാഹനങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാം പരിശോധന നടത്തും.ട്രാഫിക് മേഖലകളിലെല്ലാം പൊലീസ് പട്രോളിങ് ഉയർത്തുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP