Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളിയാഴ്‌ച്ച മുതൽ നിരത്തിലിറങ്ങേണ്ടത് യൂറോ 6 നിലവാരമുള്ള വാഹനങ്ങൾ; പുതിയ നിബന്ധന മൂലം വെട്ടിലാവുന്നത് നിരവധി കാറുകൾ; ഹോണ്ട, അക്കോഡും, ടോയൊട്ടാ വിയോസും പിൻവലിക്കുന്നവയുടെ ലിസ്റ്റിൽ

വെള്ളിയാഴ്‌ച്ച മുതൽ നിരത്തിലിറങ്ങേണ്ടത് യൂറോ 6 നിലവാരമുള്ള വാഹനങ്ങൾ; പുതിയ നിബന്ധന മൂലം വെട്ടിലാവുന്നത് നിരവധി കാറുകൾ; ഹോണ്ട, അക്കോഡും, ടോയൊട്ടാ വിയോസും പിൻവലിക്കുന്നവയുടെ ലിസ്റ്റിൽ

നിയമപരിധി വിട്ടുള്ള വായുമലിനീകരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂരിലെ നിരത്തുകളിൽ യൂറോ 6 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾ മാത്രം നിരത്തിലിറക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യൂറോ 6 നിലവാരത്തിലുള്ള വാഹനങ്ങളായിരിക്കും വെള്ളിയാഴ്‌ച്ച മുതൽ റോഡിൽ ഇറക്കാൻ അനുവദിക്കുക. ഇതോടെ പ്രധാന വാഹനങ്ങളായ ഹോണ്ട അക്കോർഡ്, ടോയോട്ട ക്യാമി, നിസാൻ ടീയാന, നിസാൻ അൽമേറ., ടോയോട്ട വിയോസ് എന്നിവ നിരത്തിൽ നിന്നും പിൻവലിക്കേണ്ടി വരും.

നിലവിലുള്ള ഭൂരിഭാഗം യൂറോ 6 വാഹനങ്ങളും നിയമാനുസൃതമായ പരിധിയിലുള്ള രീതിയിലാണ് നൈട്രജൻ ഓക്സൈഡ്സ് പുറന്തള്ളുന്നതെന്നാണ് കണ്ടെത്തൽ. നാഷണൽ എൻവയോൺമെന്റൽ ഏജൻസിയാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ മാനദണ്ഡം കൊണ്ടുവന്നിരിക്കുന്നത്.

നൈട്രജൻ ഡയോക്സൈഡ് പുറന്തള്ളുന്നതിന്റെ പ്രധാന സ്രോതസസുകളിലൊന്നാണ് വാഹനങ്ങളെന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളിലടക്കം വാഹനഹങ്ങളിൽ എമിഷൻസ് പരിശോധന കർശനമായാണ് നടപ്പിലാക്കി വരുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP